17.1 C
New York
Saturday, August 13, 2022
Home US News വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രോവിൻസന്റെ പ്രൗഡഗംഭീരമായ ഒത്തുചേരൽ വർണ്ണാഭമായി.

വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രോവിൻസന്റെ പ്രൗഡഗംഭീരമായ ഒത്തുചേരൽ വർണ്ണാഭമായി.

റിപ്പോർട്ട്: അജു വാരിക്കാട്.

ഹൂസ്റ്റൺ : വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസന്റെ ഫാമിലി ഗെറ്റുഗദറും സ്റ്റുഡൻറ് / യൂത്ത് ഫോറം, വനിതാ ഫോറം എന്നിവയുടെ ഉദ്ഘാടനവും വർണ്ണാഭമായ വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ കേരള ഹൗസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.

ചെയർമാൻ റോയി മാത്യു, പ്രസിഡണ്ട് ജോമോൻ ഇടയാടി, സെക്രട്ടറി മാത്യൂസ് മുണ്ടക്കൽ, ട്രഷറർ ജിൻസ് മാത്യു, വിപി അഡ്മിൻ തോമസ് മാമൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ശ്രീ ഷിനു എബ്രഹാമിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച കാര്യപരിപാടിയിൽ, ശ്രീ മാത്യുസ് മുണ്ടയ്ക്കൽ അംഗങ്ങളെ സ്വാഗതം ചെയ്തു. പ്രസിഡണ്ട് ജോമോൻ ഇടയാടി അധ്യക്ഷത വഹിച്ച യോഗത്തിൽ, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ബഹു:കെ പി ജോർജ്, മിസോറി സിറ്റി മേയർ ബഹു: റോബിൻ ഐലക്കാട്ട് എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്റ്റുഡൻറ് ആൻഡ് യൂത്ത് ഫോറം ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ജഡ്ജ് കെ പി ജോർജ് കടന്നുവന്നവരെ അഭിസംബോധന ചെയ്യുകയും, ആധുനിക കാലഘട്ടത്തിൽ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പങ്ക് എന്ന വിഷയം ആസ്പദമാക്കി സംസാരിക്കുകയും ചെയ്തു.

വനിതാ ഫോറം ഉദ്ഘാടനം ചെയ്തുകൊണ്ട് മേയർ റോബിൻ ഐലക്കാട്ട് സമൂഹത്തിൻറെ വളർച്ചയ്ക്കും സ്ത്രീകളുടെ ഉന്നമനത്തിനും വനിതാ വേദികൾ വഹിക്കുന്ന പങ്കിനെ പറ്റി പറയുകയുണ്ടായി. സ്ത്രീകളുടെ അവകാശം ലംഘനത്തിനെതിരെ പോരാടുന്ന വേൾഡ് മലയാളി കൗൺസിൽ വുമൻസ് ഫോറം പോലുള്ള കൂട്ടായ്മയുടെ പ്രസക്തി ഇന്നത്തെ കാലഘട്ടത്തിന് അത്യന്താപേക്ഷിതമാണ് എന്ന് പറഞ്ഞു കൊണ്ട് പ്രത്യേകം പ്രശംസിക്കുകയുണ്ടായി.

പൊതുസമ്മേളനത്തിനു ശേഷം സ്റ്റുഡൻസ് ആൻഡ് യൂത്ത് ഫോറം അംഗങ്ങളുടെ വൈവിധ്യങ്ങളായ കലാപരിപാടികൾ സമ്മേളനത്തിന് മാറ്റുകൂട്ടി. ചെയർമാൻ റോയി മാത്യു, പ്രസിഡണ്ട് ജോമോൻ ഇടയാടി, അമേരിക്ക റീജിയൻ വി പി എൽദോ പീറ്റർ, അമേരിക്ക റീജിയൻ പിആർഒ അജു വാരിക്കാട്, യൂത്ത് ആൻഡ് സ്റ്റുഡൻസ് കോഡിനേറ്റർ ഷീബ റോയ്, വുമൻസ് ഫോറം പ്രസിഡൻറ് ഷിബി റോയ്, വൈസ് ചെയർ സന്തോഷ് ഐപ്പ്,സ്റ്റുഡൻറ് ഫോറം പ്രസിഡൻറ് എയ്ഞ്ചൽ സന്തോഷ്, യൂത്ത് ഫോറം പ്രസിഡൻറ് ആൽവിൻ എബ്രഹാം, ജീവൻ സൈമൺ, മാഗ് പ്രസിഡൻറ് വിനോദ് വാസുദേവൻ, മാഗ് സെക്രട്ടറി ജോജി ജോസഫ് , ഫോക്കാനാ ബോർഡ് ഓഫ് ട്രസ്റ്റീ മെമ്പർ എബ്രഹാം ഈപ്പൻ, ഫോമാ പ്രതിനിധി ബാബു തെക്കേക്കര, പെയർ ലാൻഡ് അസോസിയേഷൻ പ്രസിഡൻറ് എബ്രഹാം തോമസ് എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
ട്രസ്റ്റി ജീൻസ് മാത്യു കടന്നു വന്നവർക്ക് കൃതജ്ഞത രേഖപ്പെടുത്തി.

റിപ്പോർട്ട്: അജു വാരിക്കാട്.

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: