17.1 C
New York
Tuesday, May 17, 2022
Home Health വേനല്‍ക്കാലത്ത് മൈഗ്രേന്‍ പ്രശ്നങ്ങൾ

വേനല്‍ക്കാലത്ത് മൈഗ്രേന്‍ പ്രശ്നങ്ങൾ

വേനല്‍ക്കാലത്ത് മൈഗ്രേന്‍പ്രശ്നങ്ങള്‍വര്‍ധിക്കാറുണ്ടെന്ന് ചിലപഠനങ്ങള്‍ചൂണ്ടിക്കാണിക്കുന്നു. കത്തുന്ന വെയിലില്‍മൈഗ്രേന്‍ഒഴിവാക്കാന്‍ഇനി പറയുന്ന കാര്യങ്ങള്‍ശ്രദ്ധിക്കാം. പുറത്തു പോകുമ്പോള്‍ ഒരു കുപ്പി വെള്ളം എപ്പോഴും കൊണ്ടു നടക്കുക. കൂടുതല്‍വെള്ളം കുടിക്കാന്‍കഴിയാത്ത ചില ആരോഗ്യ പ്രശ്നങ്ങള്‍ഇല്ലെങ്കില്‍രണ്ടര മൂന്ന് ലീറ്റര്‍വെള്ളമെങ്കിലും ഒരു ദിവസം കുടിക്കാന്‍ശ്രദ്ധിക്കണം. കാപ്പി, റെഡ് വൈന്‍, ചോക്ലേറ്റ്, ചീസ് എന്നിവയ്ക്കെല്ലാം പകരം വേനലില്‍മാങ്ങ, തണ്ണീര്‍മത്തന്‍, വെള്ളരി, ഇലക്കറികള്‍പോലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കണം. മൈഗ്രേന്‍ട്രിഗര്‍ചെയ്യുന്ന തരം ഭക്ഷണങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കണം. പുറത്ത് വെയിലില്‍ഇറങ്ങുമ്പോള്‍ തൊപ്പിയും സണ്‍ഗ്ലാസുമൊക്കെ ഉപയോഗിക്കാന്‍ശ്രദ്ധിക്കണം.

തീക്ഷ്ണമായ വെളിച്ചം മൈഗ്രേന്‍ട്രിഗര്‍ചെയ്യും. എസി ഉണ്ടെന്ന് കരുതി വളരെ താഴ്ന്ന താപനിലയില്‍അകത്തിരിക്കുന്നത് ഗുണം ചെയ്യില്ല. 25 മുതല്‍27 ഡിഗ്രിയില്‍താപനില നിലനിര്‍ത്തുന്നതാണ് മനുഷ്യശരീരത്തിന് നല്ലത്. ഉറക്കത്തിന്റെയും ഭക്ഷണസമയത്തിന്റെയും കാര്യത്തില്‍കര്‍ശനമായ ചിട്ട പുലര്‍ത്തണം. വേനലാണ് എന്ന ബോധ്യം പുറത്തിറങ്ങുമ്പോള്‍ വേണം. കഴിവതും വ്യായാമവും പുറത്തിറങ്ങിയുള്ള പ്രവൃത്തികളും രാവിലെയോ വൈകുന്നേരമോ ചെയ്യുക. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ഇത് സഹായിക്കും.

ജോലി ലഘൂകരിച്ചും സമയം ബുദ്ധിപൂര്‍വം വിനിയോഗിച്ചും കൂടുതല്‍വരുന്ന ജോലികള്‍വീതിച്ച് നല്‍കിയും അമിതമായ ജോലിഭാരം വരുമ്പോള്‍ ഇടയ്ക്കൊരു ബ്രേക്ക് എടുത്തും സ്വയം കുറച്ച് സമയം മാറ്റി വച്ച് വിശ്രമിച്ചും സമ്മര്‍ദത്തെ നിയന്ത്രണത്തില്‍നിര്‍ത്തണം. അമിതമായ സമ്മര്‍ദം മൈഗ്രേന്‍ട്രിഗര്‍ചെയ്യും. മൈഗ്രേന്‍തലവേദന ആക്രമിക്കുന്ന സമയത്ത് ശാന്തവും ഇരുട്ടുള്ളതുമായ ഒരു സ്ഥലത്ത് പോയി വിശ്രമിക്കുക. ആവശ്യത്തിന് വെള്ളം കുടിച്ചു കൊണ്ടിരിക്കുകയും തലയില്‍ഐസ് വയ്ക്കുകയും ചെയ്യാം. ഇതിനൊപ്പം ഡോക്ടര്‍നിര്‍ദ്ദേശിക്കുന്ന മരുന്നുകളും കഴിക്കേണ്ടതാണ്.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: