17.1 C
New York
Monday, October 18, 2021
Home US News വ്യാജ റിപ്പോർട്ട് നൽകിയ ഇന്ത്യൻ അമേരിക്കൻ ഡെപ്യൂട്ടി ജയിലിൽ

വ്യാജ റിപ്പോർട്ട് നൽകിയ ഇന്ത്യൻ അമേരിക്കൻ ഡെപ്യൂട്ടി ജയിലിൽ

(വാർത്ത: പി.പി. ചെറിയാൻ)

മോർഗൻഹിൽ(കലിഫോർണിയ): ഡ്യൂട്ടിക്കിടയിൽ തോക്കുധാരി തന്നെ പതിയിരുന്നാക്രമിച്ചുവെന്ന് അധികാരികൾക്ക് വാസ്തവവിരുദ്ധ റിപ്പോർട്ട് സമർപ്പിച്ച സാന്റാ ക്ലാര കൗണ്ടി ഷെറിഫ് ഡെപ്യൂട്ടി സുക്ദീപ് ജില്ലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജനുവരി 29നാണ് ഇയാൾ നൽകിയ റിപ്പോർട്ട് തെറ്റായിരുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അറസ്റ്റു ചെയ്തത്. ആക്രമണത്തിന്റെ പുറകിൽ വംശീയത ഉണ്ടോയെന്ന് ആദ്യം സംശയിച്ചിരുന്നു. 2020 ജനുവരി 31 നായിരുന്നു സംഭവം.

മോർഗൻ ഹില്ലിൽ പട്രോളിങ്ങ് നടത്തിക്കൊണ്ടിരിക്കുന്നതിനിടെ ഒരു അക്രമി പതിയിരുന്ന് തന്റെ നേർക്ക് നിറയൊഴിക്കുകയായിരുന്നുവെന്നും ബോഡി ക്യാമറയിൽ ബുള്ളറ്റ് തറച്ചതിനാൽ അപകടമുണ്ടായില്ലെന്നും ഇയാൾ റിപ്പോർട്ട് ചെയ്തു. തുടർന്നു നടന്ന വിശദ അന്വേഷണത്തിൽ അങ്ങനെ ഒരു വെടിവെയ്യ്പ് ഉണ്ടായിട്ടില്ലെന്നും സ്വയം മെനഞ്ഞ ഒരു കഥയാണെന്നും അധികൃതർ കണ്ടെത്തി

15 മുതൽ ഷെറിഫ് ഓഫീസിൽ പ്രവർത്തിച്ചുവരികയായിരുന്നു ജിൽ. സിക്ക് സമുദായാംഗമായതിനാൽ ടർബനും താടിയും വെച്ച് ഡ്യൂട്ടി ചെയ്യുന്നതിന് ഇദ്ദേഹത്തിന് അനുമതി ലഭിച്ചിരുന്നു. കമ്യൂണിറ്റിയെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഉത്തരവാദിത്വമുള്ളവർ വിശ്വസ്തരായിരിക്കണമെന്ന് ഷെറിഫ് ഓഫീസ് അറിയിച്ചു. ജില്ലിനെ ഇങ്ങനെ തെറ്റായ റിപ്പോർട്ട് നൽകാൻ പ്രേരിപ്പിച്ചതെന്താണെന്നു വ്യക്തമല്ല.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 11 മണിക്ക് തുറക്കും.

പത്തനംതിട്ട : ജാഗ്രതാ നിര്‍ദേശം കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 18/10/2021 ന് രാവിലെ 11 മണിക്കു ശേഷം ക്രമാനുഗതമായി ഉയര്‍ത്തി 100 കുമക്‌സ് മുതല്‍ 200...

മസാല റൈസ്

എല്ലാവർക്കും നമസ്‌കാരം റൈസ് വെറൈറ്റി കുറേയുണ്ടല്ലോ. പൊടിയരി കൊണ്ട് ഒരു വെറൈറ്റി ഉണ്ടാക്കിയാലോ എന്ന തോന്നൽ. അങ്ങനെ പരീക്ഷണം വിജയിച്ചു. പൊടിയരി മസാല റൈസ്. അപ്പോ പാചകക്കുറിപ്പിലേക്ക് പോകാം. 💥മസാല റൈസ് 🏵️ആവശ്യമായ സാധനങ്ങൾ 💥മട്ട പൊടിയരി-ഒരു കപ്പ്💥നെയ്യ്-മൂന്നു...

തൂവൽസ്പർശം (കവിത)

കർമ്മബന്ധങ്ങളുടെ ...

തിരിഞ്ഞു നോക്കുമ്പോൾ – സുകുമാരി

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാളിയെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടിയാണ് സുകുമാരിയമ്മ. അനായാസമായ അഭിനയശൈലിയാലും വൈവിദ്ധ്യമാർന്ന വേഷങ്ങളാലും മലയാളസിനിമയിൽ തന്റെതായ ഒരിടം നേടിയെടുത്തൊരു നടിയാണ് അവർ. 1940 ഒക്ടോബർ 6 നു...
WP2Social Auto Publish Powered By : XYZScripts.com
error: