17.1 C
New York
Wednesday, September 22, 2021
Home US News വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാരുടെ കുട്ടികള്‍ക്ക് കാനഡയില്‍ വിദ്യാഭ്യാസ സൗകര്യമേര്‍പ്പെടുത്തും.

വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാരുടെ കുട്ടികള്‍ക്ക് കാനഡയില്‍ വിദ്യാഭ്യാസ സൗകര്യമേര്‍പ്പെടുത്തും.

റിപ്പോർട്ട്: പി.പി. ചെറിയാൻ

ടൊറന്റൊ(കാനഡ): ഇന്ത്യയില്‍ വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ മക്കള്‍ക്ക് കാനഡയില്‍ തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യമേര്‍പ്പെടുത്തുന്ന പദ്ധതിയുമായി കാനഡ ഇന്ത്യന്‍ ഫെഡറേഷന്‍(CIF) ടൊറന്റൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന കഴിഞ്ഞവാരം സംഘടിപ്പിച്ച ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റിലൂടെ 100,000 ഡോളര്‍ സമാഹരിച്ചതായി സി.ഐ.എഫ്. ചെയര്‍മാന്‍ സതീഷ് താക്കര്‍ പറഞ്ഞു.

കാനഡയില്‍ മാത്രമല്ല ഇന്ത്യയിലും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. പഠനത്തിനാവശ്യമായി സാമ്പത്തിക സഹായം നല്‍കുന്നതിന് വലിയ പദ്ധതിയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ഗല്‍വാന്‍വാലിയില്‍ ചൈനീസ് ഭടന്മാരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ മക്കള്‍ക്ക് പഠനസഹായമായി 40,000 ഡോളര്‍ സംഘടന നല്‍കിയിരുന്നു.

സംഘടനയുടെ ഓഫീസ് ഇന്ത്യയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

കാനഡയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്(ഇന്റര്‍നാഷ്ണല്‍ ആദ്യവര്‍ഷം പഠനത്തിനായി വരുന്ന ചിലവുകള്‍ മുഴുവന്‍ സംഘടന വഹിക്കും. രണ്ടാം വര്‍ഷത്തെ പഠനത്തിന് കാനഡയില്‍ ജോലി ചെയ്തു പഠനം ഉണ്ടാക്കുന്നതിനുള്ള അനുമതി ഇന്റര്‍നാഷ്ണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗവണ്‍മെന്റ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഹൈകമ്മീഷ്ണര്‍ അജയ് ബിസറിയ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...

രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

രാവിലെ അവൻ ജോലി ചെയ്യുന്ന കുവൈറ്റിലെ റിസോർട് ഹോട്ടലിൽ ജിം കഴിഞ്ഞു കടൽത്തീരത്തെ പ്രഭാത നടത്തത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞലകളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സ് 20 കൊല്ലം പുറകോട്ട് സഞ്ചരിച്ചു….2001...
WP2Social Auto Publish Powered By : XYZScripts.com
error: