17.1 C
New York
Sunday, October 24, 2021
Home US News വിശ്വാസ സമൂഹത്തെ വഞ്ചിച്ച ടെക്സസ് മെഗാ പാസ്റ്റർക്ക് 6 വർഷം തടവ്

വിശ്വാസ സമൂഹത്തെ വഞ്ചിച്ച ടെക്സസ് മെഗാ പാസ്റ്റർക്ക് 6 വർഷം തടവ്

(വാർത്ത: പി.പി. ചെറിയാൻ)

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ വിൻഡ്സർ വില്ലേജ് യുനൈറ്റഡ് മെത്തഡിസ്റ്റ് മെഗാ ചർച്ച് പാസ്റ്റർ കിർബി ജോൺ കാഡ്റവലിനെ (67) ചർച്ചിലെ വിശ്വാസ സമൂഹത്തെ വഞ്ചിച്ചു വെന്ന കേസിൽ ബുധനാഴ്ച ഷ്റീപോർട്ട് കോടതി 6 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. 14,000 അംഗങ്ങളുള്ള ചർച്ചിലെ സീനിയേഴ്സിനെ സ്വാധീനിച്ച് ചൈനീസ് ബോണ്ടിൽ നിക്ഷേപിക്കാനെന്ന വ്യാജേനെ മില്യൺ കണക്കിന് ഡോളറാണ് പാസ്റ്റർ പിരിച്ചെടുത്തത്. ഇതിൽ 900,000 ഡോളർ ഉപയോഗിച്ചു ക്രെഡിറ്റ് കാർഡ് കടം അടച്ചുവീട്ടുന്നതിനും മോർട്ട്ഗേജ് തുക കണ്ടെത്തുന്നതിനും ഉപയോഗിച്ചു എന്നതാണ് പാസ്റ്റർക്കെതിരെ ചുമത്തപ്പെട്ട കുറ്റം.

മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു ബുഷ്, ബരാക്ക് ഒബാമ എന്നിവരുടെ സ്പിച്ച്വൽ ഉപദേശകൻ കൂടിയായിരുന്നു പാസ്റ്റർ കാഡ്റവൻ. പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ പാസ്റ്റർ ഫിനാഷ്യൽ ഇൻഡസ്ട്രിയിലും ജോലി ചെയ്തിരുന്നു.

2018 ലാണ് പാസ്റ്റർക്കെതിരെ കേസെടുത്തതെങ്കിലും ചർച്ചിലെ ആക്ടീവ് സർവീസിലിരുന്ന് വെർച്ചൽ മിനിസ്ട്രിയിലും പാൻഡമിക് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബാംഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും സജ്ജീവമായിരുന്നു. ചെയ്തു പോയ തെറ്റിനു പാസ്റ്റർ പരസ്യമായി മാപ്പപേക്ഷിച്ചു. ഫെഡറൽ പ്രിസണിൽ ജൂൺ 22 നാണ് ശിക്ഷ ആരംഭിക്കുന്നതിന് ഹാജരാകേണ്ടത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജമ്മു കാഷ്മീരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും ഭീകരാക്രമണം.

ശ്രീനഗർ: ജമ്മു കാഷ്മീരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും ഭീകരാക്രമണം. കാഷ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു നാട്ടുകാരൻ കൊല്ലപ്പെട്ടു. തോക്കുധാരിയായ ഭീകരൻ ആൾക്കൂട്ടത്തിനിടയിലേക്ക് വെടിയുതിർക്കുകയായിരുന്നു. കാ​ഷ്മീ​രി​ൽ അ​ടു​ത്തി​ടെ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം...

കോവിഡ് ബാധിച്ച്‌ മരിച്ച ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ.

കോവിഡ് ബാധിച്ച്‌ മരിച്ചവരെ ആശ്രയിച്ച്‌ കഴിഞ്ഞിരുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ നല്‍കാന്‍ ഉത്തരവായി. മുന്നുവര്‍ഷത്തേക്കാണ് സഹായം. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി, മറ്റ് പെന്‍ഷന്‍ എന്നിവ ലഭിക്കുന്നത് തടസ്സമാകില്ല.സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് മരിച്ചവരുടെ കുടുബം...

സ​ർ​ക്കാ​ർ ബ​സി​ൽ ക​യ​റി വി​ശേ​ഷം തി​ര​ക്കി സ്റ്റാ​ലി​ൻ; സെ​ൽ​ഫി​യെ​ടു​ത്ത് യാത്ര​ക്കാ​ർ.

ചെന്നൈ: യാത്രാബസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ട വനിതാ യാത്രക്കാര്‍ അമ്പരന്നു. വനിതകള്‍ക്ക് വേണ്ടി നടപ്പാക്കിയ സൗജന്യ യാത്രാ പദ്ധതിയെ കുറിച്ച് പ്രതികരണം അറിയാനായിരുന്നു മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത യാത്ര. ശനിയാഴ്ചയാണ് യാത്രയില്‍...

ഒക്ടോബർ 24 ലോക പോളിയൊ ദിനം.

പോളിയോവൈറസ് ബാധയാൽ ഉണ്ടാകുന്ന രോഗമാണ് പോളിയോമെലിറ്റസ് അഥവാ പോളിയോ. ഇതിനെ ഇൻഫന്റൈൽ പരാലിസിസ് എന്നും വിളിക്കുന്നു. രോഗബാധിതനായ വ്യക്തിയുടെ വിസർജ്ജ്യത്തിലൂടെ പുറത്തെത്തുന്ന വൈറസ് പകരുന്നത് വിസർജ്ജ്യവുമായി സമ്പർക്കത്തിൽ വരുന്ന കുടിവെള്ളം, ഭക്ഷണം മുതലായവ മറ്റൊരു...
WP2Social Auto Publish Powered By : XYZScripts.com
error: