വിർജീനിയ: വിർജീനിയ ബീച്ചിൽ മാർച്ച് 26 ന് വെള്ളിയാഴ്ച രാത്രി നടന്ന വെടിവയ്‌പ്പിൽ രണ്ട് പേർ മരിക്കുകയും പോലീസ് ഓഫീസർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ രണ്ടു പേരെ ശനിയാഴ്ച വൈകിട്ട് തിരിച്ചറിഞ്ഞു. ഇരുപത്തിയഞ്ചു വയസുള്ള ഡൊണോവൻ ലിഞ്ച്, “ബാഡ് ഗാൾസ് ക്ലബ്” സ്റ്റാർ ദേശായ്‌ല ഹാരിസ് (29) എന്നിവരാണിവർ.
ഹാരിസിന്റെ മരണം ഇതുമായി ബന്ധപെട്ടതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

രാത്രി 11 മണിക്കാണ് റിസോർട്ട് ഏരിയയിൽ വെടിവയ്പ്പ് ആരംഭിച്ചത്. രാത്രി 11:20 ഓടെ ഒന്നിലധികം വെടിവയ്പ്പുകൾ കേട്ടു. കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ വെടിയേറ്റ നിരവധി പേരെ കണ്ടെത്തി. ഏറ്റുമുട്ടലിനിടെയാണ് പരസ്പരം വെടിവയ്പുണ്ടായതെന്ന് വിർജീനിയ ബീച്ച് പോലീസ് ഡിപ്പാർട്ട്‌മെന്റ് ശനിയാഴ്ച ഉച്ചയ്ക്ക് അറിയിച്ചു.

വെടിവയ്‌പ്പുമായി ബന്ധപെട്ടു വിർജീനിയയിലെ ചെസാപീക്കിലെ അഹ്മോൺ ജഹ്രി ആഡംസ് (22); വിർജീനിയ ബീച്ചിലെ ന്യൂക്വെസ് ടൈറോൺ ബേക്കർ (18); വിർജീനിയ ബീച്ചിലെ ഡെവൺ മൗറിസ് ഡോർസി ജൂനിയർ (20).എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട് .ഷൂട്ടിംഗിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നു അധികൃതർ അറിയിച്ചു.
