17.1 C
New York
Friday, January 21, 2022
Home US News വേട്ടയ്ക്കിടയിൽ പിതാവിന്റെ വെടിയേറ്റ് മകൾക്ക് ദാരുണാന്ത്യം

വേട്ടയ്ക്കിടയിൽ പിതാവിന്റെ വെടിയേറ്റ് മകൾക്ക് ദാരുണാന്ത്യം

റിപ്പോർട്ട്: പി. പി. ചെറിയാൻ

ഹാരിസൺ കൗണ്ടി (ടെക്സസ്): പിതാവും പതിനൊന്ന് വയസ്സുള്ള മകളും യംഗ് ആൻഡ് ഹിക്കി റോഡിന് സമീപം വേട്ടയ്ക്ക് എത്തിയതായിരുന്നു. പിതാവിന്റെ മാരക ശക്തിയുള്ള റൈഫിളിൽ നിന്നും ചീറിപാഞ്ഞ വെടിയുണ്ട പതിനൊന്ന് വയസ്സുള്ള മകളുടെ ശരീരത്തിൽ തുളച്ച് കയറിയാണ് ദാരുണാന്ത്യം സംഭവിച്ചത്.

സംഭവത്തിന് ശേഷം പിതാവ് തന്നെയാണ് ഹാരിസൺ കൗണ്ടി ഷെരീഫ് ഓഫീസിൽ വിളിച്ച് വിവരം അറിയിച്ചത്. നവം.27 ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ പോലീസ് കുട്ടിയെ അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കുന്നതിന് ഹെലികോപ്ടർ സേവനം തേടിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ഹെലികോപ്ടറുകളെല്ലാം ഗ്രൗണ്ട് ചെയ്തിരിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പേര് ഡെയ്സി ഗ്രേസ് ലിൻ ജോർജാണെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി .

ഇത് വേട്ടയാടുന്നതിനിടയിൽ സംഭവിച്ച ഒരു അപകടമാണെന്നാണ് പോലീസ് പറയുന്നത്. ഹാരിസൺ കൗണ്ടി ഷെരിഫും ടെക്സസ് പാർക്ക് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹാൾസ് വില്ല സ്കൂൾ വിദ്യാഭ്യാസ ജില്ലയിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഡെയ്സി ഗ്രേസ്.

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രേക്ഷക ‘ഹൃദയം’ കീഴടക്കി പ്രണവ് ചിത്രം.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...
WP2Social Auto Publish Powered By : XYZScripts.com
error: