17.1 C
New York
Wednesday, January 26, 2022
Home US News വെര്‍ജിനാ സംസ്ഥാനത്തെ വധശിക്ഷ ഒഴിവാക്കുന്ന ഉത്തരവില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു

വെര്‍ജിനാ സംസ്ഥാനത്തെ വധശിക്ഷ ഒഴിവാക്കുന്ന ഉത്തരവില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു

റിപ്പോർട്ട്: പി.പി. ചെറിയാൻ

വെര്‍ജിന: വെര്‍ജിനിയ സംസ്ഥാനത്തു നിലവിലിരുന്ന വധശിക്ഷ അവസാനിപ്പിക്കുന്ന ഉത്തരവില്‍ ഗവര്‍ണ്ണര്‍ റാള്‍ഫ് നോര്‍ത്തണ്‍ മാര്‍ച്ച് 24 ബുധനാഴ്ച ഒപ്പുവെച്ചു.

ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള നിയമസഭ കഴിഞ്ഞ മാസം ഇതു സംബന്ധിച്ചുള്ള ബില്‍ പാസ്സാക്കിയിരുന്നു.

സംസ്ഥാന വധശിക്ഷ നടപ്പാക്കുന്ന ഗ്രീന്‍സ് വില്ല കറക്ഷ്ണല്‍ സെന്ററില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പുവെച്ചത്. 1608 ല്‍ വധശിക്ഷ നിലവില്‍ വന്നതിനുശേഷം ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയത് കോമണ്‍ വെല്‍ത്ത് ഓഫ് വെര്‍ജീനിയയായിരുന്നുവെന്നും ഗവര്‍ണ്ണര്‍ ചൂണ്ടിക്കാട്ടി.

മരണശിക്ഷയെ എതിര്‍ക്കുന്നവര്‍ ഉന്നയിച്ച ഏറ്റവും വലിയ ആരോപണം, വംശീയതയുടെ പേരില്‍ നിരവധി പേര്‍ വധശിക്ഷക്ക് വിധേയരാകുന്നുവെന്നാണ്. വെളുത്ത വര്‍ഗക്കാരേക്കാള്‍ കൂടുതല്‍ കറുത്തവര്‍ഗ്ഗക്കാരാണ് വധശിക്ഷക്ക് വിധേയരാകുന്നത്. ‘സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് റേസിസം’ അവസാനിപ്പിക്കുന്ന നല്ലൊരു ദിവസമാണിത്. ഡെമോക്രാറ്റിക് പ്രതിനിധി ജെയ് ജോണ്‍സ് പറഞ്ഞു.

വെര്‍ജിനിയ ഹൗസിലെ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ അംഗങ്ങളും ബില്ലിനെ എതിര്‍ത്തപ്പോള്‍ രണ്ട് അംഗങ്ങള്‍ ഡമോക്രാറ്റിക് അംഗങ്ങളോടൊപ്പം അനുകൂലിച്ചു വോട്ടു ചെയ്തു.
ബില്‍ പാസ്സാക്കുന്നതിന് സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും ഗവര്‍ണ്ണര്‍ നന്ദി പറഞ്ഞു. അമേരിക്കയില്‍ വധശിക്ഷ നിര്‍ത്തലാക്കിയ 22 സംസ്ഥാനങ്ങളുടെ കൂടെ വെര്‍ജിനിയായും ഉള്‍പ്പെട്ടു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

റിപ്പബ്ലിക് ഡേ – ജനുവരി 26

നാം ഇന്ന് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യദിനം പോലെതന്നെ അതി പ്രധാനമായ ദിനമാണ് റിപ്പബ്ലിക് ഡേ. പതിറ്റാണ്ടുകൾ നീണ്ട സഹനസമരത്തിനോടുവിലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നുംഇന്ത്യ മോചനം നേടിയ...

അമ്മേ ഭാരതാംബേ… (കവിത)

സമത്വമാകണം…. സമതയേകണം…മമതചൂടും ഉൾക്കരുത്തിൽതെളിമയാകണം…മഹിമയേറും ഭാരതത്തിൻമക്കളായ നമ്മളെല്ലാംമറന്നുപോയിടാതെ കാത്തുവയ്ക്കണം…ഒരുമയെന്നുമുള്ളിൽ കാത്തുവയ്ക്കണം…പെരുമയെന്നുമുള്ളിൽചേർത്തുവയ്ക്കണം….കരുതലോടെന്നുംഈ പുണ്യഭൂമിയിൽസുരക്ഷയേകിടുംധീരരാം ജവാൻമാർ…നമുക്കവർക്കുവേണ്ടിഒത്തുചേർന്നു പ്രാർത്ഥിച്ചിടാം…ജാതിമതവർഗ്ഗവർണ്ണ ചിന്തകൾകൈവെടിഞ്ഞുഒത്തുചേർന്നു പോരാടി,നേടിയ സ്വാതന്ത്ര്യം,മനസ്സിലെന്നും കൊളുത്തി വയ്ക്കാംനിലവിളക്കിൻ ദീപമായ്…വ്യർത്ഥമായ ചിന്തകൾകഠിനമായ വാശികൾകൈവെടിഞ്ഞു ചേർന്നിടാംഇനി സ്പർദ്ധവേണ്ടയൊന്നിലും….മനുജനെവാക്കിലെ മഹത്വമെന്നുംകാത്തിടാൻകരങ്ങൾ നമ്മൾ കോർക്കണം,കരുത്തു തമ്മിൽ...

ഭാരതം (കവിത)

പാരിതിലേറ്റം പ്രസിദ്ധമാകുംഭാരതമാണെനിക്കേറെ പ്രിയംഭാഷയനേകമങ്ങോതിടുന്നോർഭദ്രമായങ്ങു കഴിഞ്ഞിടുന്നുവേഷഭൂഷാദികളേറെയുണ്ടേവേർതിരിവില്ലാതൊരുമയോടെസോദരരായിക്കഴിഞ്ഞീടുമീഭാരത ഭൂവിലിതെന്നുമെന്നുംജാതി മത ഭേദമേതുമില്ലജന്മമീമണ്ണിൽ പിറന്ന പുണ്യംധീരരനേകം പിറന്ന നാട്വീരാംഗനകൾ തൻ ജന്മനാട്പോരിനാൽ നേടിയസ്വാതന്ത്ര്യമിന്നുംപാലിച്ചു പോന്നിടുന്നിതെന്നുമെന്നുംഏറെയഭിമാനമോടെയെന്നുംഓതുന്നു ഭാരതീയനെന്നു ഞാനും ജയേഷ് പണിക്കർ✍

റിപബ്ലിക് ദിന സ്മരണ (കുറിപ്പ് ✒️)-

സ്വാതന്ത്ര്യസമര സേനാനി ഭഗത്സിംഗ് ന്റെ ചരിത്രമെടുത്തപ്പോൾ എഴുതുവാൻ പറ്റാതെ കണ്ണുനീർ കൊണ്ടെൻ കാഴ്ച മങ്ങി ഞാൻ എഴുതുന്നത് ഇടയ്ക്കിടെ വന്നു നോക്കുന്ന മകൻ എന്റെ കരച്ചിൽ കണ്ട് വിഷമിച്ചുകൊണ്ട് ചോദിച്ചു എന്താ പറ്റിയതെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: