വിചിത്രം തന്നെയാണ്,അല്ലേ? നിന്നേ പോലെ നിന്നെ അറിയുന്ന വേറെ ആരും തന്നെ ഇല്ല. എന്നിട്ടും നിന്റെ ജീവിതത്തിന്റെ കാൽ ക്ഷണം പോലും ജീവിയ്ക്കാത്ത ഒരുവൻ്റെ വാക്കുകൾ കേട്ട് ഒരു ചിതൽപുറ്റ് പോലെ നീ എന്തിനാണ് പൊടിയുന്നത്?
നിന്റെ ചിന്തകളിൽ നിന്നും നിന്നേ തന്നെ സംരക്ഷിക്കേണ്ട ഗതികേടില്ലേ ഇത്? ഈ ചിന്തകൾക്ക് വിരാമം കുറിച്ച്, ജീവിക്കാൻ നോക്കൂ!
നിനക്ക് എതിരെ വരുന്നവരുടെ വാക്കുകളും, പ്രവർത്തികളും നിന്നേ നശിപ്പിക്കാൻ നീ അനുവദിക്കരുത്. അവർ നിന്നേ വിളിച്ചില്ലെങ്കിൽ, പോയി കിടന്നു ഉറങ്ങുക. അവർ നിനക്ക് ഒരു സന്ദേശം അയച്ചില്ലെങ്കിൽ ആ ഫോൺ മാറ്റിവെച്ചു, നല്ലൊരു ദിവസത്തിന്റെ നിമിഷങ്ങളെ ആസ്വദിക്കൂ. അവർ ദൂരത്താണ്, നിന്നോട് സംസാരിക്കാൻ വിസമ്മതിക്കുന്നു എങ്കിൽ, നീ വീട്ടിൽ പോയി നിനക്ക് സന്തോഷം തരുന്ന എന്തെങ്കിലും കാര്യങ്ങളിൽ ഏർപ്പെടുക. ആദ്യം നീ, നിനക്ക് വേണ്ടി ജീവിക്കുക. അവർ രണ്ടാമതാണ്.
നിന്റെ ഉള്ളിലെ ശബ്ദത്തിന് മാത്രം ചെവി കൊടുക്കുക. കാരണം അവസാനം നീ തിരിച്ചറിയും, അതിന് മാത്രമേ പ്രാധാന്യം ഉള്ളൂ എന്ന്!
സ്വന്തം അറിവില്ലായ്മയ്ക്ക് മാപ്പ് കൊടുക്കുക!
പല കാര്യങ്ങളും പഠിച്ചതിനു ശേഷം ആണ് മനസ്സിലായത്. ഒരിക്കലും നിന്റെ ജീവിതത്തിന്റെ തിരഞ്ഞെടുപ്പുകളിൽ മറ്റുള്ളവരെ പഴി പറയരുത്. കാരണം നീ എടുക്കുന്ന തീരുമാനങ്ങൾ നീ തീരുമാനിച്ചത് കൊണ്ട് ആണ് ഉണ്ടായത്.ആയതിനാൽ അതിന്റെ ഭവിഷ്യത്തുകൾ നിന്റെ മാത്രം ഉത്തരവാദിത്വം ആണ്.
നീ മറ്റുള്ളവർക്ക് നേരെ വെച്ച് നീട്ടുന്ന കരുണ ഉണ്ടല്ലോ, അതേ അളവിൽ തന്നെ, അത് തിരികെ കിട്ടാനും നീ യോഗ്യനാണ്!
ഈ മരണപ്പാച്ചിൽ നിർത്തി ഒരു മന്ദഗതി അവലംബിച്ച് നോക്കൂ! നിന്റെ വികാരങ്ങളെ തിരിച്ചറിയൂ. അപ്പോൾ നിനക്ക് ചോര പൊടിയുന്ന നിന്റെ മുറിവുകളേ കാണാം, അവയ്ക്ക് ഉണങ്ങാൻ ഉള്ള സമയവും, സന്ദർഭവും കൊടുക്കാം.ആ മുറിവുകളിൽ കൂടി ആണ് നിന്നിൽ പ്രകാശത്തിന്റെ രശ്മികൾ കടന്ന് വരുന്നത്. മുറിവുകൾ ഉണങ്ങുമ്പോൾ നീ വളരുന്നു. ജീവിതത്തിൽ ചിലപ്പോൾ സാവധാനത അവലംബിക്കുന്നത് നിന്റെ ഏറ്റവും നല്ല ആവിഷ്കരണത്തിൻ്റെ മുന്നോടി ആകാം.
നിനക്ക് മാറ്റങ്ങൾ ആവാം. ജീവിതത്തോട് ഉള്ള നിന്റെ നിലപാടിനോട്, മുൻഗണനകൾ, ഇഷ്ടങ്ങൾ, വിശ്വാസങ്ങൾ….
നിനക്ക് വളരുവാൻ അനുമതി ഉണ്ട്. നിനക്ക് ഇഷ്ടമില്ലാത്ത വിനോദങ്ങളെ സ്നേഹിക്കാൻ, നവ അഭിപ്രായങ്ങൾക്ക്, ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾക്ക് തുനിയാനും, നീ കാണാത്ത ദേശങ്ങളിൽ പോകാനും….
നിനക്ക് സ്വയം വിശദീകരണം കൊടുക്കാൻ നിൽക്കാതെ, മെച്ചമാകുന്നത് ആസ്വദിക്കൂ! നിന്റെ ജീവിതത്തിന്റെ ഓരോ ചെറിയ കാര്യങ്ങളെയും ആസ്വദിക്കാൻ നോക്കുക! പിൽക്കാലത്ത് നിനക്ക് മനസ്സിലാകും, ആ കാര്യങ്ങളിൽ ആയിരുന്നു നിന്റെ ഏറ്റവും വലിയ സന്തോഷം ഒളിച്ചിരുന്നത്!
സ്നേഹപൂർവ്വം
-ദേവു-
Right
Proud of you and your writing Devu
Right 👍
Good subject
Very true. I live upon this principle.
Very good writings. Go ahead.
Live life on your own terms!!!
Great thoughts mam. Proud of you
നല്ലൊരു കാഴ്ചപ്പാട്… 👍
നല്ലെഴുത്തിന് ആശംസകൾ
മനോഹരം