17.1 C
New York
Thursday, October 28, 2021
Home US News വിശ്വാസ ദർശനങ്ങളുടെ കാവൽക്കാരൻ (ക്യാപ്റ്റൻ രാജു ഫിലിപ്പ്)

വിശ്വാസ ദർശനങ്ങളുടെ കാവൽക്കാരൻ (ക്യാപ്റ്റൻ രാജു ഫിലിപ്പ്)

വാഴൂർ മറ്റത്തിൽ പരേതരായ ചെറിയാൻ അന്ത്രയോസിന്റെയും പാമ്പാടി വടക്കേകടുപ്പിൽ മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 12 ജനനം. എം എ മത്തായി ആണ് പിന്നീട് മാത്യൂസ് മാർ സെവേറിയോസ് ആയതു. 1978 വൈദീകനായി. 1989 മെത്രാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെട്ടു. 1991 മെത്രാഭിഷിക്തനായി. തുടർന്ന് കോട്ടയം സെൻട്രൽ ഭദ്രസാന സഹായ മെത്രാപോലീത്ത. 1993 കണ്ടനാട് ഭദ്രാസന അധിപനായി. രണ്ടു വട്ടം സിനഡ് സെക്രട്ടറി ആയി പ്രവർത്തിച്ചു. നിലവിൽ ഇടുക്കി, മലബാർ ഭദ്രാസന ങ്ങളുടെ അധികചുമതലയും വഹിക്കുന്നു. എന്റെ പിതാവ് പരേതനായ ഓ സി ഫിലിപ്പ് തിരുമേനിയുടെ അധ്യാപകൻ ആണ്.

ഓർത്തഡോക്സ് സഭയുടെ വിശ്വാസദർശനങ്ങൾക്ക് ഇമ ചിമ്മാതെ കാവൽ നിൽക്കുന്ന കാവൽഭടൻ ആണ് ഡോക്ടർ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത. പരിശുദ്ധ പിതാക്കന്മാരും, മൽപ്പാന്മാരും കൈമാറി തന്ന സത്യവിശ്വാസം അഭംഗുരം, അണുവിട തെറ്റാതെ കാത്തു സംരക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധനാണ് തിരുമേനി. കാലങ്ങളായി വൈദിക സെമിനാരിയിൽ വിദ്യാർഥികൾക്ക് വിശ്വാസ ദർശനങ്ങളുടെ ആഴം പകർന്നു കൊടുക്കുന്നതും തിരുമേനി തന്നെ. ആത്മാവു ചോരാതെ സഭയുടെ പ്രധാനപ്പെട്ട ശുശ്രൂഷകളുടെ ക്രമീകരണം നിർവഹിക്കുന്നതും അഭിവന്ദ്യ പിതാവാണ്. സഭയുടെ വിശ്വാസ ദർശനങ്ങൾ നിരന്തരം വെല്ലുവിളിക്കപ്പെടുന്ന വർത്തമാനകാല സാഹചര്യത്തിൽ നവപരമാധ്യക്ഷന്റെ സാന്നിധ്യം പ്രതീക്ഷകളുടെ വാതായനങ്ങൾ തുറക്കുന്നു.


(ക്യാപ്റ്റൻ രാജു ഫിലിപ്പ്)
ഫോമയുടെ മുൻ വൈസ് പ്രസിഡന്റ് , മലങ്കര ഓർത്തഡോൿസ സുറിയാനി സഭ ് അമേരിക്കൻ നോർത്ത് ഈസ്റ് ഭദ്രാസന മുൻ ഭാരവാഹി , സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ ഈ വർഷത്തെ പ്രസിഡന്റ്, CARE -A-DAY Charity Organization CEO , AlLSTAR REALITY Chairmannഎന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സഭയുടെ പുതിയ പരമാധ്യ്ക്ഷന്റെ ഇടവകക്കാരനും തൊട്ടയൽവാസിയും അഭിവന്ദ്യ പിതാവിന്റെ അധ്യാപക പുത്രനാണ് ലേഖകനായ ക്യാപ്റ്റൻ രാജു ഫിലിപ്പ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: