17.1 C
New York
Friday, September 17, 2021
Home US News വെടിയേറ്റ് മരിച്ചിട്ടില്ല ജീവനോടെയുണ്ട്; മരിച്ചെന്ന് വാർത്തകൾ തള്ളി മുല്ല അബ്ദുൾ ഗനി ബറാദർ

വെടിയേറ്റ് മരിച്ചിട്ടില്ല ജീവനോടെയുണ്ട്; മരിച്ചെന്ന് വാർത്തകൾ തള്ളി മുല്ല അബ്ദുൾ ഗനി ബറാദർ

കാബൂൾ : വെടിയേറ്റ് മരിച്ചെന്ന ഊഹാപോഹങ്ങളോട് പ്രതികരിച്ച് താലിബാൻ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഗനി ബറാദർ. ജീവനോടെയുണ്ടെന്നും വെടിയേറ്റിട്ടില്ലെന്നും ബറാദർ പറഞ്ഞു. ശബ്ദസന്ദേശത്തിലൂടെയായിരുന്നു ബറാദറിന്റെ പ്രതികരണം. താലിബാന്‍ വക്താവ് മുഹമ്മദ് നയീം ട്വിറ്ററിലൂടെയാണ് ശബ്ദസന്ദേശം പുറത്തുവിട്ടത്.

അഫ്ഗാനില്‍ അധികാരം പിടിച്ചതിന് പിന്നാലെ താലിബാന്‍ നേതാക്കള്‍ക്കിടയിലുണ്ടായ ആഭ്യന്തര തര്‍ക്കത്തിനിടെ ബറാദര്‍ വെടിയേറ്റ് മരിച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ബറാദറിന്റെ ശബ്ദസന്ദേശം താലിബാന്‍ പുറത്തുവിട്ടത്.

വെടിയേറ്റെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബറാദർ പറഞ്ഞു. ചിലർ കുപ്രചാരണം നടത്തുന്നു. താൻ മരിച്ചെന്ന തരത്തിലുള്ള മാദ്ധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി താൻ യാത്രകളിലായിരുന്നു. താനും കുടുംബാംഗങ്ങളും സുരക്ഷിതരാണെന്നും ബറാദർ വ്യക്തമാക്കി.

യുഎസ് സൈന്യം പിന്‍വാങ്ങിയതോടെ അഫ്ഗാന്‍ സൈന്യത്തെ കീഴടക്കി അധികാരം പിടിച്ചെങ്കിലും താലിബാന്‍ നേതാക്കള്‍ക്കിടയിലെ അധികാര തര്‍ക്കങ്ങള്‍ കാരണം പുതിയ സര്‍ക്കാര്‍ രൂപീകരണം ഏറെ വൈകിയിരുന്നു. ഇതിനിടെ അഫ്ഗാന്‍ പാര്‍ലമെന്റ് കൊട്ടാരത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ബറാദറിന് വെടിയേറ്റെന്നായിരുന്നു നേരത്തെ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com