17.1 C
New York
Tuesday, May 24, 2022
Home US News വേൾഡ് മലയാളി കൗൺസിൽ സ്റ്റുഡൻറ് എൻഗേജ്മെൻറ് പ്രോഗ്രാം പ്രഖ്യാപിച്ചു.

വേൾഡ് മലയാളി കൗൺസിൽ സ്റ്റുഡൻറ് എൻഗേജ്മെൻറ് പ്രോഗ്രാം പ്രഖ്യാപിച്ചു.

അജു വാരിക്കാട്. 


ന്യൂയോർക്ക്: മിഡിൽ സ്കൂൾ ഹൈസ്കൂൾ വിദ്യാർഥികൾക്കായി അവരുടെ പഠന വിഷയങ്ങളിൽ അവരെ സഹായിക്കുന്നതിനും മൂല്യധിഷ്ഠിത വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിനും വേൾഡ് മലയാളി കൗൺസിൽ സ്റ്റുഡൻറ് എൻഗേജ്മെൻറ് പ്രോഗ്രാം പ്രഖ്യാപിച്ചു.

നമ്മുടെ കുട്ടികളുടെ ഭാരതീയ പൈതൃകത്തിന്റെ സാംസ്കാരിക വേരുകൾ അറ്റു പോകാതെ ബന്ധിപ്പിക്കുന്നതിനും അവർ രാഷ്ട്രീയ സാമൂഹ്യ ഇടങ്ങളിൽ സ്വയംപര്യാപ്തത നേടുന്നതിനു പ്രാപ്തമാക്കുന്നതിനുമാണ് ഇത്തരം സ്റ്റുഡൻറ് എൻഗേജ്മെൻറ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.  അതാത് മേഖലകളിൽ മികവ് തെളിയിച്ച നിരവധി പ്രൊഫഷണലുകൾ ആണ് ഈ പ്രോഗ്രാമിന്റെ ചുക്കാൻ പിടിക്കുന്നത്.

ഈ പ്രോജക്ട് പ്രഖ്യാപിച്ചതിലെ സന്തോഷം വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഭാരവാഹികൾ പങ്കുവെച്ചു. മൊത്തത്തിലുള്ള അക്കാദമിക് മെറിറ്റിലും വ്യക്തിപരമായ പ്രൊഫഷണൽ വിജയത്തിലും ശ്രദ്ധ പതിപ്പിക്കുകയും മാർഗ്ഗനിർദ്ദേശം നൽകുകയും ആണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമാക്കുന്നത്. സന്നദ്ധ സേവനം നടത്തുന്നതിനുള്ള വിഭവങ്ങൾ ലഭ്യമാക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ ഏറ്റവും വലിയ പ്രവാസി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന് സാധിക്കുന്നത് കൊണ്ട്  സ്റ്റുഡൻറ് എൻഗേജ്മെൻറ് പ്രോഗ്രാം പങ്കാളികൾക്ക് അതിൻറെ പ്രയോജനം ലഭിക്കും. അമേരിക്കൻ റീജിയൻ പ്രസിഡൻറ് ശ്രീ സുധീർ നമ്പ്യാർ സൂചിപ്പിച്ചു.
യു എസ് സെൻസസ് ബ്യൂറോയുടെ പങ്കാളിത്തവും അംഗീകാരവും ഉള്ള ഏക പ്രവാസ സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ . യുഎസ് പ്രസിഡൻറ് വോളണ്ടിയർ സർട്ടിഫൈയിംഗ് പ്രോഗ്രാമിന് ഡബ്ലിയു എം സി ഇപ്പോൾ അംഗീകരിക്കപ്പെട്ടതു കൊണ്ട് എസ് ഇ പി യിൽ  എൻട്രോൾ ചെയ്യുന്നവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി പറഞ്ഞു.

വേൾഡ് മലയാളി കൗൺസിലിൻറെ എസ്ഇപി പ്രോഗ്രാമിന്റെ പ്രധാന സവിശേഷതകളായി എടുത്തു കാണിക്കുന്നത് ഈ പ്രോഗ്രാം നിരവധി സാധുതയുള്ള അക്കാദമിക് അവസരങ്ങൾ നേടുവാൻ കുട്ടികൾക്ക് വഴിയൊരുക്കുന്നു എന്നതാണ് .അതിനായി അതാത് മേഖലകളിൽ മികവ് തെളിയിച്ച പ്രൊഫഷണലായി ഉള്ള ആളുകളുടെ ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാക്കും.

എസ്ഇപി പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്ക് സാമൂഹ്യസന്നദ്ധപ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ലഭിക്കുന്ന വോളണ്ടിയർ അവഴ്സിനു കുട്ടികൾ അർഹരാകുന്നു.
എസ്ഇപി പ്രോഗ്രാമിലൂടെ യുഎസ് പ്രസിഡൻറ് വോളണ്ടിയർ സർവീസ് അവാർഡിന്  യോഗ്യത നേടുന്നതിനുള്ള അവസരങ്ങൾ എളുപ്പമാക്കുന്നു.  മികച്ച മലയാളി പ്രവർത്തകരുള്ള നെറ്റ്‌വർക്ക് വേൾഡ് മലയാളി കൗൺസിലിന് ഉള്ളതിനാൽ വിദ്യാർത്ഥികളുടെ പരസ്പരമുള്ള ആശയവിനിമയങ്ങൾക്കും  സഹകരണങ്ങൾക്കും വാതിൽ തുറക്കുന്നു. അതിലൂടെ നേതൃത്വ കഴിവ് കുട്ടികളിൽ വളർത്തിയെടുക്കുക എന്നതും ലക്ഷ്യമിടുന്നു.
ഗ്ലോബൽ ചെയർമാൻ ഡോ. പി.എ ഇബ്രാഹിം ഹാജി, പ്രസിഡന്റ് ശ്രീ ഗോപാല പിള്ള എന്നിവർ അമേരിക്ക റീജിയൻ നേതൃത്വത്തിന് അഭിനന്ദനം അറിയിച്ചു.  ഇത്തരത്തിലുള്ള ഒരു പ്രോജക്ടുമായി അമേരിക്ക റീജിയൻ മുൻപോട്ട് വന്നതിൽ കൂടുതൽ യുവാക്കളും രക്ഷിതാക്കളും  വേൾഡ് മലയാളി കൗൺസിലിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ലോബൽ വൈസ് പ്രസിഡൻറ്, പി സി മാത്യു പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

കൊഴിഞ്ഞു വീഴുന്ന പെൺപൂവുകൾ..(ലേഖനം)

  വിസ്മയ കേസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ കേരളമേ തിരിഞ്ഞൊന്നു നോക്കുക. എത്ര എത്ര പെൺകുട്ടികൾ സ്റ്റവ് പൊട്ടിത്തെറിച്ചും തൂങ്ങിമരിച്ചും ഒക്കെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. വിടരും മുൻപേ കൊഴിഞ്ഞു പോയിരിക്കുന്നു എന്തുകൊണ്ടാണ് നമ്മുടെ...

മുടികൊഴിച്ചിലും താരനും

മുടികൊഴിച്ചിലും താരനും ഇന്ന് മിക്കവരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാം. ഇലക്കറികളാണ് ആദ്യത്തേത്. ആരോഗ്യ...

ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍ ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

ഒരു ദിവസം ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍തന്നെ പല ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫിന്‍ലന്‍ഡിലെ ടുര്‍ക്കു പെറ്റ് സെന്ററും യുകെകെ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

◼️പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു. എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും. പാചക വാതക സിലിണ്ടറിന് 200 രൂപ നിരക്കില്‍ വര്‍ഷം പരമാവധി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: