17.1 C
New York
Tuesday, May 17, 2022
Home Health വേഗത്തിലുള്ള നടത്തം പ്രായമാകുന്ന പ്രക്രിയയെ മന്ദഗതിയിലാകും; ലെയ്കെസ്റ്റര്‍ സർവകലാശാല

വേഗത്തിലുള്ള നടത്തം പ്രായമാകുന്ന പ്രക്രിയയെ മന്ദഗതിയിലാകും; ലെയ്കെസ്റ്റര്‍ സർവകലാശാല

വേഗത്തിലുള്ള നടത്തം പ്രായമാകുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുമെന്ന് യുകെയിലെ ലെയ്കെസ്റ്റര്‍സര്‍വകലാശാലയിലെ ഗവേഷകര്‍നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഒരു നിശ്ചിത വേഗത്തില്‍കൂടുതല്‍ജീവിതകാലം മുഴുവന്‍നടന്നാല്‍ഏകദേശം 16 വര്‍ഷത്തേക്കെങ്കിലും യുവത്വം സൂക്ഷിക്കാമെന്നാണ് ഗവേഷണത്തില്‍കണ്ടെത്തിയത്. ല്യൂകോസൈറ്റ് ടിലോമിയര്‍ലെങ്ത് എന്ന, ശരീരത്തിലെ ബയോമാര്‍ക്കര്‍ഉപയോഗിച്ചാണ് ഈ ഗവേഷണം നടത്തിയത്.

ശരീരകോശങ്ങള്‍പ്രായമാകുന്നതിന്റെ തോത് വിലയിരുത്താന്‍ഈ ബയോമാര്‍ക്കറുകള്‍സഹായിക്കുന്നു. നമ്മുടെ ക്രോമസോമിന്റെ അറ്റത്ത് കാണുന്ന ഡിഎന്‍എ ശ്രേണികളുടെ കൂട്ടമാണ് ടിലോമിയറുകള്‍. ക്രോമസോം അഴിഞ്ഞു പോകാതിരിക്കാന്‍ഇവ സഹായിക്കുന്നു. ഓരോ തവണ ഒരു കോശം വിഭജിക്കപ്പെടുമ്പോഴും ഇവയുടെ നീളം കുറയുന്നു. ഇത്തരത്തില്‍ടിലോമിയറുകളുടെ നീളം കുറഞ്ഞു കുറഞ്ഞ് ഒടുവില്‍കോശങ്ങള്‍ക്ക് ഇനി വിഭജിക്കാന്‍കഴിയാത്ത സ്ഥിതി വരും. തുടര്‍ന്നാണ് ആ കോശം നശിക്കുന്നത്. ഉറക്കമില്ലായ്മ, ജോലി സമ്മര്‍ദ്ദം, പ്രസവത്തെ തുടര്‍ന്നുള്ള സമ്മര്‍ദ്ദം എന്നിവയെല്ലാം പ്രായത്തിന് പുറമേ ടിലോമിയറുകളെ ചുരുക്കുന്ന ഘടകങ്ങളാണെന്ന് ഗവേഷകര്‍പറയുന്നു.

അതേസമയം വേഗത്തില്‍നടക്കുന്നവരില്‍ഇവ അത്ര വേഗം ചുരുങ്ങുന്നില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പാഡി ഡെംസി പറയുന്നു. വേഗത്തിലുള്ള നടത്തം നമ്മുടെ ആയുര്‍ദൈര്‍ഘ്യം 15-20 വര്‍ഷം വരെ വര്‍ധിപ്പിക്കുമെന്ന് നേരത്തേ നടന്ന ചില പഠനങ്ങളിലും കണ്ടെത്തിയിരുന്നു. ദിവസവും 10 മിനിറ്റ് നടന്നാല്‍കൂടി ഈ പ്രയോജനം ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍കണ്ടെത്തിയത്. കമ്യൂണിക്കേഷന്‍സ് ബയോളജി ജേണലിലാണ് പുതിയ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: