ലോകത്തിലുള്ള എല്ലാ മലയാളികൾക്കും വിഷുവിൻ്റെ ആശംസകൾ നേരുകയാണ്. വിഷു എന്നുപറയുമ്പോൾ എൻ്റെ മനസ്സിലേക്ക് കടന്നുവരുന്നത് കണിക്കൊന്ന , പടക്കം , കമ്പിത്തിരി , വിഷുകോടി , വിഷുക്കണി , വിഷു കൈനീട്ടം , വർഷാരംഭം , കാർഷിക ഉത്സവം ഇതൊക്കെയാണ് എൻ്റെ മനസ്സിലേക്ക് ഓടി വരുന്നത് . വളരെ സന്തോഷത്തിൻ്റെ ഒരു ദിനമാണ് വിഷു . ഈ വിഷുവിൻ്റെ മലയാളത്തിലുള്ള അർത്ഥം എന്ന് പറയുന്നത് തുല്യമായതെന്നാണ് രാത്രിയും പകലും ഏകദേശം തുല്യമായ ഒരു ഡേറ്റാണ് വിഷു എന്നു പറയുന്നത് .
മലയാളത്തിൽ എപ്പോഴും മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത് . അതൊരു വർഷാരംഭമാണ് . നമുക്കറിയാം നമ്മൾ ഈ ആഘോഷങ്ങളൊക്കെ നടത്തുന്നത് കൊറോണ എന്ന് പറയുന്ന മഹാമാരിയെ നേരിട്ടുകൊണ്ടാണ് . എനിക്ക് നിങ്ങളോട് എല്ലാം പറയുവാനുള്ളത് ഈ മഹാമാരിയെ നമ്മൾ വളരെ കൃത്യമായിട്ട് നേരിടണം എല്ലാവരും മാസ്ക് ധരിക്കണം എല്ലാവരും വളരെ ക്ലീൻ ആയിരിക്കണം കയ്യൊക്കെ എപ്പോഴും കഴുകണം എന്തു പരിപാടിക്ക് പോയാലും ഫിസിക്കൽ ഡിസ്റ്റൻസ് പാലിച്ചിരിക്കണം . നമുക്കറിയാം ലോകമെങ്ങും ധാരാളം വിഷമഘട്ടത്തിലൂടെ പൊയ്ക്കൊണ്ടിരിക്കുകയാണ് കൊറോണ മാരി , അതുപോലെതന്നെ ആളുകൾ തമ്മിലുള്ള പ്രശ്നങ്ങൾ , രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ധാരാളം കോൺഫ്ലിക്റ്റുകൾ നമ്മൾ ഫേസിയുന്നു. ഇതൊക്കെ നമുക്ക് മാറ്റണമെങ്കിൽ നമ്മൾ ചെയ്യേണ്ടത് അന്യോന്യം സ്നേഹിക്കുക അന്യോന്യം ബഹുമാനിക്കുക അന്യോന്യം പരസ്പരം വിശ്വസിക്കുക തുല്യതയ്ക്കു വേണ്ടി നമ്മൾ എപ്പോഴും നിലകൊള്ളുക എല്ലാവർക്കും ഓപ്പർച്യൂണിറ്റി കൊടുക്കുക ഇതൊക്കെ ആയിരിക്കണം നമ്മൾ മുന്നോട്ടുള്ള നമ്മളുടെ പ്രവർത്തനത്തില് നമ്മൾ മുറുകെപ്പിടിക്കേണ്ടത് .
അതുപോലെ തന്നെ നമ്മൾ പ്രകൃതിയെ സംരക്ഷിക്കുക. പ്രകൃതിയെ മനുഷ്യൻ വളരെയധികമായിട്ട് എക്സ്പ്ലോയിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. നമുക്ക് വരുന്ന, ഇപ്പോ ഈ കൊറോണ തന്നെ ഒരുപക്ഷേ ഈ പ്രകൃതിയെ നമ്മള് അമിതമായി എക്സ്പ്ലോയിറ്റിതിട്ടാണ് ഇതൊക്കെ വരുന്നത് അപ്പോൾ തീർച്ചയായിട്ടും നമ്മൾ എല്ലാവരും പ്രകൃതിസ്നേഹികളായി മാറണം. മുറ്റത്തൊക്കെ നമുക്ക് നമ്മുടെ പറമ്പിലൊക്കെ പച്ചക്കറിത്തോട്ടങ്ങൾ ഒക്കെ വേണം അങ്ങനെ പ്രകൃതിയെ സ്നേഹിക്കുന്ന ഒരു ജനതയായി നമ്മൾ എല്ലാവരും മാറണം . പരസ്പര സ്നേഹം , പരസ്പര വിശ്വാസം അന്യോന്യം സഹായിക്കുക , പ്രകൃതിയെ സ്നേഹിക്കുക ഇതൊക്കെയാണ് വിഷുവിനു വേണ്ടി ഞാൻ നിങ്ങളുടെ മുൻപിൽ വയ്ക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ . അപ്പോൾ നിങ്ങൾ എല്ലാവരും വിഷു ആഘോഷിക്കണം വിഷു ആഘോഷിക്കുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നിങ്ങള് മുറുകെ പിടിച്ചിരിക്കണം . നിങ്ങൾക്ക് എല്ലാവർക്കും ഒന്നുകൂടി ഞാൻ വിഷു ആശംസകൾ നേരുന്നു .
പ്രൊഫ. ഡോ. സാബു തോമസ്
കേരളത്തിലെ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറായി സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ പ്രൊഫസറാണ് പ്രൊഫ. ഡോ. സാബു തോമസ്.1962 മാർച്ച് 14 നാണ് സാബു തോമസ് ജനിച്ചത് . സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ പോളിമർ സയൻസ്, എഞ്ചിനീയറിംഗ് പ്രൊഫസർ കൂടിയാണ് അദ്ദേഹം. 31 ഓഗസ്റ്റ് 2017 മുതൽ 31 ഓഗസ്റ്റ് 2018 വരെയുള്ള കാലയളവിൽ കേരളത്തിലെ മഹാത്മാഗാന്ധി സർവകലാശാലയുടെ പ്രോ- വൈസ് ചാൻസലറായിരുന്നു. 2010 നവംബർ 1 മുതൽ 2013 ഡിസംബർ 31 വരെ സ്കൂൾ ഓഫ് കെമിക്കൽ സയൻസ് ഡയറക്ടറായിരുന്ന. 2009 മാർച്ച് 28 മുതൽ 2015 സെപ്റ്റംബർ 11 വരെ, 2 ഫെബ്രുവരി 2016 മുതൽ 11 ഒക്ടോബർ 2017 വരെയുള്ള കാലയളവിൽ ഇന്റർനാഷണൽ & ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി ഡയറക്ടറായിരുന്നു.