17.1 C
New York
Monday, December 4, 2023
Home US News വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രവര്‍ത്തനോത്ഘാടനം വര്‍ണാഭമായി

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രവര്‍ത്തനോത്ഘാടനം വര്‍ണാഭമായി

ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോത്ഘാടനം വിശിഷ്ടാതിഥികളുടെ സാന്നിധ്യം കൊണ്ടും ജന പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി.

ഡിസംബര്‍ 26 ന് നടന്ന വെര്‍ച്ച്യുല്‍ സമ്മേളനത്തില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് തങ്കം അരവിന്ദ് അധ്യക്ഷത വഹിച്ചു. ശ്രീദേവി അജിത്കുമാറിന്റെ പ്രാത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗം ഗ്ലോബല്‍ ചെയര്‍മാന്‍ എ.വി അനുപ് ഉത്ഘാടനം ചെയ്തു. ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള മുഖ്യ പ്രഭാക്ഷണം നടത്തി. അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരി ആമുഖ പ്രസംഗം നടത്തി.

ഉത്ഘാടന ചടങ്ങിനൊപ്പം ക്രിസ്മസ്, പുതുവത്സാരാഘോഷവും നടത്തി. വിശിഷ്ടാതിഥികളായി ടെക്‌സസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോടതി ജഡ്ജി ജൂലി എ. മാത്യു, റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ വൈസ് ചെയര്‍ ഡോ. ആനി പോള്‍ , ബി. സന്ധ്യ ഐ.പി.എസ് (കേരളാ പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍), ജിജി തോംസണ്‍ (മുന്‍ ചീഫ് സെക്രട്ടറി, കേരള സര്‍ക്കാര്‍), ഡോ. സോഹന്‍ റോയി (എരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയര്‍മാന്‍), ശ്രീകണ്ഠന്‍ നായര്‍ (മാനേജിംഗ് ഡയറക്ടര്‍, ഫ്‌ളവേഴ്‌സ് ടി.വി), ജോര്‍ജ്ജ് വര്ഗീസ് (ഫൊക്കാന പ്രസിഡന്റ്), അനിയന്‍ ജോര്‍ജ്ജ് (ഫോമാ പ്രസിഡന്റ് ) എന്നിവര്‍ പങ്കെടുത്തു.

യോഗത്തില്‍കഴിഞ്ഞ രണ്ടു വര്‍ഷക്കാലം വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയനു നേത്രുത്വം നല്‍കിയ ജെയിംസ് കൂടലിനേയും ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്.കെ ചെറിയാനെയും വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ആദരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സിലിന് കരുത്തുറ്റ നേതൃത്വത്തം നല്‍കിയ ജെയിംസ് കൂടല്‍ 35 വര്‍ഷമായി സാമൂഹിക സാംസ്‌ക്കാരിക മാധ്യമ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്യം ആണെന്ന് അമേരിക്ക റീജിയന്‍ പ്രസിഡന്റ് തങ്കം അരവിന്ദ് പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളില്‍ ജെയിംസ് കൂടല്‍ എടുത്ത നിലപാടുകള്‍ വേള്‍ഡ് മലയാളി കൗണ്‍സിലിനെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റിയെടുക്കുവാന്‍ കഴിഞ്ഞുവെന്ന് തങ്കം അരവിന്ദ് ചൂണ്ടിക്കാട്ടി. സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍പ്പോലും ഏതാനം പേര്‍ ഒരു വിഘിടിത ഗ്രൂപ്പുമായി ചേര്‍ന്ന് ഈ സംഘടനക്ക് അവമതിപ്പ് ഉണ്ടാകുന്ന രീതിയില്‍ സംഘടനയില്‍ അസ്ഥിരതയുണ്ടാകുവാന്‍ ശ്രമം നടത്തിയപ്പോള്‍ അതിനെതിരെ പ്രതിരോധം തീര്‍ത്ത് സംഘടനയെ ഐക്യത്തോടെ മുന്നോട്ട് പോകുവാന്‍ കുടലിന് കഴിഞ്ഞുവെന്ന് അവാര്‍ഡ് നല്‍കികൊണ്ട് തങ്കം പറഞ്ഞു.

ജെയിംസ് കൂടല്‍ ‘ജയ്ഹിന്ദ്’ ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന വിഷന്‍ അറേബ്യാ പ്രോഗ്രാമിന്റെ പ്രൊഡ്യൂസര്‍ ആയിരുന്നു. ഗ്ലോബല്‍ ഇന്ത്യന്‍ മീഡയ ലിമിറ്റഡ് മാനേജിങ് എഡിറ്ററാണ്. വിവിധ മാധ്യമങ്ങളിലെ എഴുത്തുകാരന്‍ കൂടിയായ ജെയിംസ് കൂടല്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡന്റ്, പത്തനംതിട്ട കെ കരുണാകരന്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ഡയറക്ടര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു . 2019 ല്‍ ഹൂസ്റ്റണില്‍ നടന്ന ഇന്റര്‍നാഷണല്‍ മീഡിയ കോണ്‍ഫറന്‍സിന്റെ ജനറല്‍ കണ്‍വീനര്‍ ആയിരുന്നു. ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം.എസ്.ജെ ബിസിനസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ് ജെയിംസ് കൂടല്‍.

കഴിഞ്ഞ 23 വര്‍ഷക്കാലമായി വേള്‍ഡ് മലയാളി കൗണ്‍സിലിന് അമേരിക്കയില്‍ ശക്തമായി മുന്നോട്ട് പോകുവാന്‍ എസ്.കെ ചെറിയാന്‍ നല്‍കിയ സംഭാവന വിലപ്പെട്ടതാണന്ന് റീജിയന്‍ ചെയര്‍മാന്‍ ഹരി നമ്പുതിരി പറഞ്ഞു. ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ സ്ഥാപക നേതാവാണെന്നും സംഘടനയെ ശക്തമായ നേതൃത്വമാണ് എസ്.കെ ചെറിയാന്‍ നല്‍കുന്നതെന്നും ഹരി പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജിവപങ്കാളിത്തമാണ് എസ്.കെ ചെറിയാന്‍ നല്‍കി വരുന്നത്. ഗ്ലോബല്‍ ഗ്രീന്‍ വില്ലേജ് പ്രോജക്ടിന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും തോമസ് മാഷ് സ്‌പോര്‍ട്‌സ് അക്കാദമിക്ക് എസ്.കെ നല്‍കി വരുന്ന പിന്തുണ പ്രശംസനീയമാണ്.

സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ കേരളത്തില്‍ തുടങ്ങുന്ന ഗ്രീന്‍ ഗ്ലോബല്‍ വില്ലേജില്‍ റീജിയനില്‍ നിന്നും 5 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതില്‍ ഓരോ വീടുകള്‍ എസ്.കെ ചെറിയാനും ജെയിംസ് കൂടലുമാണ് സ്‌പോണ്‍സര്‍ ചെയ്യുന്നതെന്ന് ഹരി നമ്പൂതിരി പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ നല്‍കിയ അംഗീകാരത്തിന് ജെയിംസ് കുടലും എസ്.കെ ചെറിയാനും നന്ദി പറഞ്ഞു.

സംഘടനയുടെ പ്രതിസന്ധിഘട്ടങ്ങളില്‍ കൂടെ നിന്നവര്‍ക്കും പോവിന്‍സുകള്‍ക്കും ജെയിംസ് കൂടല്‍ നന്ദി അറിയിച്ചു. തുടര്‍ന്നും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടാകുമെന്നും ഇനിയും കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി മുന്നോട്ട് പോകാനാണ് താല്പര്യപ്പെടുന്നതെന്ന് ജെയിംസ് കൂടല്‍ വ്യക്തമാക്കി.

 ഗ്ലോബല്‍ നേതാക്കളായ ടി.പി വിജയന്‍, സി.യു മത്തായി, റീജിയന്‍-പ്രൊവിന്‍സ് നേതാക്കളായ ബിജു ചാക്കോ, ജേക്കബ്ബ് കുടശ്ശനാട്, തോമസ് ചെല്ലത്ത്, കോശി ഉമ്മന്‍, വിദ്യാ കിഷോര്‍, ഷാലു പുന്നൂസ്, പ്രകാശ് ജോസഫ്, ജിനേഷ് തമ്പി, വര്‍ഗീസ് പി എബ്രഹാം, ഡോ: ഗോപിനാഥന്‍ നായര്‍, ഡോ: ഷിബു സാമുവേല്‍, എമി തോമസ്, ബാബു ചാക്കോ, മോഹന്‍ കുമാര്‍, മധു നമ്പ്യാര്‍, ഡോ: നിഷാ പിള്ള, മഞ്ജു, സിനു നായര്‍, തോമസ് മാത്യു, വര്‍ഗീസ് തെക്കേകര, ലക്ഷ്മി പീറ്റര്‍, ഈപ്പന്‍ ജോര്‍ജ്ജ്, മഞ്ജു നെല്ലിവീട്ടില്‍ എന്നിവര്‍ പുതിയ ടീമിന് ആശംസകള്‍ നേര്‍ന്നു. ജെസി ചാക്കോ അമേരിക്കന്‍ ദേശീയ ഗാനവും സ്റ്റാന്‍ലി ജോര്‍ജ്ജ് ഇന്ത്യന്‍ ദേശിയ ഗാനവും ആലപിച്ചു. കണക്ടിക്കട്ട് പ്രൊവിന്‍സ്, പെന്‍സില്‍വാനിയ പ്രൊവിന്‍സ്, ഹൂസ്റ്റണ്‍ പ്രൊവിന്‍സ് എന്നിവയുടെ കള്‍ച്ചറല്‍ പ്രോഗ്രാം ആകര്‍ഷകമായി.

ഷാനാ മോഹന്‍ അവതാരക ആയിരുന്നു. 2020-2021അമേരിക്ക റീജിയന്‍ ന്റെ പുതിയ ഭാരവാഹികളുടെ പേരു വിവരം: ചെയര്‍മാന്‍: ഹരി നമ്പൂതിരി (റിയോ ഗാര്‍ഡന്‍വാലി), പ്രസിഡന്റ്: തങ്കം അരവിന്ദ് (ന്യൂജഴ്‌സി).

കോശി ഒ തോമസ് -ന്യൂയോര്‍ക്ക് (വൈസ് ചെയര്‍മാന്‍), ഡോ. സോഫി വില്‍സണ്‍-ന്യൂജഴ്‌സി (വൈസ് ചെയര്‍), ജേക്കബ് കുടശ്ശനാട്-ഹൂസ്റ്റണ്‍ (വൈസ് പ്രസിഡന്റ്: അഡ്മിന്‍), വിദ്യാ കിഷോര്‍-ന്യൂജേഴ്‌സി (വൈസ് പ്രസിഡന്റ്: ഓര്‍ഗനൈസേഷന്‍), ശാലു പൊന്നൂസ്-പെന്‍സില്‍വാനിയ (വൈസ് പ്രസിഡന്റ്: പ്രൊജക്റ്റ്), ബിജു ചാക്കോ-ന്യൂയോര്‍ക്ക് (ജനറല്‍ സെക്രട്ടറി), അനില്‍ കൃഷ്ണന്‍കുട്ടി-വാഷിംഗ്ടണ്‍ (ജോയിന്റ്‌സെക്രട്ടറി), തോമസ് ചെല്ലേത്ത്-ഡാളസ് (ട്രഷറര്‍), സിസില്‍ ജോയി പഴയമ്പള്ളില്‍-ന്യൂയോര്‍ക്ക് (ജോയിന്റ് ട്രഷറര്‍), ഡോ. നിഷ പിള്ള-ന്യൂയോര്‍ക്ക് (വുമണ്‍ ഫോറം പ്രസിഡന്റ്), മില്ലി ഫിലിപ്പ്-പെന്‍സില്‍വാനിയ (വിമന്‍സ്‌ഫോറം സെക്രട്ടറി), ജോര്‍ജ് ഈപ്പന്‍-ഹൂസ്റ്റണ്‍ (യൂത്ത് ഫോറം പ്രസിഡന്റ്), ജിമ്മി സ്‌കറിയ-ന്യൂയോര്‍ക്ക് (യൂത്ത് ഫോറം സെക്രട്ടറി), സാബു കുര്യന്‍-ഡാളസ് (മീഡിയ ഫോറം ചെയര്‍മാന്‍), ബൈജുലാല്‍ ഗോപിനാഥന്‍-ന്യൂജഴ്‌സി (മീഡിയ ഫോറം സെക്രട്ടറി), മേരി ഫിലിപ്പ്-ന്യൂയോര്‍ക്ക് (ഹെല്‍ത്ത് ഫോറം ചെയര്‍), ലക്ഷ്മി പീറ്റര്‍-ഹ്യൂസ്റ്റണ്‍ (കള്‍ച്ചറല്‍ ഫോറം ചെയര്‍).

തോമസ് മാത്യു ഉപദേശകസമിതി ചെയര്‍മാനും ജയിംസ് കൂടല്‍ ഹ്യൂസ്റ്റണ്‍, വര്‍ഗീസ് തെക്കേകര എന്നിവര്‍ അംഗങ്ങളുമാണ്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കളമശ്ശേരി കണ്‍വന്‍ഷന്‍ സെന്റര്‍ സ്‌ഫോടനം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു, മരണം ഏഴായി*

തൊടുപുഴ (ഇടുക്കി): കളമശ്ശേരി സാമ്ര കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ മരണം ഏഴായി. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ.വി. ജോൺ ആണ് മരിച്ചത്. അൻപതു ശതമാനത്തിലേറെ പൊള്ളലേറ്റ ജോൺ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വില്ലേജ്...

ജില്ലാ കലോത്സവം :

ക്ഷീണമകറ്റാൻ ചൂടു ചുക്കുകാപ്പിയുമായി വെൽഫെയർ കമ്മറ്റി കോട്ടയ്ക്കൽ --കലോത്സവ നഗരിയിൽ അരങ്ങുണർന്നപ്പോൾ മത്സരങ്ങളിൽ പങ്കെടുത്തും മേളയിൽ പങ്കാളികളായും ക്ഷീണിക്കുന്നവർക്ക് ആശ്വാസമായി വൈകുന്നേരങ്ങളിൽ സൗജന്യമായി ചൂടു ചുക്കു കാപ്പി വിതരണം ചെയ്ത് വെൽഫെയർ കമ്മറ്റി. രാജാസ്...

ക്വീൻസിൽ രണ്ട് കുട്ടികളടക്കം നാല് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും രണ്ട് പോലീസുകാരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി പോലീസിന്റെ വെടിയേറ്റു കൊല്ലപെട്ടു

ന്യൂയോർക്ക്: ഞായറാഴ്ച പുലർച്ചെ ന്യൂയോർക്ക് സിറ്റി ഫാർ റോക്കവേയിലെ വീട്ടിൽ കത്തികൊണ്ട് ആക്രമണം നടത്തിയ ഒരാൾ രണ്ട് കുട്ടികളടക്കം നാല് ബന്ധുക്കളെ കൊലപ്പെടുത്തി, തുടർന്ന് കെട്ടിടത്തിന് തീയിടുകയും തീപിടിത്തമുണ്ടായ വീട്ടിൽ പരിശോധനകെത്തിയ രണ്ട്...

സുമേഷ് കുട്ടന്നെതിരായ വധഭീഷണിയിൽ പ്രതിഷേധിച്ചു.

തിരുവനന്തപുരം: അനധികൃത പശു ഫാമിലെ മാലിന്യം കൊണ്ട് ജീവിതം ദു:സഹമായ നാട്ടുകാരുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുവാൻ ചെന്ന മാതൃഭൂമി ന്യൂസ് ചാനൽ പെരുമ്പാവൂർ ലേഖകനും കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായ സുമേഷ്...
WP2Social Auto Publish Powered By : XYZScripts.com
error: