17.1 C
New York
Sunday, September 19, 2021
Home Kerala വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സമാപിച്ചു

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സമാപിച്ചു

ഭരണങ്ങാനം; വിശുദ്ധ അൽഫോൻസാ തിരുനാൾ സമാപിച്ചു. ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ പുലർച്ചെമുതൽ തുടർച്ചയായി നടത്തിയ കുർബാനയിലും നൊവേനയിലും കോവിഡ്- മാനദണ്ഡങ്ങൾപാലിച്ച്‌ നാനാഭാഗങ്ങളിൽനിന്നെത്തിയ വിശ്വാസികൾ പങ്കുചേർന്നു. നേർച്ചകാഴ്ചകൾ അർപ്പിച്ച്‌ അൽഫോൻസാമ്മയുടെ കബറിടത്തിൽ വണങ്ങി വിശ്വാസികൾ മടങ്ങി.

സിറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്‌ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ അർപ്പിച്ചു. ഫാ. ജോസഫ് നരിതൂക്കിൽ, ഫാ. ജോസഫ് തെരുവിൽ, ഫാ. ചെറിയാൻ മൂലയിൽ എന്നിവർ സഹകാർമ്മികരായി. വിവിധ സമയങ്ങളിൽ നടത്തിയ വിശുദ്ധ കുർബാനയിലും നൊവേനയിലും സെന്റ് അൽഫോൻസാ പള്ളി റെക്ടർ ഫാ. ജോസ് വള്ളോംപുരയിടത്തിൽ, രൂപത കോർപറേറ്റ് സെക്രട്ടറി ഫാ. ബെർക്കുമാൻസ് കുന്നുംപുറം, ഭരണങ്ങാനം ഫൊറോനാപള്ളി അസി. വികാരി ഫാ. എബ്രാഹം തകിടിയേൽ, രൂപതാ പ്രൊക്കുറേറ്റർ ഫാ. ജോസഫ് നെല്ലിക്കതെരുവിൽ, ചേർപ്പുങ്കൽ നേഴ്സിങ് കോളേജ് ഡയറക്ടർ ഫാ. ജോസഫ് കുഴിഞ്ഞാലിൽ എന്നിവർ കാർമ്മികരായി. വൈകിട്ട് ജപമാലയും ഉണ്ടായി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: