17.1 C
New York
Thursday, September 28, 2023
Home US News വൈസ്‌മെൻ ഇൻറ്റർനാഷണൽ യൂ.എസ്. ഏരിയിക്കു പുതിയ നേതൃത്വം

വൈസ്‌മെൻ ഇൻറ്റർനാഷണൽ യൂ.എസ്. ഏരിയിക്കു പുതിയ നേതൃത്വം

കോരസൺ വർഗ്ഗിസ് (പബ്ലിക് റിലേഷൻസ് ഡയറക്ടർ)

വൈസ്‌മെൻ ഇൻറ്റർനാഷണൽ യൂ.എസ് ഏരിയ പ്രെസിഡൻറ്റായി ഷാജു സാം അവരോധിക്കപ്പെട്ടു. ന്യൂയോർക്കിലെ കൊട്ടിലിയൻ റെസ്റ്റെന്റിൽ വച്ച് നടത്തപ്പെട്ട നേരിട്ടും-സൂമിലുമായി നടന്ന ഹൈബ്രിഡ് യോഗത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒട്ടേറെപ്പേർ പങ്കെടുത്തു. അമേരിക്കയിലെ ഒഹായിയോയിൽ 1922 -ൽ ജഡ്ജ് പോൾ വില്ല്യം അലക്സാണ്ടർ തുടക്കമിട്ട അന്തർദേശീയ സന്നദ്ധ സേവകരുടെ സംഘടനക്ക് ഇത് ആദ്യമായിട്ടാണ് ഒരു മലയാളി നേതൃത്വം നൽകുന്നത്. YMCA യുടെ സർവീസ് സംഘടനയായാണ് ഇത് പ്രവർത്തിക്കുന്നതെങ്കിലും സ്വന്തമായ സേവനമേഖലകൾ ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നു. സ്വിറ്റസർലണ്ടിലെ ജനീവ കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനത്തിന് എഴുപത്തഞ്ചു രാജ്യങ്ങളിലായി പതിനായിരക്കണക്കിനു സന്നദ്ധ സേവകരുണ്ട്.

ഹവായിൽ നിന്നുള്ള ബോബി സ്റ്റീവസ്കി ആപ്‌കി വിരമിച്ച ഇടത്തേയ്ക്കാണ് ഷാജു സാം തിരഞ്ഞെടുക്കപ്പെട്ടത്. ഹവായി, മിഡ്- അമേരിക്ക, സൗത്ത് അറ്റ്ലാൻറ്റിക്ക്, പസഫിക് നോർത്തുവെസ്റ്റ്, പസഫിക് സൗത്തുവെസ്റ്റ്, നോർത്ത് സെൻട്രൽ , നോർത്ത് അറ്റ്ലാൻറ്റിക്ക് എന്നിങ്ങനെ 7 റീജിയനുകളിലായി നിരവധി ക്ലബ്ബ്കളും പ്രവർത്തകരും യു.എസ് ഏരിയയുടെ പരിധിയിൽ ഉണ്ട്.

മികച്ച സംഘാകടനായ ഷാജു സാം വൈസ്‌മെൻ നോർത്ത് അറ്റ്ലാൻറ്റിക്ക് റീജിയണൽ ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ചിരുന്നു. അക്കൗണ്ടിംഗ് ടാക്സ് സർവിസ് സംരംഭം നടത്തുന്ന ഷാജു സാം വാൾസ്ട്രീറ്റിലെ ഫൈനാൻസ് കമ്പനിയുടെ അസിസ്റ്റന്റ് കൺട്രോളർ കൂടിയാണ്. കേരളാസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ പ്രസിഡന്റ്, മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങിയ പ്രവർത്തനങ്ങളിലും സജ്ജീവ സാന്നിധ്യമാണ്. വൈസ്‌മെൻ ക്ലബ്ബിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ക്ലബ്ബ്കൾ ആരംഭിക്കുക, യുവജന സാന്നിധ്യം ഉറപ്പാക്കുക എന്നതാണ് താൻ മുൻഗണന നൽകുന്ന പദ്ധതികൾ എന്ന് ഷാജു സാം പറഞ്ഞു.

നോർത്ത് അറ്റ്ലാന്റിക്ക് റീജിയണൽ ഡയറക്ടർ ആയി ഡോ. അലക്സ് മാത്യുവും അവരോധിക്കപ്പെട്ടു. ന്യൂയോർക്കിലെ സ്റ്റോണി ബ്രുക് ഹോസ്പിറ്റലിൽ അസിസ്റ്റന്റ് പ്രൊഫൊസ്സർ ആയി സേവനം അനുഷ്ഠിക്കുന്ന ഡോ. അലക്സ് മാത്യു മികച്ച സംഘാടകനും വാഗ്മിയും ആണ്. അമേരിക്കയിലെ മെഡിക്കൽ ഗ്രാഡുവേറ്റ്സ് അസോസിയേഷന്റെ പ്രവർത്തകനും ആണ്. കോവിഡ്-19 ഉയർത്തുന്ന പരിമിതികൾ ഉണ്ടെങ്കിലും റീജിയണിലെ ക്ലബ്ബ്കൾ സജ്ജീവമാക്കുകയും പുതിയ ക്ലബ്ബ്കൾ ആരംഭിക്കുകയുമാണ് തന്റെ പരിഗണന എന്ന് ഡോ. അലക്സ് മാത്യു പറഞ്ഞു. ലോകത്തോടുള്ള നമ്മുടെ വീക്ഷണം അനുസരിച്ചായിരിക്കും ലോകം നമ്മോടു പ്രതികരിക്കുക, പർവ്വതത്തെ വെറും മൺകൂട്ടമായി കാണാതെ ഒരു ഉപാസനാമൂര്‍ത്തിയായി കാണൂ, കാടിനെ വെറും മരത്തടികളുടെ കൂട്ടമായി കാണാതെ വിശുദ്ധ വനികയായി കാണൂ, ഭൂമിയെ അവസരം മാത്രമായി കാണാതെ അമ്മയായി കാണൂ, നമ്മുടെ ചിന്തകൾ ആകെ മാറും എന്ന് പ്രമുഖ കനേഡിയൻ പരിസ്ഥിതി പ്രവര്‍ത്തകനയാ ഡേവിഡ് സുസീക്കിയുടെ വാക്കുകൾ ഉയർത്തി ഡോ . അലക്സ് മാത്യു മറുപടി പ്രസംഗംഗത്തിൽ പറഞ്ഞു.

കോരസൺ വർഗ്ഗിസ് (പബ്ലിക് റിലേഷൻസ് ഡയറക്ടർ)

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘പുതുപ്പള്ളിയിലെ പുതുമണവാളൻ’ ✍ സുനിൽ വല്ലാത്തറ, ഫ്ലോറിഡാ

അങ്ങനെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു കൊടിയിറങ്ങി. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പുതുമണവാളനായി. ചാണ്ടി ഉമ്മൻ ശെരിക്കൊന്നു ഉറങ്ങിയിട്ട് അൻപതു ദിവസത്തിൽ ഏറെയായി. പിതാവിന്റെ വിലാപ യാത്രയിൽ ഒപ്പം കൂടിയ കേരളത്തിലെ പതിനഞ്ചിൽ പരം വാർത്ത...

കോട്ടയം അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസ്സിയേഷനും ഫിലഡൽഫിയ കോർപ്പറേഷൻ ഫോർ ഏജിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 ശനിയാഴ്ച അസൻഷൻ മാർത്തോമ ചർച്ച് (10197, NORTHEAST AVE, PHILADELPHIA, PA -...

മോണ്ട്‌ഗോമറി കൗണ്ടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു

പെർകിയോമെൻ, പെൻസിൽവാനിയ-- പെൻസിൽവാനിയയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വാരാന്ത്യത്തിൽ അമ്മയെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ ആരോൺ ദെഷോങ്ങ് (49)നെ അറസ്റ്റ് ചെയ്തു. ആരോൺ ദെഷോങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പിൽ തടവിലാണ്. പെർകിയോമെൻ ടൗൺഷിപ്പിലെ ഗ്രേവൽ പൈക്കിലെ...

അമേരിക്കയിൽ സൗജന്യ കോവിഡ് പരിശോധനാ കിറ്റുകളുടെ വിതരണം പുനരാരംഭിക്കുന്നു, ഓരോ വീട്ടിലേയ്ക്കും നാലു കിറ്റുകൾ ഓർഡർ ചെയ്യാം.

വാഷിംഗ്ടൺ -- പുതിയ അറ്റ്-ഹോം COVID-19 ടെസ്റ്റുകൾ നിർമ്മിക്കുന്നതിന് ബൈഡൻ അഡ്മിനിസ്ട്രേഷൻ 600 മില്യൺ ഡോളർ ധനസഹായം നൽകുന്നു. കൂടാതെ അമേരിക്കക്കാർക്ക് ഓരോ വീട്ടിലും നാല് സൗജന്യ ടെസ്റ്റുകൾ വരെ ഓർഡർ ചെയ്യാൻ...
WP2Social Auto Publish Powered By : XYZScripts.com
error: