17.1 C
New York
Monday, December 4, 2023
Home US News വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ രാഗപൗർണ്ണമി ഇന്ന് (ഡിസ് 9)

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ രാഗപൗർണ്ണമി ഇന്ന് (ഡിസ് 9)

വാർത്ത: പി.പി. ചെറിയാൻ 


ന്യൂ ജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഇന്ന് (ശനിയാഴ്‌ച രാവിലെ അമേരിക്കൻ സെട്രൽ സമയം 10:00 മണി)  “രാഗ പൗർണമി” എന്ന പേരിൽ നടത്തുന്ന ക്രിസ്മസ് ന്യൂ ഇയർ പരിപാടിയിൽ മേജർ എ. കെ. രവീന്ദ്രൻ മുഖ്യാതിഥി ആയി പങ്കെടുത്തു ഉൽഘാടന കർമം നിർവഹിക്കും. ഇന്ത്യൻ ആർമിയിലെ മുൻ ഓഫീസർ ആയിരുന്ന മേജർ രവി  പ്രസിഡന്റ് ഗാലന്ററി മെഡൽ, ഏറ്റവും നല്ല സ്ക്രീൻ പ്ലേയ്ക്കുള്ള കേരള സ്റ്റേറ്റ് ഫലിം അവാർഡ് (മോഹൻലാൽ നായകനായി അഭിനയിച്ച കീർത്തി ചക്ര) മുതലായവ കരസ്ഥമാക്കിയിട്ടുള്ള ശ്രദ്ധേയനായ മഹൽ വ്യക്തി ആണ്. പഞ്ചാബിലും കാശ്മീരിലും  ദേശീയ സുരക്ഷക്ക് വേണ്ടി പോരാടിയ മേജർ രവി ഫിലിം ഡയറക്ടർ,  റൈറ്റർ, ആക്ടർ എന്നീ നിലകളിലും അസാമാന്യമായ കഴിവ് തെളിയിച്ചിട്ടുണ്ട്.


കോവിഡ് 19 കാരണം പരിപാടികൾ ഇല്ലാതെയിരിക്കുന്ന കേരളത്തിലെ ചില നല്ല കലാകാരൻമാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയിൽ, ഫാദർ ജേക്കബ് ക്രിസ്റ്റി (അൽഫോൻസാ സീറോ മലബാർ ചർച്, കോപ്പൽ, ടെക്സസ്), സ്വാമി സിദ്ധാനന്ദ ആചാര്യ (ചിന്മയ മിഷൻ, ഫിലാഡൽ ഫിയ) മുതലായവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു സന്ദേശം ന ൽകും.
വിശിഷ്ടാതിഥി ആയി ക്ഷണിക്കപ്പെട്ട ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ (I A M ) ചെയർമാൻ അഡ്വക്കേറ്റ് ഡോക്ടർ രാജീവ് രാജധാനി ചടങ്ങിൽ പങ്കെടുത്തു ആശംസകൾ നേരും. എം. അജയകുമാറിന്റെ നേതൃത്വത്തിൽ മനോഹരമായ കലാപരിപടികൾ സദസ്സിനു ആസ്വാദ്യകരമായിരിക്കും. എല്ലാവരെയും  പരിപാടിയിൽ പങ്കെടുക്കുവാൻ ക്ഷേണിക്കുന്നതായി റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പിയാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, ജോൺസൺ തലച്ചെല്ലൂർ, ഫിലിപ്പ് മാരേട്ട്, സെസിൽ ചെറിയാൻ, ശാന്താ പിള്ള, ശോശാമ്മ ആൻഡ്രൂസ്, ആലിസ് മഞ്ചേരി, മേരി ഫിലിപ്പ്, ഉഷ ജോർജ്, ലീലാമ്മ അപ്പുക്കുട്ടൻ, ബെഡ്‌സിലി എബി, സന്തോഷ് പുനലൂർ, മാത്യൂസ് എബ്രഹാം, അനിൽ അഗസ്റ്റിൻ എന്നിവർ അറിയിച്ചു .
ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി, വൈസ് ചെയർ പേഴ്സൺ ഡോക്ടർ വിജയ ലക്ഷ്മി, ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, ജോൺ മത്തായി, പി. സി. മാത്യു, ഗ്രിഗറി മേടയിൽ, തോമസ് അറമ്പൻകുടി മുതലായവർ പരിപാടികൾക്ക് ആശംസകൾ അർപ്പിക്കും 
മീറ്റിംഗിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.Join Zoom Meeting
https://us02web.zoom.us/j/82791130560?pwd=MEdQU2g2d2QvSW0xMXRsS054ekRyUT09

Meeting ID: 827 9113 0560
Passcode: 565433

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുഞ്ഞുങ്ങളെ റോഡുകളിൽ എങ്ങനെ സുരക്ഷിതരാക്കാം; മാർഗ്ഗ നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്.

ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങൾ. അവരെ തികഞ്ഞ ശ്രദ്ധയോടെ തന്നെയാണ് നാമെല്ലാവരും വളർത്തുന്നതും. എന്നിരുന്നാലും ഈ കണ്ണിലുണ്ണികളെ നമ്മിൽ നിന്നും അടർത്തിയെടുക്കാൻ തക്കം പാർത്തിരിക്കുന്ന ചില ദുഷ്ടശക്തികളെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ്...

ശബരിമല ദര്‍ശനത്തിന് ഏഴ് മണിക്കൂറോളം ക്യൂ, തിരക്ക് കൂടി,പൊലീസിന്‍റെ നടപടികള്‍ക്കെതിരെ വ്യാപക പരാതി.

ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. തിരക്ക് കൂടിയതോടെ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കേണ്ട അവസ്ഥയിലാണ് ഭക്തർ. ആൾക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് സ്വീകരിക്കുന്ന നടപടികൾക്കെതിരെ വ്യാപക പരാതിയും ഉയരുകയാണ്. തീർത്ഥാടനം തുടങ്ങിയ ശേഷം...

തിരിച്ചടിയിൽ നിന്ന് കോൺഗ്രസ് പാഠമുൾക്കൊള്ളണം -മുഖ്യമന്ത്രി.

പാലക്കാട്: സമാന ചിന്താഗതിയുള്ള പാര്‍ട്ടികളെ കൂടെ നിര്‍ത്താതെ ഒറ്റയ്ക്ക് എല്ലാം സ്വന്തമാക്കിക്കളയാം എന്ന കോണ്‍ഗ്രസിന്റെ ചിന്താഗതിക്കേറ്റ തിരിച്ചടിയാണ് രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തിരിച്ചടിയില്‍...

മലപ്പുറത്ത് നിന്ന് വയനാട്ടിലേക്ക് തുരങ്കത്തിലൂടെ കുതിക്കാം; ടെന്‍ഡര്‍ ക്ഷണിച്ച് കൊങ്കണ്‍ റെയില്‍വേ.

മലപ്പുറം: വർഷങ്ങളായുള്ള മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആനക്കാം പൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. 1736.45 കോടി രൂപയ്ക്ക് കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് രണ്ടുപാക്കേജായി ടെൻഡർ വിളിച്ചത്. കോഴിക്കോട്- മലപ്പുറം ജില്ലകളിൽനിന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: