17.1 C
New York
Saturday, September 30, 2023
Home US News വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അനുശോചിച്ചു

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അനുശോചിച്ചു

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: കേരളത്തിന്റെ കാവ്യ റാണി സുഗതകുമാരിക്ക് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അന്ത്യ പ്രണാമങ്ങൾ അർപ്പിച്ചു
പ്രസിഡണ്ട് ശ്രീ സുധീർ നമ്പ്യാരുടെ അധ്യക്ഷതയിൽ ഡിസംബർ 23 ബുധനാഴ്ച വൈകീട്ട്   കൂടിയ അമേരിക്ക റീജിയൻ  അനുശോചന യോഗത്തിൽ ചെയർമാൻ ശ്രീ ഫിലിപ്പ് തോമസ് കേരളത്തിന്റെ മഹാ കവയത്രിക്ക് ചെയർമാൻ ഫിലിപ്പ് തോമസ് പ്രണാമങ്ങൾ അർപ്പിച്ചു. ശ്രീ സുധീർ നമ്പിയാർ പത്മ ശ്രീ സുഗതകുമാരി  മലയാള സാഹിത്യത്തിന് നല്കിയ സംഭാവനകൾ വിലമതിക്കാത്തവയാണെന്നു എടുത്തു പറഞ്ഞു.

പ്രകൃതിയെ സ്നേഹിച്ച കുയിലായിരുന്നു സുഗതകുമാരി എന്ന് ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള സ്മരിച്ചു. ആയിരം പ്രണാമങ്ങൾ ഗ്ലോബൽ കമ്മിറ്റിക്കുവേണ്ടി അർപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. മലയാളികൾ നെഞ്ചിലേറ്റിയ കവയത്രി വേൾഡ് മലയാളി കൗൺസിലിന്റെ മിക്ക പരിപാടികളിലും പങ്കെടുക്കുകയും സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു എന്ന് ശ്രീ ഗോപാല പിള്ള അനുസ്മരിച്ചു.


 സാഹിത്യ സംമ്സ്കാരിക പ്രവർത്തകനും കവിയുമായ  ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യു  അനുശോചന പ്രമേയം അവതരിപ്പിച്ചു.
“പത്മ ശ്രീ കവയത്രി സുഗതകുമാരി മലയാളികൾക്ക് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അഭിമാനത്തോടെ സ്മരിക്കുന്നതോടൊപ്പം കവയത്രിയുടെ വേർപാടിൽ അഗാധമായ അനുശോചനവും നേർന്നു കൊള്ളുന്നു.’ റീജിയനുവേണ്ടി എക്സിക്യൂട്ടീവ് കൗൺസിൽ, ചെയർമാൻ, പ്രസിഡന്റ് ജനറൽ സെക്രട്ടറി, ട്രഷറർ,എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രൊവിൻസ് നേതാക്കളും ഏക കണ്ഠമായി അനുശോചന പ്രമേയം പാസ്സാക്കി.
സദസ് ഒരു നിമിഷം മൗന പ്രാർത്ഥനക്കായി മാറ്റിവച്ചു.   സ്ത്രീ ജനങ്ങൾക്കു വേണ്ടിയും പ്രകൃതിയുടെ പരിരക്ഷണക്കായും നിലകൊണ്ട ധീര വനിത ആയിരുന്നു കവയത്രി എന്ന് യോഗം വിലയിരുത്തി.


സുഗതകുമാരി… മലയാളികൾ തൻ കവയത്രി…സൗഗന്ധികപ്പൂവേ… നീ നൽകിയ സ്വാന്തന സ്വരംസൗരഭ്യ സ്നേഹ വായ്പുകൾക്കാർദ്രമാം സുഗന്ധംസ്നേഹാർദ്രമാമായിരം പ്രണാമങ്ങളൊന്നായി നേരുന്നു…..
ജനറൽ സെക്രെട്ടറി ശ്രീ പിന്റോ കണ്ണമ്പള്ളി സ്വാഗത പ്രസംഗത്തിൽ കവയത്രി നേടിയ അവാര്ഡുകളെപ്പറ്റി പരാമർശിച്ചു. പത്മ ശ്രീ ഉൾപ്പടെ സാഹിത്യ അക്കാദമി അവാർഡുകളും അവാർഡുകളുടെ ഒരു പെരുമഴ തന്നെ തേടിയെത്തിയ മഹതി ആയിരുന്നു കവയത്രി സുഗതകുമാരി എന്ന് ഓർമിപ്പിച്ചു.
റീജിയൻ വൈസ് ചെയർ പേഴ്സൺ ശ്രീ മതി ശാന്താ പിള്ള കവയത്രിയുടെ വിയോഗത്തിൽ അശ്രു പൂക്കളോടെ പ്രണാമങ്ങൾ നേർന്നു. റീജിയയാൻ വിമൻസ് ഫോറം വൈസ് ചെയർ ശ്രീ മതി ഉഷാ ജോർജ് (ന്യൂ യോർക്ക്) സ്ത്രീകളെ സ്നേഹിക്കുകയും സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത ധീര വനിത ആയിരുന്നു സുഗതകുമാരി എന്ന് തന്റെ അനുശോചന പ്രസംഗത്തിൽ സൂചിപ്പിച്ചു.


ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ് ജോമോൻ ഇടയാടി, ഒക്ലഹോമ പ്രസിഡന്റ് പുന്നൂസ് തോമസ്, നോർത്ത് ടെക്സസ് പ്രസിഡന്റ് സുകു വര്ഗീസ്, ചിക്കാഗോശ്രീ ചാക്കോ കോയിക്കലേത് അനുശോചനം അറിയിച്ചു. പ്രൊവിൻസ് അഡ്വൈസറി ബോർഡ് മെമ്പർ സാബി കോലത്ത്, നോർത്ത് ടെക്സസ് ജനറൽ സെക്രട്ടറി ഷീബ മത്തായി, കാലിഫോർണിയയിൽ നിന്നും പ്രസിഡന്റ് ബിജോയ് മുതലായവർ അനുശോചന യോഗത്തിൽ പങ്കു ചേർന്ന് പ്രസംഗിച്ചു.


ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി, വൈസ് പ്രസിഡന്റ് ശ്രീ ജോൺ മത്തായി, വൈസ് ചെയർ പേഴ്സൺ ഡോക്ടർ വിജയ ലക്ഷ്മി, ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ, ട്രഷറർ അറമ്പാകുടി, റീജിയൻ അഡ്വൈസറി ചെയർമാൻ ശ്രീ ചാക്കോ കോയിക്കലേത്, അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, ഫിലിപ്പ് മാരേട്ട്,സെസിൽ ചെറിയാൻ, റോയി മാത്യു, അലക്സ് അലക്‌സാണ്ടർ, ശോശാമ്മ ആൻഡ്രൂസ്, ആലിസ് മഞ്ചേരി, മേരി ഫിലിപ്പ്  എന്നിവർ അനുശോചന സന്ദേശങ്ങൾ അയച്ചു. അമേരിക്കൻ റീജിയൻ പി ആർ ഒ അനിൽ അഗസ്‌റ്റിൻ (ജോർജിയ)മോഡറേറ്ററായിരുന്നു . 

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആദ്യ കപ്പലിന്റെ വരവ്: ബോയകൾ നിക്ഷേപിച്ചു തുടങ്ങി.

വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്ത് അടുത്ത മാസം 15ന് അടുക്കുന്ന ആദ്യ കപ്പൽ ഷെൻഹുവ–15 യെ ബെർത്തിലേക്ക് നയിച്ചു എത്തിക്കുന്നതിനു പാത തെളിയിക്കുന്നതിനുള്ള ബോയകൾ നിക്ഷേപിച്ചു തുടങ്ങി. തടസ്സങ്ങളില്ലാതെ കപ്പലിനെ ബെർത്തിലേക്ക് അടുപ്പിക്കുന്ന റൂട്ട്...

4000 കലാകാരന്മാരും 300 കലാപരിപാടികളുമായി കേരളീയം കലാവിരുന്ന്

നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളുമായി 'കേരളീയ'ത്തിന്റെ വമ്പൻ സംസ്‌കാരിക വിരുന്ന്. നവംബർ ഒന്നു മുതൽ ഏഴു വരെ അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023 ജനകീയോത്സവത്തിലാണ് കേരളത്തിന്റെ മുഴുവൻ കലകളെയും അണിനിരത്തിയുള്ള...

വലഞ്ചുഴി ടൂറിസം പദ്ധതിക്ക് ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി : മന്ത്രി വീണാ ജോര്‍ജ്.പദ്ധതി ഡിസംബറില്‍ ആരംഭിക്കും

പത്തനംതിട്ട ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ വലിയ നേട്ടമാകുന്ന വലഞ്ചുഴി ടൂറിസം പദ്ധതിക്കായി ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്നും പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന...

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു, കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയം: മുഖ്യമന്ത്രി.

കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും വലിയ തോതിലുളള അവഗണനയാണ് സംസ്ഥാനം നേരിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം വരുമാനം നീതിയുക്തമായ രീതിയില്‍ അല്ല വിതരണം നടത്തുന്നത്. 1.9 % വിഹിതം മാത്രമാണ്...
WP2Social Auto Publish Powered By : XYZScripts.com
error: