17.1 C
New York
Sunday, January 29, 2023
Home Special വിഷുപ്പാട്ടുകൾ

വിഷുപ്പാട്ടുകൾ

ദിവ്യ എസ്. മേനോൻ✍

Bootstrap Example

മലയാളി എന്നും ഗൃഹാതുരതയോടെ ഓർക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന രണ്ട് ആഘോഷങ്ങളാണ് ഓണവും വിഷുവും. ഈ രണ്ട്‌ ആഘോഷങ്ങളുമായി ഇഴചേർന്നു കിടക്കുന്നു മലയാളിയുടെ ഇഷ്ടങ്ങളിൽ പലതും. ഓണക്കാലത്തെ സമൃദ്ധമാക്കുന്ന ഓണപ്പാട്ടുകൾ പോലെത്തന്നെ വിഷുക്കാലത്തെ പ്രമേയമാക്കിയുള്ള വിഷുപ്പാട്ടുകളും മലയാളിക്ക് വളരെ പ്രിയപ്പെട്ടതാണ്. അത്തരം ചില ചലച്ചിത്ര ഗാനങ്ങളെ ഓർത്തെടുക്കുകയാണ് ഇവിടെ.

വിഷുവെന്ന് കേട്ടാൽ ആദ്യം മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പാട്ടാണ്
‘തെച്ചി മാന്ദരം തുളസി പിച്ചകമാലകൾ ചാർത്തി ഗുരുവായൂരപ്പാ നിന്നെ കണി കാണേണം ‘ എന്ന അതിമനോഹരമായ ഗാനം.
വയലാർ – ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടിൽ പിറന്ന്, പി സുശീല ആലപിച്ച ഈ ഗാനം അടിമകൾ എന്ന ചിത്രത്തിലേതാണ്.

വളരെ പ്രസിദ്ധമായ മറ്റൊരു പാട്ടാണ് ‘കണികാണും നേരം കമലനേത്രന്റെ ‘ എന്ന് തുടങ്ങുന്ന ഗാനം. സാക്ഷാൽ പൂന്താനം എഴുതിയതെന്നു വിശ്വസിക്കപ്പെടുന്ന ഈ വരികളെ ഓമനക്കുട്ടൻ എന്ന ചിത്രത്തിന് വേണ്ടി ദേവരാജൻ മാസ്റ്റർ ഈണമിട്ട് പി ലീലയും രേണുകയും ചേർന്നു ആലപിച്ചിരിക്കുന്നു.

വയലാർ – ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടിൽ പിറന്ന, വിഷുക്കാലം പശ്ചാത്തലമായി വരുന്ന മറ്റൊരു അതിമനോഹര ഗാനമാണ്
‘സംക്രമ വിഷുപ്പക്ഷി, സംവത്സര വിഷുപ്പക്ഷി ‘. ചുക്ക് എന്ന സിനിമയിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് പി ലീലയാണ്.

വിഷു ആഘോഷങ്ങളെ ഒപ്പിയെടുത്തിരിക്കുന്ന മറ്റൊരു ഗാനമാണ്
‘എന്റെ കയ്യിൽ പൂത്തിരി, നിന്റെ കയ്യിൽ പൂത്തിരി… എങ്ങും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി ‘ എന്ന ഗാനം. സമ്മാനം എന്ന ചിത്രത്തിന് വേണ്ടി വയലാർ രചിച്ച് ദക്ഷിണാമൂർത്തി സ്വാമികൾ സംഗീതം പകർന്നിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വാണി ജയറാമാണ്.

വിഷു ആഘോഷങ്ങളുമായി മനസ്സിലേക്കെത്തുന്ന മറ്റൊരു ഗാനമാണ് ‘തിരിയൊ തിരി പൂത്തിരി
കണിയോ കണി വിഷുക്കണി
കാലിൽ കിങ്ങിണി കയ്യിൽ പൂത്തിരി
നാളെ പുലരിയിൽ വിഷുക്കണി ‘ എന്ന പാട്ട്. മൂന്നു പൂക്കൾ എന്ന സിനിമയ്ക്ക് വേണ്ടി ഭാസ്കരൻ മാസ്റ്റർ രചിച്ച് പുകഴേന്തി ഈണമിട്ടിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് എസ് ജാനകിയാണ്.

കണിക്കൊന്ന പൂക്കളെ ഓർക്കാതെ വിഷുവുണ്ടോ? കൊന്നപ്പൂക്കൾ വിഷയമായി വരുന്ന മലയാള ഗാനങ്ങൾ നിരവധിയാണ്.
അതിലെ പ്രധാനം
‘കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ
ഇന്നെന്നെക്കണ്ടാലെന്ത് തോന്നും
കിങ്ങിണിപ്പൂവേ?’ എന്ന പാട്ടാണ്. അമ്മയെ കാണാൻ എന്ന ചിത്രത്തിന് വേണ്ടി ഭാസ്കരൻ മാസ്റ്റർ രചിച്ച് കെ. രാഘവൻ സംഗീതം പകർന്നിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് എസ്. ജാനകിയാണ്.

വിഷുവല്ല പ്രമേയമെങ്കിലും
‘മൈനാക പൊന്മുടിയില്‍ പൊന്നുരുകി തൂവിപ്പോയ്…വിഷുക്കണികൊന്നപോലും താലിപ്പൊന്‍ പൂവണിഞ്ഞു’ എന്ന ഗാനവും കണിക്കൊന്ന പൂക്കളുമായി മനസ്സിലേക്ക് ഓടിയെത്തുന്നു.
മഴവിൽക്കാവടി എന്ന ചിത്രത്തിന് വേണ്ടി കൈതപ്രം എഴുതി ജോൺസൻ മാസ്റ്റർ സംഗീതം നിർവഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വേണുഗോപാലും ചിത്രയുമാണ്.

‘മഞ്ഞക്കണിക്കൊന്ന പൂവുകൾ ചൂടും മേടപ്പുലരിപ്പെണ്ണേ ‘ എന്ന പാട്ടും വിഷുക്കാലത്തിന്റെ മനോഹാരിത നിറഞ്ഞ ഒരു പാട്ടാണ്. ആദ്യത്തെ അനുരാഗം എന്ന ചിത്രത്തിന് വേണ്ടി മധു ആലപ്പുഴ എഴുതി രവീന്ദ്രൻ മാസ്റ്റർ ഈണമിട്ടിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് എസ് ജാനകിയാണ്.

മധു ആലപ്പുഴയുടെ തന്നെ മറ്റൊരു ഗാനമായ ‘മേടമാസപ്പുലരി കായലിൽ
ആടിയും കതിരാടിയും
നിൻ നീലനയനഭാവമായി’ എന്ന പാട്ടും മേടപ്പുലരികളെ ഓർമ്മിപ്പിക്കുന്നു. മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം എന്ന സിനിമയിലെ ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് രവീന്ദ്രൻ മാസ്റ്ററും ആലപിച്ചിരിക്കുന്നത് യേശുദാസമാണ്.

മലയാളത്തിന്റെ വാനമ്പാടി ചിത്ര ആലപിച്ച, നന്ദനം എന്ന സിനിമയിലെ
‘മൗലിയിൽ മയിൽപ്പീലി ചാർത്തി
മഞ്ഞപ്പട്ടാംബരം ചാർത്തി…
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം…’ എന്ന ഗാനം ഇന്നും ആസ്വാദകരുടെ മനസ്സിൽ കണിയൊരുക്കുന്നുണ്ട്. മനോഹരമായ ഈ ഗാനം രചിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയും ഈണമിട്ടിരിക്കുന്നത് രവീന്ദ്രൻ മാസ്റ്ററുമാണ്.

ദേവാസുരം എന്ന ചിത്രത്തിലെ ഗിരീഷ് പുത്തഞ്ചേരി എഴുതി, എം ജി രാധാകൃഷ്ണൻ സംഗീതം നിർവഹിച്ചിട്ടുള്ള
‘മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്..
പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ് ‘ എന്ന പാട്ട് വിഷുവെന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന പാട്ടുകളിൽ ഒന്നാണ്. എം ജി ശ്രീകുമാറും അരുന്ധതിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനമില്ലാതെ വിഷുപ്പാട്ടുകൾ പൂർണ്ണമാവില്ലൊരിക്കലും.

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!

ദിവ്യ എസ് മേനോൻ

Facebook Comments

COMMENTS

- Advertisment -

Most Popular

പി. എം. എൻ നമ്പൂതിരി മലയാളി മനസ്സ് യു എസ് എയുടെ ‘അഡ്വൈസറി ബോർഡ് അംഗം’

വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ മലയാളിമനസ്സിന്റെ മുന്നോട്ടുള്ള യാത്രക്ക് മാറ്റുകൂട്ടാൻ എഞ്ചിനീയറിങ് മേഖലയിലും സാഹിത്യരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച ശ്രീ പി. എം. എൻ നമ്പൂതിരിയെ മലയാളി മനസ്സ് യു എസ് എ യുടെ അഡ്വൈസറി...

മലയാളി മനസ്സ്..”ആരോഗ്യ വീഥി”

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കം,...

“ഇന്നത്തെ ചിന്താവിഷയം” ✍പ്രൊഫസ്സർ എ.വി. ഇട്ടി

സ്വന്തമാക്കണമോ എല്ലാം? ............................................. കുളക്കോഴി തീറ്റ തേടി നടക്കുന്നതിനിടെ, ഒരു ധാന്യപ്പുര കണ്ടെത്തി! മറ്റെങ്ങും തീറ്റ തേടി നടക്കണ്ടല്ലോ എന്നു കരുതി, അതവിടെ പാർപ്പായി! ഭക്ഷണം കുശാലായിരുന്നതു കൊണ്ട്, നന്നായി തടിച്ചു കൊഴുത്തു. ഒരു ദിവസം...

ശുഭദിനം | 2023 | ജനുവരി 29 | ഞായർ ✍കവിത കണ്ണന്‍

തമിഴ് അയ്യര്‍ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു ഹരിഹരന്‍. വീട്ടില്‍ വളരെ കര്‍ക്കശസ്വഭാവമായതുകൊണ്ട് തന്നെ സ്വാതന്ത്ര്യം ആയിരുന്നു അവന്റെ സ്വപ്നം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുതിയ പെന്‍സില്‍ കൂട്ടുകാരന് കൊടുത്തു. വീട്ടില്‍ എത്തിയപ്പോള്‍ പുതിയ പെന്‍സിലും കൊണ്ട്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: