17.1 C
New York
Friday, September 17, 2021
Home US News വെടിയേറ്റ് മരിച്ച മാതാവിനോടൊപ്പം കാറില്‍ പൂട്ടിയിട്ട കുട്ടി ചൂടേറ്റു മരിച്ചു , പ്രതിക്ക് വേണ്ടി തിരച്ചില്‍...

വെടിയേറ്റ് മരിച്ച മാതാവിനോടൊപ്പം കാറില്‍ പൂട്ടിയിട്ട കുട്ടി ചൂടേറ്റു മരിച്ചു , പ്രതിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഓറഞ്ച്കൗണ്ടി: മാതാവിനെ കൊലപ്പെടുത്തിയ ശേഷം കുട്ടിയെ മാതാവിനോടൊപ്പം കാറില്‍ അടച്ചുപൂട്ടി രക്ഷപെട്ട പ്രതിക്കുവേണ്ടിയുള്ള തുടരുന്നതായി ഓറഞ്ച്കൗണ്ടി പൊലിസ് അറിയിച്ചു. വ്യാഴാഴ്ചയാണ് മാതാവിന്റേയും ഒരു വയസ്സുള്ള കുട്ടിയുടേയും മൃതദേഹം പാർക്കിംഗ് ലോട്ടില്‍ കിടന്നിരുന്ന കാറിനുള്ളിൽനിന്നും കണ്ടെത്തിയത്.

സംഭവത്തെ കുറിച്ചു പൊലീസിന്റെ വിശദീകരണം പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കി –
കൊല്ലപ്പെട്ട യുവതിയുടെ കാമുകനും സുഹൃത്ത് ഡോജോണ്‍ ഡ്വയ്ന്‍ ഗ്രിഫ്ത്തും (21) തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും, ഗ്രിഫ്ത്ത് കാമുകനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഗുരുതര പരുക്കേറ്റ ഇയാളെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്ന ഇയാള്‍ തന്റെ കാമുകിയേയും കുഞ്ഞിനേയും കാറില്‍ കയറ്റി ഗ്രിഫത്ത് സ്ഥലം വിട്ടതായി പൊലിസിനെ അറിയിച്ചു.

പൊലിസ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വ്യാഴാഴ്ച അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കാറില്‍ കണ്ടെത്തുകയായിരുന്നു. യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം കുട്ടിയെ കാറില്‍ ഇട്ടു അടച്ചു പ്രതി സ്ഥലം വിട്ടു. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ പാര്‍ക്കിങ്ങ് ലോട്ടില്‍ പുറത്തുകിടന്നിരുന്ന കാറില്‍ കുട്ടി ചൂടേറ്റ് മരിച്ചതാണെന്നാണ് പ്രഥമ റിപ്പോര്‍ട്ട്. ഗ്രിഫിത്തിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതപെടുത്തിയിട്ടുണ്ട്

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com