17.1 C
New York
Wednesday, August 10, 2022
Home Religion വിശുദ്ധ ബൈബിളിലെ ശാസ്ത്രീയ സത്യങ്ങൾ

വിശുദ്ധ ബൈബിളിലെ ശാസ്ത്രീയ സത്യങ്ങൾ

പാസ്റ്റർ തോമസ് ജോൺ, ഫിലാഡൽഫിയ✍

1) ഭൂമിയിൽ തിളച്ചുമറിയുന്ന മാഗ്മ (MAGMA IN THE EARTH)
ഭൂമിക്കടിയിൽ നിന്ന് വെള്ളവും ചില ധാതു പദാർത്ഥങ്ങളും പണ്ടു മുതൽ തന്നെ കുഴിച്ചെടുത്തിരുന്നു. അതിനപ്പുറം ഒന്നും അറിഞ്ഞുകൂടാതിരുന്ന കാലത്ത് ബൈബിൾ ഇപ്രകാരം രേഖപ്പെടുത്തി. ഭൂമിയിൽ നിന്ന്, ആഹാരം ഉണ്ടാകുന്നു. അതിൻ്റെ അധോഭാഗം തീ കൊണ്ടന്നപോലെ മറിയുന്നു. (ഇയ്യോബ് -28-5) ഭൂഗർഭ ഗവേഷണ സഹായിയായ ഗ്രാഫിക് മെഷീൻ്റെ സഹായത്താൽ ഭൂമിക്കടിയിൽ തിളച്ചുമറിയുന്ന മാഗ്മ ഉണ്ടെന്ന് കണ്ടുപിടിച്ചിരിക്കുന്നു.

2) വായുവിൻ്റെ ഭാരം (WEIGHT OF THE AIR)
1643- ൽ ഇറ്റലിക്കാരനായ ഇവാഞ്ചലിസ്റ്റ് ടോറിസ്സെല്ലി, ബാരോ മീറ്റർ കണ്ടുപിടിച്ചതു മൂലം വായുവിനു ഭാരം മുണ്ടെന്നു തെളിയിച്ചു വേദവാക്യം നോക്കുക അവൻ കാറ്റുകളെ തൂക്കി നോക്കുന്നു . (ഇയ്യോബ്- 28-25)

3) ശബ്ദത്തേക്കാൾ വേഗം പ്രകാശം സഞ്ചരിക്കുന്നു.
വർഷ കാലങ്ങളിലും മറ്റും മിന്നലുകൾ ഉണ്ടാകുമ്പോൾ ജനം പ്രാർത്ഥിക്കാറുണ്ടു. കാരണം ആ മിന്നലിനെ തുടർന്ന് ഇടിവെട്ടും, അത് ഞങ്ങൾക്ക് ഹാനിയായി വരാതിരിക്കാനാണ് പ്രാർത്ഥിക്കുന്നത്. അന്തരീക്ഷത്തിൽ യാത്ര ചെയ്യുന്ന വൈദ്യുതാധാമുള്ള കാർമേഘങ്ങൾ തമ്മിൽ കൂട്ടിയിടിക്കുമ്പോഴാണ്. മിന്നലും ഇടി നാദവും ഉണ്ടാകുന്നത്. ഇത് രണ്ടും ഒന്നിച്ചാണ്, നടക്കുന്നതെങ്കിലും. സാധാരണ മിന്നൽ കണ്ടു ചില നിമിഷങ്ങൾക്ക് ശേഷം മാത്രമേ ഇടി നാദം കേൾക്കാറുള്ളൂ. ശബ്ദത്തേക്കാൾ അനേക മടങ്ങു വേഗത്തിൽ പ്രകാശം യാത്ര ചെയ്തതാണ്. ഇതിൻ്റെ കാരണം പ്രകാശത്തിൻ്റെ വേഗത ഒരു സെക്കൻ്റിൽ 186000 മൈൽ ആയിരിക്കെ. ശബ്ദവേഗതയാകട്ടെ ഒരു സെക്കൻ്റിൽ കേവലം 334.4 മീറ്റർ മാത്രമാണ്. ഈ സത്യവും ദൈവവചനത്തിൽ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. അവൻ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയയ്ക്കുന്നു. അതിൻ്റെ പിന്നാലെ ഇടി മുഴക്കുന്നു. ഇയ്യോബു-37-3-4

4) പ്രകൃതിയിൽ നിന്നുള്ള തെളിവ്

ഈ പ്രപഞ്ചത്തെ നിരീക്ഷണം ചെയ്യുന്ന ഏതൊരുവനും, അതിൻ്റെ പിന്നിൽ വ്യാപരിക്കുന്ന സൃഷ്ടി പിതാവിനെപ്പറ്റി ചിന്ത യുണ്ടാവുക എന്നത് സാധ്യമാണ് അവൻ്റെ (ദൈവത്തിൻ്റെ) നിത്യ ശക്തിയും ദിവ്യത്വവുമായി അവൻ്റെ പ്രവൃത്തികളാൽ ബുദ്ധിക്ക് തെളിവായി വെളിപ്പെട്ടുവരുന്നു. അവർക്കു പ്രതിവാദ മില്ലാതിരിക്കേണ്ടതിനുതന്നെ. എന്നു ദൈവവചനം പറയുന്നു. (റോമ-1-20) പ്രകൃതി ദൈവത്തെ വെളിപ്പെടുത്തുന്നു. എന്ന് ദൈവവചനം ഇവിടെ പറയുന്നു. മാത്രമല്ല സൃഷ്ടിയുടെ മഹത്വവും സൗന്ദര്യവും ദൈവത്തിൻ്റെ അസ്തിത്വത്തെ തെളിയിക്കുന്നു എന്ന് ദൈവവചനം പറയുന്നു. (സങ്കി-19-1)

5) പരീക്ഷിക്കുന്നതിന് മുൻ അടിസ്ഥാന കോവിഡ് നിയമങ്ങൾ ആരാണ് കണ്ടുപിടിച്ചത്. (1) ദൂരം. (2) കൈ ശുചിത്വം, (3) മാസ്ക്. ഉപയോഗിക്കുന്നു. 3500 വർഷം മുമ്പാണ്. ഈ നിയമങ്ങൾ ഇസ്രയേൽ ജനതയ്ക്ക് നൽകിയിരുന്നു. അതിനാൽ ഇതു ബൈബിളിൽ നോക്കുക . (പുറ-30-21) അവർ മരിക്കാതിരിക്കാൻ കൈ കഴുകുക. (ലേവ്യ-13-45) അകലം പാലിക്കുക. വായ് മൂടിക്കെട്ടി സമ്പർക്കം ഒഴിവാക്കുക.

6) ജീവോത് ഭവവാഭം

ജീവനിൽ നിന്നു മാത്രമേ ജീവൻ ഉത്ഭവിക്കാൻ കഴിയുകയുള്ളൂ. പ്രപഞ്ചത്തിലെവിടെ നോക്കിയാലും ജീവനില്ലാത്തവയിൽ നിന്ന്. ജീവൻ ഉത്ഭവിക്കുന്നത്. കാണുകയില്ല. ആയതിനാൽ പ്രപഞ്ചത്തിൽ നാം കാണുന്ന ജീവൻ. ജീവൻ്റെ ഉറവിടമായ സൃഷ്ടിതാവിൽ നിന്നു വന്നതാണ്. ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു. (JOHN-1-3) എന്ന് (യേശുക്രിസ്തുവിനെപ്പറ്റി) ദൈവവചനം പറയുന്നു. ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. (JOHN-14-6) എന്നു യേശുക്രിസ്തു പറഞ്ഞു.

ദൈവത്തെ കൂടാതെയും ബൈബിൾ ഇല്ലാതെയും ലോകത്തെ ശരിയായിഭരിപ്പാൻ സാദ്ധ്യമല്ല. അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് വാഷിങ്ടൺ പറഞ്ഞു.(1789)
അമേരിക്കൻ പ്രസിഡന്റ് ആൻഡു ജാക്സൻ പറഞ്ഞു, അമേരിക്ക എന്ന പരമോന്ന രാഷ്ട്രം നിലനിൽക്കുന്നത് വിശുദ്ധ തിരുവെഴുത്ത് എന്ന അടിസ്ഥാനത്തിലാണ്.
പാപിയെ നേർവഴി കാട്ടി, ദുഃഖിതരെ ആശ്വസിപ്പിച്ച് . അടിമകൾക്ക് സ്വാതന്ത്ര്യം നൽകി. നരഭോജികളെ സ്നേഹിച്ചുകൊണ്ടു ബൈബിൾ ഇന്നും അതിൻ്റെ ജൈത്രയാത്ര തുടരുന്നു. ലോക ചരിത്രഗതിയിൽ ബൈബിൾ സ്വാധീന ശക്തിയാണ്. ബൈബിളിനു പ്രവർത്തന സ്വാതന്ത്ര്യം നൽകാത്ത രാജ്യങ്ങൾ ഇന്നും വിവിധ നിലകളിൽ അന്ധകാരത്തിലും അടിമത്വത്തിലും കഴിയുന്നുവെന്നത് തികച്ചും സത്യം മാത്രം. ഇന്ത്യയിലെ സതി സമ്പ്രദായം, നരബലി, ശൈശവ വിവാഹം എന്നിവ നിർത്തലാക്കുന്നതിന് ബൈബിളിനെ ഉള്ള പങ്ക് ആർക്കും നിഷേധിക്കാനാകില്ല. വർത്തമാനപത്രങ്ങൾ ഇന്നലെ നടന്ന കാര്യങ്ങൾ ഇന്നത്തെ വാർത്തയാക്കി എത്തിക്കുമ്പോൾ. നാളെ ലോകത്തിൽ എന്തെല്ലാം സംഭവിക്കുമെന്നു മുന്നറിയിപ്പ് ബൈബിൾ നൽകിയിരിക്കുന്നു. വാസ്തവത്തിൽ ചരിത്രം മുൻകൂട്ടി രേഖപ്പെടുത്തിയിരിക്കുന്ന മഹത് ഗ്രന്ഥമാണ്. ബൈബിൾ ഇത് അത്ഭുതമല്ലേ. പഴയനിയമം എന്നും പുതിയനിയമം എന്നും രണ്ടായി തിരിച്ചിരിക്കുന്നു ബൈബിളിൽ അറുപത്തിയാറു പുസ്തകങ്ങൾ ഉണ്ട്. ഇത് മുഴുവനിലും പടർന്നു ബൈബിളിലെ കേന്ദ്ര കഥാപാത്രം യേശുക്രിസ്തുവും ഇതിൻ്റെ മാനവ ജാതിയുടെ വീണ്ടെടുപ്പും ആണ് . യേശുക്രിസ്തു പഴയ നിയമ തിരുവെഴുത്തുകളെ കുറിച്ചു നൽകിയിരിക്കുന്ന അവലോകനം ശ്രദ്ധേയമാണ്. മോശയുടെ ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതൊക്കെയും നിവർത്തിച്ചു കാണണമെന്നുള്ളതുതന്നെ. (ലുക്കോ-24-44.) ഇങ്ങനെ പഴയ നിയമം മുഴുവനിലും മറഞ്ഞു നിൽക്കുന്നു വ്യക്തിത്വം ക്രിസ്തുവിൻ്റെതു തന്നെയെന്നു തെളിയുന്നു.

കടപ്പാട്: വിശുദ്ധ ബൈബിളിലെ ശാസ്ത്രീയ സത്യങ്ങൾ. (2) തിരുവെഴുത്തുകളെ പരിശോധിക്കുക.

പാസ്റ്റർ തോമസ് ജോൺ, ഫിലാഡൽഫിയ✍

Facebook Comments

COMMENTS

- Advertisment -

Most Popular

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...

“മാനസികാരോഗ്യം എങ്ങനെ നിലനിർത്താം” എന്ന വിഷയത്തിൽ ഫൊക്കാന സംഘടിപ്പിച്ച വെബിനാർ വൻവിജയം

ജൂലൈ മാസം 24 ആം തീയതി ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക ബി പോസിറ്റീവ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബ്ബിനാർ കൗമാരക്കാർക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെട്ടു. കൃത്യം 7.30 ന്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: