വീട് വാങ്ങുമ്പോൾ നല്ല ഒരു ശതമാനം ആളുകളും ഹോം ഇൻസ്പെക്ഷനും റ്റേർ മൈറ്റും ചെയ്യാറുണ്ട്. ഇത് വാങ്ങുന്നവരെ സംബന്ധിച്ച് വളരെ നല്ലതാണ്. റൂഫ്, ഇലക്ട്രിക്കൽ പ്ലംബിംഗ് ഇതാണ് പ്രധാനമായും ചെക്ക് ചെയ്യേണ്ടത്. ക്യാമറയുടെ സഹായത്താൽ ഇൻസ്പെക്ഷൻ ചെയ്താൽ ബാത്റൂമിൽ അടിഭാഗത്തുള്ള പൈപ്പിന് ലീക്ക് ഉണ്ടെങ്കിൽ കണ്ടുപിടിക്കുന്നതിന് സാധിക്കും. വളരെ ചെറിയ സുഷിരങ്ങൾ പൈപ്പിൽ ഉണ്ടാകാൻ സാധ്യതയുണ്ട് ഇത് ലൈറ്റ്‌നിംഗ് (മിന്നലുകളിൽ) നിന്ന് ഉണ്ടാകുന്നതാണ്.
വീട് വിൽക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടിൻറെ മുൻപിലത്തെ ഡോർ (കതക്) ആണ് ഒരു വീടിന്റെ കേർബ് അപ്പീൽ (Curb appeal) ഇത് ആ വീട്ടുടമസ്ഥന്റെ (Owner ‘s) സ്വഭാവത്തെ കാണിക്കുന്നു. വീട് വൃത്തിയായി സൂക്ഷിക്കുക.. പ്രത്യേകിച്ച് അടുക്കളയും, കുളിമുറികളും (Kitchen and Bath rooms ) പെയിൻറ് ചെയ്യുമ്പോൾ ലൈറ്റ് കളർ ഉപയോഗിക്കുക .
ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്തണമെന്ന് ശ്രദ്ധിക്കുക
ക്രെഡിറ്റ് ഏജൻസി ചിലപ്പോൾ തെറ്റായി നമ്മുടെ ക്രെഡിറ്റ് കാണിക്കാറുണ്ട് ആറുമാസത്തിൽ ഒരിക്കലോ വർഷത്തിലൊരിക്കലോ ക്രെഡിറ്റ് ചെക്ക് ചെയ്യുന്നത് നല്ലതാണ്. മൂന്ന് ക്രെഡിറ്റ് ബ്യൂറോകളോടും കോൺടാക്റ്റ് ചെയ്ത് തെറ്റുകൾ നിർബന്ധമായും കൃത്യമായും തിരുത്തുക.
എല്ലാവിധ ലോൺ ലഭിക്കുന്നതിനും ക്രെഡിറ്റാണ് ആദ്യമായി ചെക്ക് ചെയ്യുന്നത്. പ്രധാന അഞ്ചു കാര്യങ്ങളാണ് നിങ്ങളുടെ മൂന്നക്കമുള്ള (three digit) സ്കോർ നിശ്ചയിക്കുന്നത്.
1 . പെയ്മെൻറ് ഹിസ്റ്ററി
2 . അക്കൗണ്ട് ബാലൻസ്
3 . എത്ര വർഷമായി ക്രെഡിറ്റ് തുടങ്ങിയിട്ട്
4. ഏതെല്ലാം രീതിയിൽ ഉള്ള ക്രെഡിറ്റ് ആണ് ഉപയോഗിച്ചിട്ടുള്ളത്
5 എത്രപ്രാവശ്യം ക്രെഡിറ്റിനുവേണ്ടി അപേക്ഷിച്ചിട്ടുണ്ട് .
ക്രെഡിറ്റ് സ്കോറിന്റെ 35% നിങ്ങളുടെ പെയ്മെൻറ് ഹിസ്റ്ററിയിലാണ് . 30 ദിവസത്തിനകം ബില്ലുകൾ അടയ്ക്കുകയും അത് കൃത്യമായി ക്രെഡിറ്റർക്ക് ലഭിക്കുകയും ചെയ്താൽ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടും. (Labilities ) കൊടുക്കാനുള്ള തുകയും, ക്രെഡിറ്റും തമ്മിലുള്ള റേഷ്യോ കൂടുതലാണെങ്കിൽ ലോൺ ലഭിക്കുന്നതിന് പ്രയാസമുണ്ടാകും Labilities കുറഞ്ഞതിനു ശേഷം ലോണിന് ശ്രമിക്കുക.
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു വീട് വാങ്ങിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ 15 മുതൽ 30 വർഷം വരെ ഒരു കമ്മിറ്റ്മെൻറ് എടുക്കുകയാണ്. നിങ്ങളുടെ ലോൺ ബ്രോക്കറേയും ഇൻട്രസ്റ്റ് റേറ്റിനെയും പ്രത്യേകം ശ്രദ്ധിക്കുക. നല്ല നിബന്ധനകളും റേറ്റുകളും പ്രയോജനപ്പെടുത്തുക.
ഇതിൽ കൂടി ചില പ്രയോജനമുള്ള കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയാണ്.
കൂടുതൽ വിവരങ്ങൾക്ക് ലൈസൻസുള്ള മോർട്ട്ഗേജ് ബ്രോക്കറെ തിരഞ്ഞെടുക്കുക.
(തോമസ് പോൾ, റിയൽറ്റി ഡയമണ്ട് ഗ്രൂപ്പ്)