17.1 C
New York
Wednesday, December 1, 2021
Home US News വിസ്കോൺസിനിൽ ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഓടിച്ചുകയറ്റി 5 മരണം-20 പേർക്ക് പരിക്ക്

വിസ്കോൺസിനിൽ ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഓടിച്ചുകയറ്റി 5 മരണം-20 പേർക്ക് പരിക്ക്

വിസ്കോൺസിൽ ഞായറാഴ്ച വൈകീട്ട് മിൽവാക്കിയിൽ നടന്ന ക്രിസ്തുമസ് പരേഡിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയതിനെ തുടർന്ന് 5 പേർ മരിച്ചതായും ഇരുപതു പേർക്ക് പരിക്കേറ്റതായി സിറ്റി പോലീസ് ചീഫ് അറിയിച്ചു. പതിനൊന്ന് മുതിർന്നവരും, 12 കുട്ടികളും ഇതിൽ പെടുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.

വാഹനം ഓടിച്ചുവെന്ന് വിശ്വസിക്കുന്ന ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തതായി ചീഫ് ഡാൻ തോംപ്സൺ പറഞ്ഞു. സംഭവം നടന്ന സ്ഥലത്തേക്ക് ആരും പ്രവേശിക്കരുതെന്ന് പോലീസ് അഭ്യർത്ഥിച്ചു.

ബാരിക്കേഡുകൾ തകർത്തു വാഹനം അതിവേഗത്തിലാണ് പരേഡിലേക്ക് ഓടിച്ചുകയറ്റിയത്. എസ്.യു.വി.യിൽ നിന്നും വെടിവെച്ചുണ്ടായെന്ന് ദൃക്സാക്ഷികളും, അവിടെ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്തു.

കുട്ടികൾ ഉൾപ്പെടെ നിരവധി പേർ നിലത്തു പരിക്കേറ്റു കിടന്നിരുന്നതായി അവിടെയുണ്ടായിരുന്ന ടെനോറിയൊ പറഞ്ഞു. എല്ലാം പെട്ടെന്നായിരുന്നു. അതിവേഗതയിലായിരുന്നു വാഹനമെന്നും പലരും നിലവിളിച്ചു അവിടെ നിന്നും ഓടിപോകുന്നതായി കണ്ടുവെന്നും ഇദ്ദേഹം പറഞ്ഞു.

പൊതുജനങ്ങൾക്കു ഭീഷിണിയില്ലെന്നും, സംഭവത്തിൽ ഉൾപ്പെട്ട വാഹനവും. ഡ്രൈവറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മിൽവാക്കി മേയർ ഷോൺ റെയ്ലി പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ സമീപ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് എത്ര ഗുരുതരമാണെന്ന് വെളിപ്പെടുത്തുവാൻ പോലീസ് വിസമ്മതിച്ചു. സംഭവസ്ഥലം പോലീസ് വളഞ്ഞിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.

റിപ്പോർട്ട്: പി പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: