ഫിലാഡെൽഫിയ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ യോട് ചേർന്ന് സൊളൻസ് ചാരിറ്റി ഓർഗനൈസേഷൻ വേണ്ടി ധനസമാഹരണം ഡിസംബർ നാലാം തീയതി വൈകിട്ട്ആറുമുതൽ ആഷി ലാൻഡ്, മസാച്ചുസെറ്റ്സ് ഉള്ള ബി എഫ് ഡബ്ല്യു ഹാളിൽ വച്ച് നടത്തപ്പെടുന്നു.
ക്യാൻസർപോലെയുള്ള മാരകമായ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയും തുടർന്നുള്ള പാലിയേറ്റീവ് സേവനവുമാണ്സോളൻസ് ചാരിറ്റി കേരളത്തിൽ നടത്തിവരുന്നത് 2400 കുട്ടികളുടെ തുടർചികിത്സ ക്രമീകരണവുംപുനരധിവാസവും സോളൻസ് ചാരിറ്റി നിർവഹിക്കുന്നു.
2007 ഷീബ അമീറീന്റെ നേതൃത്വത്തിൽ ആരംഭിച്ചചാരിറ്റി സംഘടന ഇന്ന് ഏതാണ്ട് കേരളത്തിലെ എല്ലാ മുഖ്യ നഗരങ്ങളിലും പ്രവർത്തിക്കുന്നു. ഇതിന്റെ മുഖ്യധനസഹായം ലഭിക്കുന്നത് അമേരിക്ക സോളൻസ് റീജിനൽ നിന്നുമാണ് നോർത്ത് ഈസ്റ്റ് സോളൻസ്, ഫൊക്കാനായുടേയും കംപാഷൻ ഹാർട്ട് നെറ്റ്‌വർക്ക് , Nema Kane Wmc wmf തുടങ്ങിയ സംഘടനകളെല്ലാംകൈകോർത്തുകൊണ്ട് ധനശേഖരണം നടത്തുന്നു .
ഡിസംബർ നാലിന് നടക്കുന്ന മീറ്റിങ്ങിലെക്ക് ഏവരെയുംസ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് രേവതി പിള്ള, പോൾ ഇഗ്നേഷ്യസ്,റെനോഷ് നായർ, പ്രസാദ്
വാർത്ത: സന്തോഷ് ഏബ്രഹാം