17.1 C
New York
Wednesday, January 19, 2022
Home US News വിഷമിശ്രിതം വേണ്ട- വധശിക്ഷ നടപ്പാക്കാൻ ഫയറിംഗ് സ്ക്വാഡ് മതിയെന്ന് രണ്ടു പ്രതികൾ

വിഷമിശ്രിതം വേണ്ട- വധശിക്ഷ നടപ്പാക്കാൻ ഫയറിംഗ് സ്ക്വാഡ് മതിയെന്ന് രണ്ടു പ്രതികൾ

റിപ്പോർട്ട്: പി. പി. ചെറിയാൻ

ഒക്കലഹോമ: ജനുവരി അവസാനവും, ഫെബ്രുവരി ആദ്യവും വധശിക്ഷക്ക് വിധേയരാകേണ്ട രണ്ടു പ്രതികൾ, വധശിക്ഷ നടപ്പാക്കുന്നതിന് പ്രാകൃതമായ വിഷമിശ്രിതം ഉപയോഗിക്കരുതെന്നും, ഫയറിംഗ് സക്വാഡിനെ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒക്കലഹോമ ഫെഡറൽ കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ പരിഗണിച്ച ജഡ്ജി ഈ ആഴ്ച അവസാനം തീരുമാനം ഉണ്ടാകുമെന്ന് പ്രതികളെ അറിയിച്ചു.

ഡൊണാൾഡ് ഗ്രാന്റ്, ഗിൽബർട്ട് പോസ്റ്റിലി എന്നീ പ്രതികളാണ് വക്കീൽ മുഖേന കോടതിയിൽ പെറ്റീഷൻ നൽകിയത്. വിഷമിശ്രിതം ഉപയോഗിച്ചുള്ള വധശിക്ഷ അനുവദിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു.

ഇതുവരെ ഒക്കലഹോമയിൽ ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കിയിട്ടില്ലെന്നും. എന്നാൽ കോടതി വിധി എന്തായാലും നടപ്പാക്കാൻ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻ നടപടി സ്വീകരിക്കുമെന്നും ഡിപ്പാർട്ട്മെന്റ് വക്താവ് ജാഷ വാർഡ് പറഞ്ഞു.

2014 ൽ വിഷമിശ്രിതം ഉപയോഗിച്ചു നടത്തിയ വധശിക്ഷ കൃത്യതയോടെ നടപ്പാക്കാൻ കഴിഞ്ഞില്ല എന്ന കാരണം ചൂണ്ടികാട്ടി നിർത്തൽ ചെയ്തിരുന്നത്. 2021 ഒക്ടോബറിലാണ് പുനരാരംഭിച്ചത്. ഈ വധശിക്ഷയും പ്രതിയുടെ മരണം ഭീകരമാക്കി മാറ്റിയിരുന്നു. കോടതിയുടെ അവസാന തീരുമാനം കാത്തു കഴിയുകയാണ് രണ്ടു പ്രതികളും.

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: