17.1 C
New York
Thursday, June 30, 2022
Home Special വിവാഹിതകളുടെ മരണകുരുക്കുകൾ (സുബി വാസു തയ്യാറാക്കിയ 'ഇന്നലെ-ഇന്ന്-നാളെ')

വിവാഹിതകളുടെ മരണകുരുക്കുകൾ (സുബി വാസു തയ്യാറാക്കിയ ‘ഇന്നലെ-ഇന്ന്-നാളെ’)

തയ്യാറാക്കിയത്: സുബി വാസു, നിലമ്പൂർ

സാമൂഹ്യവികസന സൂചികകളിൽ ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിന്റെ മറ്റൊരു മുഖമാണ് കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകളിൽ നിഴലിക്കുന്നത്. വിവാഹിതരായ പെൺകുട്ടികൾ വീട്ടകങ്ങളിൽ തൂങ്ങിയും തീകത്തിയും വിഷം കഴിച്ചും ഒടുങ്ങുന്നത് പതിവാകുന്നു. കൊലപാതകത്തിന് സമാനമായ ആത്മഹത്യകളാണ് പലതും. സ്ത്രീധനവും വിവാഹം എന്ന സംവിധാനത്തിലെ തിന്മകളുമാണ് ഈ മരണങ്ങൾക്കു പിന്നിൽ.

ഈ പെൺകുട്ടികളെ കുടുംബപശ്ചാത്തലം, സാമൂഹിക സ്ഥാനം, വിദ്യാഭ്യാസം എല്ലാം ഉയർന്ന തരത്തിലാണ്. പലരും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചവർ എന്നിട്ടും അവർ ആത്മഹത്യചെയ്യണമെങ്കിൽ അത്രയേറെ സഹിച്ചിരുന്നു എന്നുവേണം കരുതാൻ.ഇത്തരം ആത്മഹത്യകൾ ചർച്ചചെയ്യപ്പെടുക തന്നെ വേണം. ആരോപണങ്ങളും പ്രത്യരോപണങ്ങളും വിരൽചൂണ്ടുന്നത് കേരളത്തിലെ കുടുംബങ്ങളുടെ അസ്വസ്ഥതകളിലേക്കാണ്.

പുരുഷധിപത്യം നിലനിൽക്കുന്ന കമ്പോളാധിഷ്‌ഠിത സമൂഹത്തിൽ വിവാഹം മിക്കപ്പോഴും സ്ത്രീയുടെ തെരഞ്ഞെടുപ്പല്ല. വിവാഹം ആത്യന്തിക ലക്ഷ്യമായി അടിച്ചേൽപ്പിക്കുന്ന സാമൂഹ്യ സമ്മർദത്തിന്റെ ഇരകളായാണ് ഏറെ പെൺകുട്ടികളും വിവാഹമണ്ഡപത്തിൽ എത്തുന്നത്. പിന്നിൽ നടക്കുന്ന സാമ്പത്തിക വിനിമയങ്ങൾകൂടി ആകുമ്പോൾ സ്ത്രീസ്വാതന്ത്ര്യം പൂർണമായും അവഗണിക്കപ്പെടുന്നു. സാമ്പത്തിക സ്വാശ്രയത്വമില്ലാത്ത സ്ത്രീയാണെങ്കിൽ അടിച്ചമർത്തൽ ഇരട്ടിയാകുന്നു.

സ്ത്രീകൾ എന്നും ഇരകളാണ്, ഒരു തരത്തിൽ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഇരകൾ ആകേണ്ടി വന്നവർ.പണ്ടുമുതലേ നിലനിൽക്കുന്ന ലിംഗ അസമത്വങ്ങൾ ഇന്നും നിലനിൽക്കുന്നു. ഇത്രയും വികസിതമായ ഒരു സമൂഹത്തിൽ സ്ത്രീകളോടുള്ള സമീപനത്തിൽ ഒരുമാറ്റവുമില്ല എന്നതിൻറെ സൂചന കൂടിയാണ് ഇത്തരം ആത്മഹത്യകൾ.

ആൺ മേൽക്കോയ്മ നിറഞ്ഞ സമൂഹത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തിന് മുറവിളി കൂട്ടുന്ന അഭിനവ ഫെമിനിസ്റ്റുകൾ നിറഞ്ഞാടുമ്പോൾ സ്ത്രീകളുടെ യഥാർത്ഥ പ്രശ്നങ്ങൾ തിരശ്ശീലയ്ക്കു പിന്നിലേക്ക് മാറ്റിയിട്ടിരിക്കുന്നു. യഥാർത്ഥ പ്രശനങ്ങളിലൊക്കോ, അതിന്റെ പരിഹാരങ്ങളിലേക്കോ സ്ത്രീ സമൂഹം ഇറങ്ങിചെല്ലുന്നില്ല. പ്രതികരിക്കേണ്ടിടത്തു മൗനമാണ് പലരും.

മതങ്ങളും, സമൂഹവും പെണ്ണിന് കൽപ്പിച്ച ഉത്തരവാദിത്വങ്ങളിൽ , പെണ്ണിന് കൽപ്പിച്ച നിയമങ്ങളിൽ,പെണ്ണിന് കൽപ്പിച്ച ഇടങ്ങളിൽ നിന്നു മാറാൻ കഴിഞ്ഞില്ല.ആ ഇടങ്ങളിൽ അവൾ ഇരിക്കുന്നു.എന്റെ ഇടമാണന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. അവൾക്കും മുന്നോട്ടു നടക്കാൻ വയ്യ. ആ ചട്ടക്കൂടിൽ നിന്നും പുറത്തു വരുമ്പോൾ കുടുംബവും സമൂഹവും അവളെ ഒറ്റപെടുത്തും.

പെണ്ണിൻറെ ജോലി എന്നതിന് എന്നും ഒറ്റ ഉത്തരമേയുള്ളൂ കുടുംബം നോക്കുക, മക്കളെ പെറ്റു വളർത്തുക. അതു ജോലി ഉള്ളവളാകട്ടെ,വിദ്യാഭ്യാസമുള്ള
വളാകട്ടെ,കലാ കായിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവളാകട്ടെ പക്ഷേ സ്ത്രീക്ക് കൽപ്പിച്ച ഇടങ്ങളിൽ എല്ലാം അവൾക്ക് ബാധകമാണ്.അവൾ പെണ്ണാണ്, ഓർമിപ്പിച്ചു കൊണ്ടേയിരിക്കും.

കൂട്ടുകുടുംബ വ്യവസ്ഥിതി യും മരുമക്കത്തായവും കഴിഞ്ഞു അണു കുടുംബങ്ങളിലേക്ക് ചേക്കറുംമ്പോഴും സ്ത്രീകളുടെ ഭൗതിക സാഹചര്യങ്ങളിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അവളിന്നും നാലുച്ചുമരുകൾക്കുള്ളിൽ തളക്കപ്പെട്ടിരിക്കുന്നു. സ്വന്തം ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഇല്ല മക്കളുടെ, ഭർത്താവിന്റെ ഇഷ്ടങ്ങളിൽ ജീവിക്കുന്ന എത്രയോ സ്ത്രീകൾ.

കേരളത്തെ ഞെട്ടിച്ച ആത്മഹത്യകളിൽ ഭർതൃവീട്ടുകാർക്കെതിരെ ഉന്നയിച്ച സ്ത്രീധന പീഡനങ്ങൾ അത്ര നിസ്സാരമായി തള്ളിക്കളയാൻ പറ്റുന്നതല്ല. വിദ്യാഭ്യാസവും ജോലിയും ഉണ്ടെങ്കിലും അവൾക്ക് കൊടുത്ത സ്ത്രീധനത്തിന് പേരിൽ പീഡിപ്പിക്കപ്പെടുമ്പോൾ, പിന്നെയും ആഭരണങ്ങളും ,പൈസയും കൊടുത്തു മകളെ ഭർത്താവിൻറെ വീട്ടിൽ തിരികെ എത്തിക്കുന്ന രക്ഷിതാക്കളാണ് ഇത്തരം ആത്മഹത്യകളുടെ കാരണക്കാർ. സ്വന്തം ഭർത്താവിൽ നിന്ന് ഭർതൃവീട്ടിൽ നിന്ന് പീഡനങ്ങൾ ഏൽക്കേണ്ടി വരുമ്പോൾ സ്വന്തം വീട് അത്താണി എന്ന് കരുതി ഓടി വരുന്ന പെൺകുട്ടികൾക്ക് അവിടെയും വാതിലടക്കപ്പെട്ട സ്ഥിതി ആകുമ്പോൾ പിന്നെ ആത്മഹത്യയാണ് അവളുടെ മുന്നിലുള്ളത്.

ഒരു പെൺകുട്ടി വിവാഹം കഴിയുന്നതോടെ സ്വന്തം വീട്ടുകാർ അന്യയാകുന്നു. അവരുടെ ഉത്തരവാദിത്വം കഴിഞ്ഞു പിന്നെ ഭർത്താവും, അയാളുടെ വീട്ടുകാരും മാത്രമാണോ അവളുടെ പൂർണ്ണ അധികാരികൾ?കല്യാണശേഷം ആ ബന്ധത്തിലുള്ള പൊരുത്തക്കേടുകൾ പറയുമ്പോൾ പലരും പറയുന്ന വാക്കാണ് അഡ്ജസ്റ്റ് ചെയ്യണമെന്ന്, അങ്ങനെയൊക്കെ ഉണ്ടാകും കുറെ അഡ്ജസ്റ്റ്‌ ചെയ്യാതെ ജീവിക്കാൻ പറ്റുമോ?
പീഡനം ഏറുമ്പോൾ സ്വന്തം വീട്ടിൽ വരും.പെൺകുട്ടികൾ വീട്ടിൽ വന്നാൽ മൂന്നാം ദിവസം മരുമകനെ വിളിച്ച് അനുനയിപ്പിച്ച് തിരിച്ചുവിടാൻ തിടുക്കം കാട്ടുന്ന വരാണ് നമ്മുടെ മാതാപിതാക്കൾ. ആത്മഹത്യ കഴിഞ്ഞശേഷം ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊണ്ടെന്തു കാര്യം?

ഇന്ന് ഒരു ചെറിയ വിഭാഗ പെൺകുട്ടികൾക്കിടയിൽ ഇങ്ങനെ വിൽപ്പനച്ചരക്കായി നിൽക്കാൻ തയ്യാറല്ല എന്ന ചിന്താഗതിയും വളർന്നു വരുന്നുണ്ട്. എന്നാൽ അവരുടെ അച്ഛനമ്മമാർ അങ്ങനെയല്ല. ഉയർന്ന വിദ്യാഭ്യാസവും പരമ്പരാഗത ശിശുപരിപാലന രീതിയും വളർന്നു വരുന്ന പുതിയ തലമുറയിൽ ഒരു മാറ്റവും വരുത്തുന്നില്ല. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് വരുന്ന പെൺകുട്ടിയെ മാനസികമായി സ്വീകരിക്കുന്നതിന് വീട്ടുകാർ തയ്യാറായാലും സമൂഹം തയ്യാറല്ല. കെട്ടുകഥകൾ മെനഞ്ഞ് പ്രചരിപ്പിക്കുന്നതിൽ അവർ സദാ ജാഗരൂകരാണ്. സ്വന്തം വീട്ടുകാർ തിരികെ വരുന്ന പെൺകുട്ടിയെ സ്വീകരിക്കുമെങ്കിലും പെൺകുട്ടിക്ക് സാമൂഹ്യമായ വിമർശം സഹിക്കാതെ വരുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് പെൺകുട്ടി ജീവനൊടുക്കുന്ന മാനസികാവസ്ഥയിലേക്ക് എത്തുന്നത്.

പെൺകുട്ടികളെ നിങ്ങളുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം വിവാഹമല്ല, സ്വയം പ്രാപ്തരാക്കുകയാണ് വേണ്ടത് വേണ്ടത്, അഡ്ജസ്റ്റ് ചെയ്തു ജീവിക്കുകയല്ല, പരസ്പരം മനസിലാക്കിയുള്ള ജീവിതമാണ് വേണ്ടത്.നിങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് മനസിലാക്കിയാൽ അവിടെനിന്നും പടിയിറങ്ങുക സ്വന്തം കാലിൽ നിൽക്കുക. ഓരോ വ്യക്തിക്കും അവരവരുടെ സ്വാതന്ത്ര്യമുണ്ട്.

തയ്യാറാക്കിയത്: സുബി വാസു, നിലമ്പൂർ 

Facebook Comments

COMMENTS

- Advertisment -

Most Popular

ഇന്ത്യയുടെ രണ്ടാം വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്.

ഐഎസ്ആര്‍ഒയുടെ രണ്ടാമത് സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്. വൈകീട്ട് ആറ് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിൽ നിന്ന് സിംഗപ്പൂരിന്‍റെ ഭൗമ നിരീക്ഷക ഉപഗ്രഹമടക്കം മൂന്ന് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. പിഎസ്എൽവി...

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: