17.1 C
New York
Monday, September 25, 2023
Home US News വേൾഡ് മലയാളി കൗൺസിൽ വാൻകൂവർ(കാനഡ) പ്രോവിന്സിനു തുടക്കം.

വേൾഡ് മലയാളി കൗൺസിൽ വാൻകൂവർ(കാനഡ) പ്രോവിന്സിനു തുടക്കം.

(വാർത്ത: പി.പി. ചെറിയാൻ)

വാൻകൂവർ (കാനഡ): വേൾഡ് മലയാളി കൗൺസിൽ അമേരിക്കയുടെ കുടക്കീഴിൽ പുതിയ ഒരു പ്രൊവിൻസ് കൂടി രൂപം കൊണ്ടതായി ഗ്ലോബൽ ഓർഗനൈസഷൻ ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യുവും റീജിയൻ ഓർഗനൈസഷൻ ഡെവലപ്മെൻറ് വൈസ് പ്രസിഡന്റ് ശ്രീ ജോൺസൻ തലച്ചെല്ലൂർ എന്നിവർ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

ഡിസംബർ 13 ന് സൂം വഴിയായി കൂടിയ യോഗത്തിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാലപിള്ളയും റീജിയൻ വൈസ് ചെയർ പേഴ്സൺ ശ്രീമതി ശാന്താ പിള്ളയും സംയുക്തമായി നിലവിളക്കു കത്തിച്ചു യോഗത്തിന്റെ ഉൽഘാടന കർമം നിർവഹിച്ചു. ഉൽഘാടന പ്രസംഗത്തിൽ പുതുതായി രൂപം കൊണ്ട വാൻകൂവർ പ്രൊവിൻസ് ഒരു ശിശു പിറക്കുന്നത് പോലെ സന്തോഷം പകരുന്ന കാര്യമാണെന്നും കരുത്തുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കുവാൻ ജഗദീശ്വരൻ സഹായിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ  ജനറൽ സെക്രട്ടറി ശ്രീ പിന്റോ കണ്ണമ്പള്ളി സ്വാഗതം ആശംസിച്ചു. അമേരിക്ക റീജിയൻ നെറ്റ്‌വർക്ക് വളർന്നു പന്തലിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത കാലത്തു നടത്തിയ ഫീഡ് അമേരിക്ക ചാരിറ്റി പ്രവർത്തനത്തോടൊപ്പം ഈ കൊടും തണുപ്പിൽ കൊട്ടില്ലാത്തവർക്കായി കോട്ട് ഡ്രൈവ് നടത്തുന്നതായും വാന്കൂവർ പ്രോവിന്സിനു എല്ലാ നന്മകളും നേരുന്നതായും പിന്റോ പറഞ്ഞു.

ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യു ആശംസ നേർന്നു. കാനഡയിൽ രണ്ടു പ്രോവിന്സിനു കൂടി രൂപം കൊടുത്തുകൊണ്ട് കാനഡ കൗൺസിൽ തന്നെ രൂപീകരിക്കണമെന്നാണ് തന്റെ ആഗ്രഹം എന്നും കഴിവുറ്റ ഒരു കമ്മിറ്റി രൂപീകരിക്കുവാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നതോടൊപ്പം അമേരിക്കയിൽ നിന്നും മൂന്നു മണിക്കൂർ സമയ വ്യത്യാസമുള്ള വാൻകൂവർ മലയാളി സമൂഹത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നെറ്റ്‌വർക്ക് സംഘടനയിലേക്ക് ബന്ധിപ്പിക്കുവാൻ കഴിഞ്ഞതിൽ താൻ സന്തോഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വാൻകൂവർ പ്രൊവിൻസ് രൂപീകരണത്തിൽ സഹായിച്ച അഡ്മിൻ വൈസ് പ്രസിഡന്റ് ശ്രീ എൽദോ പീറ്റർ, ജോസ് കുരിയൻ, എലിസബത്ത് ഷാജി, മുതലായവരുടെ സേവനത്തെ അദ്ദേഹം അനുമോദിച്ചു.

റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ് തന്റെ ആശംസ പ്രസംഗത്തിൽ പുതിയ പ്രൊവിൻസ് പിറന്നതിൽ താൻ അതീവ സന്തുഷ്ടനാണെന്നും ദൈവത്തിന്റെ സഹായം പുതിയ പ്രൊവിൻസിനു ലഭിക്കട്ടെ എന്നും ഒരു കുഞ്ഞിനെ പോലെ വാൻകൂവർ പ്രൊവിൻസിനെ വളർത്തിയെടുക്കുവാൻ താൻ കടപ്പെട്ടിരിക്കുന്നു എന്നും പറഞ്ഞു.

റീജിയൻ വൈസ് പ്രസിഡന്റ് ശ്രീ ജോൺസൺ തലച്ചെല്ലൂർ ഭാരവാഹികളുടെ പേരുകളോടൊപ്പം സ്ഥാനങ്ങളും ;വായിക്കുകയുണ്ടായി. അതോടൊപ്പം പ്രോവിന്സിന്റെ തുടർന്നുള്ള ആവശ്യങ്ങൾക്കു താങ്ങും തുണയുമായി തങ്ങൾ കൂടെ ഉണ്ടെന്നു ജോൺസൻ പറഞ്ഞു വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് ശ്രീ സുധിർ നമ്പ്യാർ ആശംസകൾ നേരുന്നതോടൊപ്പം വേൾഡ് മലയാളി കൗൺസിൽ വളരുന്നത് കാണുമ്പോൾ ഹൃദയം തളിർക്കുന്നതായും ഒന്നായി നമുക്ക് മലയാളി സമൂഹത്തിനു മാത്രമല്ല ലോകത്തിനു തന്നെ വെളിച്ചമായി മാറുവാൻ കഴിയും എന്ന് അദ്ദേഹം പറഞ്ഞു. പ്രൊവിൻസ് രൂപീകരണത്തിന് സഹായിച്ച ഏവർകും ശ്രീ സുധിർ നമ്പ്യാർ അനുമോദനങ്ങൾ നേർന്നു.

ശ്രീ സുധിർ നമ്പ്യാർ പ്രൊവിൻസ് ഭാരവാഹികൾക്ക് സത്യ പ്രതിജ്ഞ വാചകങ്ങൾ ചൊല്ലി കൊടുത്തു. ചെയർമാൻ: മാത്യു ജോൺ വന്തൻ. വാൻകൂവർ കേരള കൾച്ചറൽ അസോസിയേഷൻ പ്രെസിഡന്റായി പല തവണ സേവനം അനുഷ്ടിച്ച മാത്യു വന്തൻ പ്രൊവിൻസ് നേതൃത്വത്തിന് ഒരു മുതൽ കൂട്ടാണ്. വൈസ് ചെയർ പേഴ്സൺ ആനി ജെജി ഫിലിപ്പ് റെയ്ൽറ്റർ രംഗത്ത് മുഖ മുന്ദ്ര പതിപ്പിച്ച നേതാവാണ്. പ്രസിഡന്റ് ജോസ് കുരിയൻ ആത്മ വിശ്വസത്തോടെ പ്രവർത്തിക്കുന്ന യുവ നേതാവാണ്.

അഡ്മിൻ വൈസ് പ്രസിഡന്റ് മഹേഷ് കെ. ജെ. കേരളം കൾച്ചറൽ അസോസിയേഷൻ മുൻ പ്രെസിഡണ്ടെന്റും സാമൂഹ്യ പ്രവർത്തകനും ആണ്. ഓർഗനൈസഷൻ ഡെവലൊപ്മെൻറ് വൈസ് വൈസ് പ്രസിഡന്റ് വിഷ്ണു മാധവൻ കേരളാ കൾച്ചറൽ അസ്സോസിയേൻ മുൻ സെക്രട്ടറി ആണ്. ജനറൽ സെക്രട്ടറി ജാക്സൺ ജോയ് ഒരു യുവ നേതാവാണ്. അസ്സോസിയേറ്റ് സെക്രട്ടറി ആയി സുബിൻ ചെറിയാൻ ചുമതല ഏറ്റു. ട്രഷറാർ ജിബ്‌സൺ മാത്യു വാൻകൂവർ മലയാളീ സമൂഹത്തിൽ പ്രസക്തനായ യുവ പ്രതിഭയാണ്.

വിമൻസ് ഫോറം ചെയർപേഴ്സൺ എലിസബത്ത് ഷാജി വാൻകൂവറിൽ സ്ത്രീ സമൂഹത്തിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നു. യൂത്ത് ഫോറം പ്രസിഡന്റ് ക്രിസ് ചാക്കോ മലയാളി യുവ സമൂഹത്തിനു മുതൽക്കൂട്ട് ആണ്. ഡോക്ടർ മഞ്ജു റാണി വെൽനെസ്സ് ഫോറം പ്രെസിഡന്റായി മലയാളി സമൂഹത്തിനു വേണ്ടി പ്രവർത്തിക്കും. സർട്ടിഫൈഡ് ട്രെയിനറും നുട്രീഷനിസ്റ്റും കൂടിയായ മഞ്ജു മലയാളി സമൂഹത്തിനു ഒരു അനുഗ്രഹം ആയിരിക്കും ഹെൽത്ത് ഫോറം പ്രെസിഡന്റായി ഡോക്ടർ മിമി വിമൽ, കൾച്ചറൽ ഫോറം പ്രെസിഡന്റായി രാജശ്രീ നായർ ചുമതല ഏറ്റു. കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് വാൻകൂവർ പ്രസിഡണ്ട് കൂടിയായ രാജ ശ്രീ വേൾഡ് മലയാളി കൗൺസിലിന് നേട്ടമായി കരുതാം. ജനറൽ കൗൺസിൽ അംഗങ്ങളായി സുജ ജോയ്, ഷർ, ജിഷ, ശശി, ജാൻ തോമസ്, ജോയൽ തോമസ് എന്നിവർ പ്രവർത്തിക്കും. കാനഡയിലെ രണ്ടാമത്തെ പ്രൊവിൻസാണ് വാൻകൂവർ പ്രൊവിൻസ്. ആദ്യത്തെ പ്രൊവിൻസ് കാനഡയിലെ ടോറോണ്ടോ യിലാണ് സ്ഥാപിച്ചത്. ടോറോണ്ടോ പ്രൊവിൻസ് പ്രസിഡന്റ് ബിജു കൂടത്തിൽ, ചെയർമാൻ സോമോൻ സഖറിയ, ജനറൽ സെക്രെട്ടറി ടിജോ തോമസ് എന്നിവർ ആശംസകൾ നേർന്നു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നേതാക്കളായ അഡ്വൈസറി ചെയർമാൻ ചാക്കോ കോയിക്കലേത്ത്, വൈസ് ചെയർ പേഴ്‌സൻസ് ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ളൈ, ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാൻ റോയി മാത്യു, പ്രസിഡന്റ് ജോമോൻ ഇടയാടിൽ നോർത്ത് ടെക്സസ് പ്രസിഡന്റ് സുകു വർഗീസ് , ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് പ്രസിഡന്റ് സാം മാത്യു. ജോർജിയ പ്രൊവിൻസ് ജനറൽ സെക്രെട്ടറിയും അമേരിക്ക റീജിയൻ പബ്ലിക് റിലേഷൻസ് വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുന്ന അനിൽ അഗസ്റ്റിൻ, ഡാളസ് പ്രൊവിൻസ് ചെയർമാൻ അലക്സ് അലക്‌സാണ്ടർ, ഒക്ലഹോമ പ്രസിഡന്റ് പുന്നൂസ് തോമസ് മുതലായവർ പരിപാടിയിൽ പങ്കെടുത്തു പ്രസംഗിച്ചു.

മറുപടി പ്രസംഗത്തിൽ പ്രൊവിൻസ് ചെയർമാൻ മാത്യു , ജോസ് കുരിയൻ, ജാക്സൺ ജോയ്, ജിബ്‌സൺ ജേക്കബ്, മഹേഷ് കെ. ജെ., വിഷ്ണു മാധവൻ, എലിസബത്ത് ഷാജി, ഡോ. മഞ്ജു, ക്രിസ്, സുബിൻ തുടങ്ങി ഏവരും വേൾഡ് മലയാളി കൗൺസിലിന് വേണ്ടി പ്രവർത്തിക്കുമെന്ന് അസന്നിക്തമായി പ്രഖ്യാപിച്ചു.ഗ്ലോബൽ ചെയർമാൻ ഡോക്ടർ പി. എ. ഇബ്രാഹിം, അഡ്മിൻ വൈസ് പ്രസിഡന്റ് ജോൺ മത്തായി ഗ്ലോബൽ വൈസ് ചെയർമാൻ ഡോക്ടർ വിജയലക്ഷ്മി, ജനറൽ സെക്രട്ടറി ഗ്രിഗറി മേദ്യയിൽ, ട്രഷറർ അറമ്പൻകുടി മുതലായവർ ആശംസകൾ അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അഡ്മിൻ വൈസ് പ്രസിഡന്റ് ശ്രീ എൽദോ പീറ്റർ മോഡറേറ്റർ നന്ദി പ്രകാശനവും നടത്തി.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലഹരിമുക്ത കേരളത്തെ വാര്‍ത്തെടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമമാണ് ആവശ്യം- ഡെപ്യൂട്ടി സ്പീക്കര്‍

ലഹരിമുക്ത കേരളത്തെ കെട്ടിപ്പടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണെന്നും അതിനായി സമൂഹം ഒറ്റകെട്ടായിനില്‍ക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം വിഷയത്തില്‍...

ഭാരത് ബോട്ട് ക്ലബ്ബ് കുടുംബ സംഗമം ഒക്ടോബർ 21-ന്

ന്യൂയോർക്ക്: ഭാരത് ബോട്ട് ക്ലബ്ബ് വര്‍ഷം തോറും നടത്തിവരാറുള്ള കുടുംബ സംഗമം ഈ വർഷവും പതിവുപോലെ വിപുലമായ പരിപാടികളോടെ ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ വച്ച് ഒക്ടോബർ 21-ാം തീയതി ശനിയാഴ്ച വൈകീട്ട്...

രമേശ് ചെന്നിത്തലയ്ക്കും പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്

ഹൂസ്റ്റണ്‍: കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്. മലയാളി കൂടിയായ മേയര്‍ കെന്‍...

ലാസ്‌ വേഗാസ് മലങ്കര ഓർത്തഡോക്സ് ഇടവക ദൈവമാതാവിന്റെ ജനനപ്പെരുനാൾ ആഘോഷിച്ചു.

ലാസ്‌ വേഗാസ്: സെന്റ് മേരിസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ 2023 ലെ പെരുന്നാൾ സെപ്റ്റമ്പർ 22,23 എന്നീ തീയതികളിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. 2006 ൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ഇടവക, പരിശുദ്ധ...
WP2Social Auto Publish Powered By : XYZScripts.com
error: