ഫിലാഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽഇന്റർനാഷണൽ വിമൻസ് ഡേ ആഘോഷിച്ചു. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസർ കിരൺ വേദിഉദ്‌ഘാടനം നിർവഹിച്ച സമ്മേളനത്തിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരുന്നൂറിലധികം വനിതകളുടെസാന്നിധ്യം കൊണ്ട് സമ്മേളനം ശ്രദ്ധിക്കപ്പെട്ടു.
അമേരിക്ക റീജിയൻ പ്രസിഡന്റ് തങ്കം അരവിന്ദ് സ്വാഗതം ആശംസിച്ച യോഗത്തിൽ അമേരിക്ക റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ഡോ . നിഷ പിള്ള അധ്യക്ഷത വഹിച്ചു. സ്ത്രീ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്നും സീതാദേവിയെപോലെ മുന്നേ നടന്നു പുറകെ വരുന്നവർക്ക്പാ തയൊരുക്കുന്ന പ്രവർത്തനം ആയിരിക്കണം സ്ത്രീ ശാക്തീകരണം എന്ന് തന്റെ അധ്യക്ഷപ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.

കിരണവേദിയുടെ ഉദ്ഘാടന പ്രസംഗത്തിൽ സ്ത്രീ ശാക്തീകരണം ഒരു തുടർപ്രക്രീയയാണെന്നും അതിൽ നമ്മുടെ പരസ്പര കൈത്താങ്ങ് ആവശ്യമാണെന്നും ഓർമിപ്പിച്ചുകൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. കേരളത്തിന്റെ വാനമ്പാടി പത്മഭൂഷൺ കെ എസ് ചിത്രയ്ക്ക് ഗ്ലോബൽ നയിറ്റിംഗേൽ അവാർഡ് നൽകി ആദരിച്ചു. മലയത്തിന്റെ ഭാവഗായകൻ ജി വേണുഗോപാൽ 2021-2022- ലെ ചാരിറ്റി പ്രവർത്തങ്ങളുടെയും തേജസ്വനി എന്ന ഹെല്പ് ലൈനിന്റെയും ഉദ്ഘാടനം നിർവഹിച്ചു
അമേരിക്കയിലെ പ്രമുഖ വാനനിരീക്ഷണ ശാത്രജ്ഞ ഡോ. തുഷാര ജി എസ് പിള്ളമുഖ്യപ്രഭാഷണം നടത്തി ചടങ്ങിനെ ധന്യമാക്കി . കേരളത്തിലെ ആദിവാസികളുടെ ക്ഷേമപ്രവർത്തങ്ങൾക്കു ചുക്കാൻപിടിക്കുന്ന സി കെ ജാനു ആശംസകൾ അറിയിച്ചു . പ്രശസ്ത ബീറ്റ്‌ബോസ് താരം കുമാരി ആർദ്ര സാജൻ അവതരിപ്പിച്ച തന്റെ കലാമികവ് ചടങ്ങിന് ഏറ്റുവും ഹൃദ്യമായി. ഗ്ലോബൽ വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ ഡോ എ വി അനൂപ് അമേരിക്കൻ റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി, ജേക്കബ് കുടശ്ശിനാട്, ജോസ് കോലത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ന്യൂ യോർക്ക് പ്രൊവിൻസ് വിമൻസ് ഫോറം പ്രസിഡന്റ് ഡോ ബിന്ദു ബാബു കൃതജ്ഞതഅറിയിച്ചു. അമേരിക്കൻ റീജിയണൽ വിമൻസ് ഫോറം ജനറൽ സെക്രട്ടറി മില്ലി ഫിലിപ്പും ട്രെഷറർ ശ്രീകല നായരും എംസി മാരായി മികച്ച പ്രവർത്തനം കാഴ്ചവച്ചു. അമേരിക്കയിൽ പ്രയാസം അനുഭവിക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഹെൽപ്‌ലൈനിനു തുടക്കം കുറിക്കുവാൻ തീരുമാനിച്ചതായും,
കേരളത്തിലെ മാനസീക വൈകല്യം ബാധിച്ച 30 കുട്ടികളുടെ അമ്മമാർക്ക് സാമ്പത്തീക സഹായം നൽകുന്നതിനുള്ള ബൃഹത് പദ്ധതി തയ്യാറാക്കി വരുന്നതായും, അത് 2022 ൽ കൊച്ചിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുവാൻതീരുമാനിച്ചതായും റീജിയണൽ വിമൻസ് ഫോറം പ്രസിഡന്റ് ഡോ നിഷ പിള്ളൈയും, റീജിയണൽ വിമൻസ് ഫോറംസെക്രട്ടറി മില്ലി ഫിലിപ്പ് മാധ്യമ സമ്മേളനത്തിൽ പങ്കെടുത്ത് അറിയിച്ചു.
