17.1 C
New York
Saturday, September 30, 2023
Home US News വേൾഡ് മലയാളി കൗൺസിൽ വാഷിംഗ്ടൺ ഡിസി പ്രൊവിൻസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷിച്ചു

വേൾഡ് മലയാളി കൗൺസിൽ വാഷിംഗ്ടൺ ഡിസി പ്രൊവിൻസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷിച്ചു

ഡോ: മധു നമ്പ്യാർ, ജനറൽ സെക്രട്ടറി WMC WASHINGTON PROVINCE

അമേരിക്കൻ റീജിയൻ വേൾഡ് മലയാളി കൗൺസിൽ വാഷിംഗ്ടൺ ഡിസി പ്രൊവിൻസ് ക്രിസ്തുമസ് ആൻഡ് ന്യൂ ഇയർ ആഘോഷം 2021 ജനുവരി 3 ഞായറാഴ്ച വിവിധ കലാപരിപാടികളോടെ അതി ഭംഗിയായി അവതരിപ്പിച്ചു. കാതറിൻ ടെന്നിയുടെ പ്രാർത്ഥനാ ഗാനത്തോടെ പ്രോഗ്രാമിന് തുടക്കം കുറിച്ചു.

ഡബ്ല്യു എം സി വാഷിംഗ്ടൺ ഡിസി പ്രൊവിൻസ് സെക്രട്ടറി ഡോക്ടർ മധുസൂദൻ നമ്പ്യാർ അതിഥികളെ സന്തോഷപൂർവ്വം സ്വാഗതം ചെയ്തു. കോവിഡ്-19 ബോധവൽക്കരണ ചർച്ച, പുതിയ വെബ്സൈറ്റ് പ്രകാശനം, യുവജന പരിപാടി, വിദ്യാഭ്യാസവും ശാക്തീകരണവും, എന്നിങ്ങനെ തുടങ്ങി അനവധി വിഷയങ്ങൾ ഡബ്ല്യുഎം സി ഡിസി പ്രൊവിൻസ് 2020 വിജയകരമായി നടത്തിയ വിവരം ഡോക്ടർ മധു നമ്പ്യാർ അറിയിച്ചു.

ഡബ്ല്യു എം സി തീം സോങ്ങിന് ശേഷം ജനപ്രിയ ഫോട്ടോഗ്രാഫർ, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ ശ്രീ ലെൻജി ജേക്കബ് പരിപാടിയുടെ മാസ്റ്റർ ഓഫ് സർമണി ആയി പരിപാടിക്ക് മോഡിയും ഊർജ്ജവും പകർന്നു.

ഡബ്ല്യുഎം സി വാഷിംഗ്ടൺ ഡിസി പ്രൊവിൻസ് പ്രസിഡൻറ് ശ്രീ മോഹൻ കുമാർ അറുമുഖം തൻറെ പ്രസംഗത്തിൽ ചാരിറ്റി പരിപാടികൾ, അംഗത്വ ശക്തിപ്പെടുത്തൽ, കേരളത്തിൻറെ തനതായ കലാ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ 2021ലെ പദ്ധതികളിൽ തുടക്കം കുറിക്കുന്ന തിനെക്കുറിച്ചും സൂചിപ്പിച്ചു.

ഡബ്ല്യുഎം സി വാഷിംഗ്ടൺ ഡിസി പ്രൊവിൻസ് ചെയർമാൻ വിൻസൺ പാലതിംഗൽ നടത്തിയ പ്രസംഗം വളരെ ശ്രദ്ധേയമായി. അദ്ദേഹം മുഖ്യഅതിഥിയായി ഡോക്ടർ മാത്യു തോമസിനെ സ്വാഗതം ചെയ്തു.

വിശിഷ്ട അതിഥി ഡോക്ടർ മാത്യു തോമസ് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഏജൻസിയുടെ ഉപദേഷ്ടാവാണ്. നല്ല ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിന് സാധ്യമായ എല്ലാ വഴികളിലൂടെയും കുടുംബമായും സമൂഹമായും ബന്ധപ്പെടേണ്ടതിൻറെ പ്രാധാന്യം അദ്ദേഹത്തിൻറെ വാക്കുകളിൽ തെളിഞ്ഞു നിന്നിരുന്നു. ലോകമെമ്പാടുമുള്ള കോവിഡ് -19 മൂലമുണ്ടായ സാമൂഹ്യ ശാസ്ത്ര പരമായ മാറ്റങ്ങൾ പൊരുത്തപ്പെടുകയും പ്രതീക്ഷ നഷ്ടപ്പെടാതെ പുതിയ സാധാരണ.ജീവിതം നയിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിൻറെ സന്ദേശം.

ബാൾട്ടിമോർ ലെ സെൻറ് തോമസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിലെ വളരെ ബഹുമാനിക്കുന്ന Very Rev. എബ്രഹാം കടവിൽ കോർപിസ്കോപോസ് ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. പകർച്ചവ്യാധി മൂലം ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹം ചർച്ചചെയ്തു. സമ്മർദ്ദ കരമായ സമയത്ത് കുടുംബാംഗങ്ങൾക്ക് ക്ഷമയും സമാധാനവും ആവശ്യപ്പെട്ടു. മനസികാരോഗ്യ പ്രതിസന്ധി കുറയ്ക്കുന്നതിന് പരസ്പരം പിന്തുണ നൽകേണ്ടത് അത്യാവശ്യമാണ്. നിത്യ ജീവനുവേണ്ടി ദൈവത്തിൽ വിശ്വസിക്കാനും സമാധാനത്തിൽ ജീവിക്കാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

അച്ചന്റെ പ്രസംഗത്തിന് ശേഷം “യേശുവിന്റെ നേറ്റിവിറ്റി” എന്ന മനോഹരമായ ക്രിസ്മസ് പ്രോഗ്രാം അവതരിപ്പിച്ചു, അത് സംവിധാനം ചെയ്തത് ലെൻജി ജേക്കബ് ആൻഡ് ജേക്കബ് പൗലോസും ആണ്. ഹോളി ട്രിനിറ്റി സിഎസ്ഐ ചർച്ച് വാഷിംഗ്ടൺ ഡിസി ഗായകസംഘം കരോൾ ഗാനം ആലപിച്ചു. തുടർന്ന് ഹിർഷൽ നമ്പ്യാർ ആൻഡ് മാർഷൽ നമ്പ്യാർ അവതരിപ്പിച്ച ക്ലാസിക് നിർത്തും പരിപാടിയുടെ ഒരു പ്രത്യേകതയായിരുന്നു. ന്യൂയോർക്ക് സ്റ്റേറ്റിലെ ആൽബനിയിൽ നിന്നും മറിയ സൂസൻ സാമുവേൽ ഒരു മധുര ക്രിസ്തീയ ഗാനം ആലപിച്ചു. രൂപ മുഖർജിയുടെബോളിവുഡ് നിർത്തം, സുഭിക്ഷ പ്രഭാകരൻറെ കീബോർഡ്. ന്യൂയോർക്കിൽ നിന്നുള്ള മലയാള യൂട്യൂബ് സീരീസ് “കപ്പാസ് ആൻഡ് ക്രോയിസന്റ്” ടീം ഡബ്ല്യുഎംസി വാഷിംഗ്ടൺ ഡിസിക്ക് ഒരു ചെറിയ ക്രിസ്മസ് സ്ക്രിപ്റ്റ് പ്രദർശിപ്പിച്ചു. നിരവധി ഡബ്ല്യു എം സി വാഷിംഗ്ടൺ ഡിസി അംഗങ്ങളും അവരുടെ ക്രിസ്മസ് പുതുവത്സര ആശംസകൾ അയച്ചു.

This image has an empty alt attribute; its file name is 6-.png

ഡബ്ലിയു എം സി അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി, പ്രസിഡണ്ട് തങ്കം അരവിന്ദ് എന്നിവർ ആശംസകൾ നേർന്നു. സമൂഹത്തിനായി കൂടുതൽ മൂല്യവത്തായ പരിപാടികൾ സംഘടിപ്പിച്ച് ഒരുമിച്ച് വളരുന്നതിന്നിൻറെ പ്രാധാന്യം അവർ പറഞ്ഞു. ന്യൂജേഴ്സി പ്രോവിൻസ് ചെയർമാൻ ഡോക്ടർ ഗോപിനാഥൻനായർ ആശംസകൾ നേരുന്നു.

ശ്രീ നാരായണ മിഷൻ സെൻറർ പ്രസിഡണ്ടും ഡബ്ലിയു എം സി ഡിസി പ്രൊവിൻസ് ജോയിൻ സെക്രട്ടറിയുമായ ജയരാജ് ജയദേവൻ നന്ദി പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രൊവിൻസ് വളർച്ചയെ കുറിച്ച് അദ്ദേഹം വിവരിച്ചു. പരിപാടിയുടെ വിജയത്തിനും പ്രൊവിൻസ്നും സംഭാവന നൽകിയ എല്ലാവർക്കും വ്യക്തിപരമായി നന്ദി പറഞ്ഞു. പരിപാടിക്കുള്ള സാങ്കേതിക സഹായം ഷെർലി നമ്പ്യാർ നൽകി.

കൂടുതൽ വിശദാംശങ്ങൾക്ക്: https://wmc-bwdc.com/

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആദ്യ കപ്പലിന്റെ വരവ്: ബോയകൾ നിക്ഷേപിച്ചു തുടങ്ങി.

വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്ത് അടുത്ത മാസം 15ന് അടുക്കുന്ന ആദ്യ കപ്പൽ ഷെൻഹുവ–15 യെ ബെർത്തിലേക്ക് നയിച്ചു എത്തിക്കുന്നതിനു പാത തെളിയിക്കുന്നതിനുള്ള ബോയകൾ നിക്ഷേപിച്ചു തുടങ്ങി. തടസ്സങ്ങളില്ലാതെ കപ്പലിനെ ബെർത്തിലേക്ക് അടുപ്പിക്കുന്ന റൂട്ട്...

4000 കലാകാരന്മാരും 300 കലാപരിപാടികളുമായി കേരളീയം കലാവിരുന്ന്

നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളുമായി 'കേരളീയ'ത്തിന്റെ വമ്പൻ സംസ്‌കാരിക വിരുന്ന്. നവംബർ ഒന്നു മുതൽ ഏഴു വരെ അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023 ജനകീയോത്സവത്തിലാണ് കേരളത്തിന്റെ മുഴുവൻ കലകളെയും അണിനിരത്തിയുള്ള...

വലഞ്ചുഴി ടൂറിസം പദ്ധതിക്ക് ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി : മന്ത്രി വീണാ ജോര്‍ജ്.പദ്ധതി ഡിസംബറില്‍ ആരംഭിക്കും

പത്തനംതിട്ട ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ വലിയ നേട്ടമാകുന്ന വലഞ്ചുഴി ടൂറിസം പദ്ധതിക്കായി ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്നും പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന...

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു, കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയം: മുഖ്യമന്ത്രി.

കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും വലിയ തോതിലുളള അവഗണനയാണ് സംസ്ഥാനം നേരിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം വരുമാനം നീതിയുക്തമായ രീതിയില്‍ അല്ല വിതരണം നടത്തുന്നത്. 1.9 % വിഹിതം മാത്രമാണ്...
WP2Social Auto Publish Powered By : XYZScripts.com
error: