വാർത്ത: അജു വാരിക്കാട്
ന്യൂയോർക്ക്: കുട്ടികളിൽ മയക്കു മരുന്നുകളുടെയും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും ദുരുപയോഗം മുൻകൂട്ടി മനസ്സിലാക്കുന്നതിനും ബോധവൽക്കരണത്തിലൂടെ തടയുന്നതിനും ഉപകാരപ്രദമായ ഒരു വെർച്വൽ സെമിനാർ വേൾഡ് മലയാളി കൗൺസിലിൻറെ സൗത്ത് ജേഴ്സി പ്രൊവിൻസ് നടത്തുന്നു. 2021 ജനുവരി 21 വൈകുന്നേരം 7 മണിക്ക് (ഈസ്റ്റേൺ ടൈം ) സൂം പ്ലാറ്റ്ഫോമിൽ വെർച്ചൽ ആയി സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാമിൽ സംബന്ധിക്കേണ്ടതിന് മീറ്റിങ് ഐഡി 895 4716 3071
പാസ് കോഡ് 150356.
ഡ്രഗ് എൻഫോഴ്സ്മെൻറ് അഡ്മിനിസ്ട്രേഷൻ ന്യൂജേഴ്സി ഡിവിഷൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ തിമോത്തി പി മക്മെഹൻ വിഷയാവതരണം നടത്തും. അതോടൊപ്പം മീറ്റിംഗിൽ വച്ച് ACT യിൽ മികച്ച സ്കോർ നേടിയ യൂത്ത് ഫോറം പ്രസിഡണ്ട് നിക്ക് സാംസണി നെ ആദരിക്കുന്നതാണ്.
ഡബ്ള്യു.എം.സി അമേരിക്കൻ റീജിയണൽ ചെയർമാൻ ഫിലിപ്പ് തോമസ്,പ്രസിഡണ്ട് സുധീർ സുധീർ നമ്പ്യാർ, ജനറൽ സെക്രെട്ടറി പിന്റോ കണ്ണമ്പള്ളി,ട്രഷറർ സിസിൽ ചെറിയാൻ, പൊളിറ്റിക്കൽ സിവിക്ക് ഫോറം ചെയർ ഗിരീഷ് നായർ (ഗാരി), സൗത്ത് ജേഴ്സി പ്രൊവിൻസ് ചെയർമാൻ പോൾ സി മാത്യു , പ്രസിഡണ്ട് അനീഷ് ജെയിംസ്, സെക്രട്ടറി ജെയ്സൺ കാളിയങ്കര, ട്രഷറർ ജോൺ സാംസൺ, വൈസ് പ്രസിഡണ്ട് ജോണി കുന്നുംപുറം, വൈസ് ചെയർമാൻ മനോജ് പുരുഷോത്തമൻ, അഡ്വസറി ബോർഡ് ചെയർമാൻ റെജി എബ്രഹാം, വിമൻസ് ഫോറം സെക്രട്ടറി സിന്ധു സാംസൺ, പൊളിറ്റിക്കൽ ഫോറം പ്രസിഡണ്ട് ഫിലിപ്പ് തോമസ്, സെക്രെട്ടറി ലിബിൻ ബെന്നി, യൂത്ത് ഫോറം സെക്രട്ടറി ജിയ ജെയ്സൺ തുടങ്ങിയവർ പങ്കെടുക്കും
WMC America is inviting you to a scheduled Zoom meeting.
Topic: Drug Awareness Program, South Jersey
Time: Jan 21, 2021 07:00 PM Eastern Time (US and Canada)
https://us02web.zoom.us/j/89547163071?pwd=TEUvL01RemdGUllXQkJETGQzRThHQT09