17.1 C
New York
Monday, September 20, 2021
Home Kerala വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി, താലിമാല പൊട്ടിച്ചെടുത്തു

വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി, താലിമാല പൊട്ടിച്ചെടുത്തു

മലയിന്‍കീഴ്‌: ഉപജീവനമാര്‍ഗമായ തട്ടുകട പുലര്‍ച്ചെ തുറക്കാനെത്തിയ വീട്ടമ്മകൂടിയായ വയോധികയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ്‌ വഴിയില്‍ പതിയിരുന്ന അക്രമി താലിമാല പൊട്ടിച്ചെടുത്തു. വിളപ്പില്‍ശാല ചെക്കിട്ടപ്പാറയില്‍ ഇന്നലെ അതിരാവിലെയായിരുന്നു സംഭവം.

ചെക്കിട്ടപ്പാറ ജംഗ്‌ഷനില്‍ തട്ടുകട നടത്തുന്ന ചെക്കിട്ടപ്പാറ, കുടപ്പനവിള വീട്ടില്‍ വിജയമ്മ (62) യുടെ രണ്ടേകാല്‍ പവന്‍ തൂക്കമുള്ള താലിമലയാണ്‌ അജ്‌ഞാതന്‍ പൊട്ടിച്ചെടുത്ത്‌ കടന്നത്‌. ഇന്നലെ അതിരാവിലെ 4.45 ന്‌ വിജയമ്മ കട തുറക്കുന്നതിനായി പോകുമ്പോഴായിരുന്നു ആക്രമണം. വീട്ടില്‍ നിന്ന്‌ 200 മീറ്റര്‍ മാറിയാണ്‌ വിജയമ്മയുടെ തട്ടുകട.

വീട്ടില്‍ സൂക്ഷിച്ചിരുന്ന കച്ചവടത്തിനുള്ള പാല്‍, ദോശമാവ്‌ എന്നിവയൊക്കെ ചുമന്നുകൊണ്ടായിരുന്നു വരവ്‌. ഈ സമയം ഇടവഴിക്ക്‌ സമീപത്തെ വാഴപ്പണയില്‍ പതുങ്ങിയിരുന്ന അക്രമി പിന്നിലൂടെ വന്ന്‌ വിജയമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി കഴുത്തില്‍ കിടന്ന താലിമാല പൊട്ടിച്ചെടുത്ത്‌ ഇരുട്ടില്‍ മറയുകയായിരുന്നു.

കറുത്തുമെലിഞ്ഞ യുവാവാണ്‌ മാല പിടിച്ചുപറിച്ചുതെന്ന്‌ മങ്ങിയ വെളിച്ചത്തില്‍ വിജയമ്മ കണ്ടതായി പറയുന്നു. പാന്റും ഷര്‍ട്ടുമായിരുന്നു യുവാവിന്റെ വേഷം. വിജയമ്മയുടെ നിലവിളികേട്ട്‌ നാട്ടുകാര്‍ ഓടിക്കൂടി സമീപത്തൊക്കെ തെരഞ്ഞെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. വിജയമ്മ സ്‌ഥിരമായി കട തുറക്കാന്‍ വരുന്ന സമയം കൃത്യമായി അറിയുന്നയാളാവാം പിടിച്ചുപറി നടത്തിയതെന്ന്‌ സംശയിക്കുന്നു. വിളപ്പില്‍ശാല പോലീസ്‌ സ്‌ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: