ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജേഴ്സി ഓള്‍ വുമണ്‍സ് പ്രോവിന്‍സ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വുമണ്‍ ഇന്‍ ലീഡര്‍ഷിപ്പ് ആക്ടീവ് ആന്‍ഡ് ഈക്വല്‍ ഫ്യൂച്ചര്‍ ഇന്‍ കോവിഡ് 19 എന്നതായിരുന്നു പ്രമേയം എങ്കിലും സ്ത്രീകള്‍ക്കെതിരെ ഉള്ള അതിക്രമം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷിതത്വം ആണ് സ്ത്രീകള്‍ക്ക് വേണ്ടത്. അതായത് പുറത്തുപോയാല്‍ വീട്ടില്‍ തിരിച്ചു വരുമെന്നുള്ള ഉറപ്പ്. ജോലി സ്ഥലത്ത് സുരഷിതയാണ് എന്നുള്ള ഉറപ്പ്. പൊതുസ്ഥലങ്ങളില്‍ ഭയപ്പെടേണ്ട എന്നുള്ള ഉറപ്പ്. അങ്ങനെ സ്ത്രീകള്‍ക്ക് ഓരോരുത്തര്‍ക്കും ഭയമില്ലാതെ ജീവിക്കുവാന്‍ സാധിക്കണം. എന്നും സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കും, അവകാശ ലംഘനങ്ങള്‍ക്കുമെതിരെ തുടരേണ്ട പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുക എന്നതു കൂടിയാണ് ഈ അന്തര്‍ദേശീയ വനിതാ ദിനം ലക്ഷ്യമാക്കുന്നത് എന്നും ചാരിറ്റി ഫോറം ചെയര്‍ പേഴ്‌സണ്‍ ശ്രീമതി രേഖാ ഡാന്‍ തന്‍റെ ആമുഖ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ പി. എ. ഇബ്രാഹിം, ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ. ഗോപാല പിള്ള, വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യു , റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, പ്രസിഡന്റ് ശ്രീ. സുധീര്‍ നമ്പ്യാര്‍, സെക്രട്ടറി ശ്രീ. പിന്റോ കണ്ണമ്പള്ളി, ട്രഷറര്‍ സെസില്‍ ചെറിയാന്‍, വൈസ് പ്രസിഡന്റുമാരായ എല്‍ദോ പീറ്റര്‍, ജോണ്‍സന്‍ തലച്ചെല്ലൂര്‍, പ്രോവിന്‍സിന്റെ ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ എലിസബത്ത് മാമ്മന്‍ പ്രസാദ്, പ്രസിഡന്റ് ശ്രീമതി മാലിനി നായര്‍, തുടങ്ങിയ എല്ലാ ഭാരവാഹികളെയും , അതുപോലെ മറ്റു പ്രോവിന്‍സുകളുടെ എല്ലാ ഭാരവാഹികളെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് യൂത്തുഫോറം ചെയര്‍ ശ്രീമതി ആഗ്ഗി വര്‍ഗീസിനെ മോഡറേറ്റര്‍ ആയി ചുമതലപ്പെടുത്തി.
സ്ത്രീകള്‍ക്ക് ഓരോരുത്തര്‍ക്കും ഭയമില്ലാതെ ജീവിക്കുവാന്‍ സാധിക്കണമെങ്കില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ അവകാശങ്ങള്‍ക്കുവേണ്ടിയും, സ്വാതന്ത്ര്യത്തിനുവേണ്ടിയും. സമത്വത്തിനുവേണ്ടിയും. നീതിക്കുവേണ്ടിയും, പ്രധാനമായും സ്ത്രീസുരക്ഷയ്ക്കുവേണ്ടിയും ഒന്നിച്ചു നില്‍ക്കണമെന്ന് , യൂത്തുഫോറം ചെയര്‍ ശ്രീമതി ആഗ്ഗി വര്‍ഗീസ് ഓര്‍മ്മപ്പെടുത്തികൊണ്ട് വനിതാദിനത്തിന്‍റെ പ്രേത്യേക ആശംസകള്‍ അറിയിച്ചു, തുടര്‍ന്ന് ജിനു ജേക്കബ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു,
വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക രംഗങ്ങളിലും സ്ത്രീകള്‍ ഏറെ വളര്‍ച്ച നേടിയെങ്കിലും, വനിതകള്‍ അവരുടെ ജോലി സ്ഥലങ്ങളിലും, മറ്റു സാമൂഹിക സാംസ്കാരിക മേഖലകളിലും മുന്നേറ്റം നേടുന്നതിനും , അതുപോലെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും കൂടുതല്‍ വിദ്യാസമ്പന്നരായ സ്ത്രീകളെ സമൂഹത്തില്‍ വളര്‍ത്തിയെടുക്കണമെന്ന് പ്രോവിന്‍സ് ചെയര്‍ പേഴ്‌സണ്‍ ഡോക്ടര്‍ എലിസബത്ത് മാമ്മന്‍ പ്രസാദ് എടുത്തുപറഞ്ഞു. തനിക്ക് ലഭിച്ച ഉന്നത വിദ്യാഭ്യാസത്തിന് പ്രചോദനം നല്‍കിയ തന്റെ മാതാവിനെയും, പിതൃസഹോദരിയെയും പ്രത്യേകം ഓര്‍ത്തുകൊണ്ടും നന്ദി അറിയിച്ചുകൊണ്ടും എല്ലാവര്‍ക്കും അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രത്യേക ആശംസകള്‍ അറിയിച്ചു,
വളര്‍ന്നു വരുന്ന യുവ തലമുറകള്‍ക്ക് ഒരു ഉപദേശം നല്‍കുക എന്നതിലുപരി യുവജനങ്ങള്‍ അവരുടെ കലാലയ സമയങ്ങളില്‍ വളരെയധികം കൃത്യതയോടുകൂടി ഉള്ള ടൈം മാനേജ്‌മെന്റ് പാലിക്കുന്നില്ലാ എങ്കില്‍ ജീവിതത്തില്‍ ഒരു സന്തോഷവും ഉണ്ടാവുകയില്ല എന്നും അതുപോലെ എല്ലാ സ്ത്രീകളും അവരവരുടെ പ്രൊഫഷണല്‍ ലൈഫിലും, ഫാമിലി ലൈഫിലും, പേഴ്‌സണല്‍ ലൈഫിലും കൃത്യനിഷ്ഠയോടുകൂടി ഉള്ള ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ്,ചെയ്യുന്നില്ല എങ്കില്‍ ജീവിതത്തിന് കാര്യമായ ഒരു ബാലന്‍സ് ഉണ്ടാവുകയില്ല എന്നുകൂടി ഓര്‍മ്മപ്പെടുത്തികൊണ്ട് പ്രസിഡന്റ് ശ്രീമതി മാലിനി നായര്‍ എല്ലാവര്‍ക്കും വനിതാദിനത്തിന്റെ പ്രത്യേക ആശംസകള്‍ അറിയിച്ചു
ജീവിതത്തില്‍ ഒരിക്കലും ക്ഷീണം ഉണ്ടാകാതിരിക്കാന്‍ ഉറക്കം ആവശ്യമായതുപോലെ ഈ പാണ്ഡമിക് സമയത്ത് ശരീരം എപ്പോഴും ഹെല്‍ത്തി ആയിരിക്കുന്നതിനു വേണ്ടി വാക്‌സീന്‍ എല്ലാവരും എടുക്കുന്നതിനെപ്പറ്റി പറഞ്ഞുകൊണ്ട് വൈസ് പ്രസിഡന്റ് ശ്രീമതി ജൂലി ബിനോയിയും, സ്ത്രീകള്‍ക്ക് ഓരോരുത്തര്‍ക്കും ഭയമില്ലാതെ ജീവിക്കുവാന്‍ സാധിക്കണമെങ്കില്‍ നമ്മളില്‍ പരസ്പര സ്‌നേഹം സാഹോദര്യം സമത്വം ഇവ ലക്ഷ്യമാക്കി ഒരു നല്ല സമൂഹത്തെ വളര്‍ത്തിയെടുക്കണമെന്നു സെക്രട്ടറി ശ്രീമതി തുമ്പി ആന്‍സൂദും. വളര്‍ന്നു വരുന്ന യുവ തലമുറകള്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കു അടിമയാകാതെ വിദ്യാഭ്യാസ മേഖലകളില്‍ സമയം ചിലവഴിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കള്‍ച്ചറല്‍ഫോറം ചെയര്‍, ശ്രീമതി പ്രിയാ സുബ്രമണ്യവും ഓര്‍മ്മിപ്പിച്ചു. ഇവര്‍ എല്ലാവര്‍ക്കും വനിതാദിനത്തിന്റെ പ്രത്യേക ആശംസകള്‍ അറിയിച്ചു,
സ്ത്രീകള്‍ക്ക് അത്യാവശ്യം വേണ്ട ഒരു കാര്യമാണ് ആത്മാഭിമാനം. അത് ഉണ്ടെങ്കില്‍ മാത്രമേ നമ്മുടെ ജീവിതത്തില്‍ നമ്മള്‍ എടുക്കുന്ന ചില തീരുമാനങ്ങള്‍ക്ക് അതിന്‍റെതായ ഒരു പ്രത്യേകത ഉണ്ടാവുകയുള്ളൂ. ആത്മാഭിമാനം നമുക്ക് ഉണ്ടാകണമെങ്കില്‍ നമ്മള്‍ ആദ്യമേ മനസ്സിലാക്കേണ്ടത് നമ്മള്‍ ആരാണെന്ന് നമ്മളെ തന്നെ മനസ്സിലാക്കുക. അതനുസരിച്ച് നമ്മള്‍ ജീവിക്കാന്‍ പഠിക്കുക. എങ്കില്‍ മാത്രമേ ജീവിതത്തിലെ സമഗ്ര മേഖലകളില്‍ ഉയര്‍ന്ന നിലവാരം കൈവരിക്കാന്‍ സാധിക്കുകയുള്ളു എന്ന് ട്രഷറാര്‍ ശ്രീമതി സിനി സുരേഷ് പറഞ്ഞുകൊണ്ട്, വനിതാദിനത്തിന്റെ പ്രത്യേക ആശംസകള്‍ അറിയിച്ചു,
ജീവിതത്തിലെ സമഗ്ര മേഖലകളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുവാന്‍ നമ്മള്‍ എപ്പോഴും ഹെല്‍ത്തി ആയിരിക്കണം എന്നും ഈ കോവിഡ് 19 എന്ന ഈ പാണ്ഡമിക് സമയത്ത് നമ്മള്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ ചെയ്യുകയും തക്കതായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും വേണം എന്നും പ്രത്യേകിച്ചും കോവിഡ് വാക്‌സീന്‍ എല്ലാവരും എടുക്കുകയും ചെയ്യണമെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഹെല്‍ത്ത് ഫോറം ചെയര്‍ പേഴ്‌സണ്‍ ഡോക്ടര്‍ കൃപ നമ്പ്യാര്‍ എല്ലാവര്‍ക്കും വനിതാദിനത്തിന്റെ പ്രത്യേക ആശംസകള്‍ അറിയിച്ചു,
വീട്ടമ്മ വീടിന്റെ വിളക്കാണ് എന്നുള്ള പഴഞ്ചൊല്ല് നമ്മുടെ മനസ്സില്‍ അടിയുറച്ച സത്യമാണ്. വീട്ടമ്മമാര്‍ സന്തോഷം ഉള്ളവര്‍ ആയിരിക്കുമ്പോള്‍ കുടുംബങ്ങള്‍ സന്തോഷവും സമാധാനവും കൊണ്ട് നിറയും. കുടുംബങ്ങള്‍ സന്തോഷമുള്ളവ ആകുമ്പോള്‍ സമൂഹവും നമ്മുടെ നാടും, രാജ്യവും സന്തോഷവും സമാധാനവും കൊണ്ട് നിറയും. അതുകൊണ്ട് കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കും കെട്ടുറപ്പിനും വേണ്ടി സ്ത്രീകള്‍ ആര്‍ജിക്കേണ്ട ശാക്തീകരണത്തെക്കുറിച്ച് ഓരോ വനിതാദിനവും നമ്മളെ ഓര്‍മിപ്പിക്കുന്നു എന്നുപറഞ്ഞുകൊണ്ട് അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ശ്രീമതി മറിയ തോട്ടുകടവില്‍ എല്ലാവര്‍ക്കും വനിതാദിനത്തിന്റെ പ്രത്യേക ആശംസകള്‍ അറിയിച്ചു.

അമേരിക്ക റീജിയന്‍റെ സെക്രട്ടറി ശ്രീ. പിന്റോ കണ്ണമ്പള്ളി, പ്രസിഡന്റ് ശ്രീ. സുധീര്‍ നമ്പ്യാര്‍, വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, വൈസ് ചെയര്‍മാന്‍ ശ്രീ. ഫിലിപ്പ് മാരേട്ട്, പി. ആര്‍. ഓ. അനില്‍ അഗസ്റ്റിന്‍, റീജിയനല്‍ വുമന്‍സ് ഫോറം ചെയര്‍ ശോശാമ്മ ആന്‍ഡ്രൂസ്, വൈസ് ചെയര്‍ ഉഷാ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ആലീസ് മഞ്ചേരി, ബി.സി.പ്രോവിന്‍സ്, ജനറല്‍ സെക്രട്ടറി ജാക്‌സണ്‍ ജോയ്, എന്നിവര്‍ വനിതാദിനത്തിന്റെ പ്രത്യേക ആശംസകള്‍ അറിയിച്ചു,
ഓള്‍ വുമന്‍സ് പ്രോവിന്‍സ് സെക്രട്ടറി ശ്രീമതി തുമ്പി അന്‍സൂദ് പാട്ടുകാരായ ലക്ഷ്മി നായര്‍, അനുശ്രീ ഉണ്ണി, ശ്രീദേവി അജിത് കുമാര്‍, നവ്യാ സുബ്രമണ്യം, എന്നിവര്‍ക്കും ഡാന്‍സുകള്‍ നടത്തി ഈ പ്രോഗ്രാം വിജയിപ്പിച്ച മായാദേവി മേനോന്‍ , മീരാ നായര്‍, തകുജം ഡാന്‍സ് അക്കാഡമിക്കും സൗപര്‍ണ്ണിക ഡാന്‍സ് അക്കാഡമിക്കും അതുപോലെ ഈ പ്രോഗ്രാമില്‍ പങ്കെടുത്ത അര്‍ണവ്, അന്‍സൂദ്, സമാറ ജയ സുരേഷ്, ദേവ് പിന്റോ, വേദിക, ആഷാ അനില്‍ എന്നിവര്‍ക്കും അതുപോലെ ഗ്ലോബലിന്റെയും, റീജിയന്റെയും, പ്രോവിന്‍സുകളുടെയും എല്ലാ ഭാരവാഹികള്‍ക്കും ഈ പ്രോഗ്രാം എ വണ്‍ ടീ വീ യൂ എസ് ഏ യിലൂടെ ലൈവായി ഫേസ്ബുക്കിലൂടെയും, യൂട്യൂബിലൂടെയും ബ്രോഡ്കാസ്‌റ് ചെയ്ത ഉടമ കൂടിയായ ഫിലിപ്പ് മാരേട്ടിനും, അതുപോലെ ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച മറ്റ് എല്ലാവരുടെയും പേരെടുത്തു പറഞ്ഞുകൊണ്ട് പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
