17.1 C
New York
Monday, September 20, 2021
Home Kerala വീട്ടിലേക്ക്‌ ടോര്‍ച്ച്‌ തെളിച്ചതിന്‌ അയല്‍വാസിയെ കൊലപ്പെടുത്തി; പ്രതിക്കു ജീവപര്യന്തം ശിക്ഷയും പിഴയും

വീട്ടിലേക്ക്‌ ടോര്‍ച്ച്‌ തെളിച്ചതിന്‌ അയല്‍വാസിയെ കൊലപ്പെടുത്തി; പ്രതിക്കു ജീവപര്യന്തം ശിക്ഷയും പിഴയും

കൊട്ടാരക്കര: വീട്ടിലേക്ക്‌ ടോര്‍ച്ച്‌ തെളിച്ചെന്ന്‌ ആരോപിച്ച്‌ അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ച്‌ കൊട്ടാരക്കര പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ പ്രത്യേക കോടതി ജഡ്‌ജി ഹരി ആര്‍. ചന്ദ്രന്‍ ഉത്തരവായി.

ചിതറ ചിറവൂര്‍ തടത്തിവിള വീട്ടില്‍ അബ്‌ദുള്‍ റഹ്‌മാനെയാ(67)ണ്‌ ശിക്ഷിച്ചത്‌. ചിതറ ചിറവൂര്‍ മുനിയിരുന്ന കാലയില്‍ തോട്ടിന്‍കര വീട്ടില്‍ അശോക്കുമാറി(43)നെയാണ്‌ കൊലപ്പെടുത്തിയത്‌. 2017 ഏപ്രില്‍ 23-ന്‌ രാത്രി 9.30-നായിരുന്നു സംഭവം. പ്രതിയും അശോക്കുമാറിന്റെ വീട്ടുകാരും വസ്‌തു തര്‍ക്കത്തെ തുടര്‍ന്ന്‌ വിരോധത്തിലായിരുന്നു. സംഭവ ദിവസം തന്റെ വീട്ടിലേക്ക്‌ ടോര്‍ച്ച്‌ തെളിച്ചെന്ന്‌ ആരോപിച്ച്‌ അബ്‌ദുള്‍ റഹ്‌മാന്‍ അശോക്കുമാറിനെ കൊടുവാള്‍ കൊണ്ട്‌ വെട്ടുകയായിരുന്നു. തലയിലും കഴുത്തിലും നെഞ്ചിലും കൈകളിലും വെട്ടേറ്റ അശോക്കുമാര്‍ തല്‍ക്ഷണം മരിച്ചു.

കടയ്‌ക്കല്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്നത്‌ പ്രോസിക്യൂഷന്‌ വെല്ലുവിളിയായിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്‌ഥാനത്തില്‍ പ്രോസിക്യൂഷന്‍ നടത്തിയ ശക്‌തമായ വാദമുഖങ്ങളാണ്‌ പ്രതിക്ക്‌ ശിക്ഷ ഉറപ്പാക്കിയത്‌.

പ്രോസിക്യൂഷന്‌ വേണ്ടി പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ ജി.എസ്‌.സന്തോഷ്‌കുമാര്‍ ഹാജരായി. കടയ്‌ക്കല്‍ സി.ഐ.എസ്‌.സാനി പ്രാഥമികാന്വേഷണം നടത്തിയ കേസില്‍ പുനലൂര്‍ അസി. പോലീസ്‌ സൂപ്രണ്ട്‌ ജി.കാര്‍ത്തികേയനാണ്‌ കുറ്റപത്രം സമര്‍പിച്ചത്‌.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: