17.1 C
New York
Thursday, December 2, 2021
Home Kerala വീണ്ടും മാരക സ്ഫോടകവസ്തുക്കളടങ്ങിയ ഡ്രോൺ, സൈന്യം വെടിവെച്ചു വീഴ്ത്തി

വീണ്ടും മാരക സ്ഫോടകവസ്തുക്കളടങ്ങിയ ഡ്രോൺ, സൈന്യം വെടിവെച്ചു വീഴ്ത്തി

ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ മാരക സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോൺ സൈന്യം വെടിവെച്ച് വീഴ്ത്തി. ഡ്രോണില്‍നിന്ന് സ്ഫോടക വസ്തുക്കളും ലഭിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂവെന്നു ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

ജമ്മു കശ്മീരിലെ അതിർത്തി പ്രദേശമായ കനചക് പ്രദേശത്തിലാണ് മാരക സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് സൈന്യം വെടിവെച്ചിടുകയായിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇത്.

ജൂലൈ 16ന് ജമ്മു എയർ ബേസിനെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിക്കാനും ശ്രമമുണ്ടായി. രണ്ടാം തവണയാണ് ഇത്തരത്തിൽ അതിർത്തിയിൽ ഡ്രോൺ കണ്ടെത്തുന്നത്. ബുധനാഴ്ച ജമ്മു കശ്മീരിലെ സത്വാരി പ്രദേശത്തും സമാനമായ ഡ്രോൺ കണ്ടെത്തിയിരുന്നു.  ജമ്മു എയര്‍ ബേസ് സംഭവത്തിനുശേഷം കശ്മീരിൽ ഡ്രോണുകൾ കണ്ടെത്തുന്നതു വർധിച്ചിട്ടുണ്ട്. ബിഎസ്എഫും സൈന്യവും ഡ്രോണുകൾ വെടിവച്ചിടാറാണു പതിവ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: