17.1 C
New York
Monday, September 20, 2021
Home US News വിവാദങ്ങൾക്കൊടുവിൽ രാജി പ്രഖ്യാപിച്ച് ന്യൂയോർക്ക് ഗവർണർ ആൻഡ്ര്യൂ കോമോ

വിവാദങ്ങൾക്കൊടുവിൽ രാജി പ്രഖ്യാപിച്ച് ന്യൂയോർക്ക് ഗവർണർ ആൻഡ്ര്യൂ കോമോ

തന്റെ ഓഫീസ് ജീവനക്കാരായ 11 സ്ത്രീകൾ ലൈംഗീകാരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ ന്യൂയോർക്ക് ഗവർണർ ആൻഡ്ര്യൂ കോമോ ഗവർണർ സ്ഥാനം രാജി വച്ചു.. ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് അന്വേഷണ സമിതി സമർപ്പിച്ചിരുന്നത്. അതിനാൽ ഇംപീച്ച്‌മെന്റ് നടപടികൾ ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ആൻഡ്ര്യൂ ക്വാമോയുടെ രാജി പ്രഖ്യാപനം. പകരം ലഫ്. ഗവർണർ കാത്തി ഹോക്കൽ (62) സ്ഥാനമേൽക്കും.

അറ്റോർണി ജനറൽ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഗവർണറുടെ സെക്രട്ടറി മെലിസ്സ ഡി റോസയാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് എട്ടിനായിരുന്നു മെലിസ്സയുടെ രാജി.ഗവർണറുടെ കുറ്റകരമായ നടപടികൾ മറച്ചുവെക്കാൻ സഹായിച്ചുവെന്ന ആരോപണം മെലിസ്സക്കെതിരെയും ഉയർന്നിരുന്നു.

കോമോയുടെ ഓഫീസിൽ മുമ്പ് ജോലി ചെയ്തിരുന്നവരും ഇപ്പോഴുള്ളവരും പൊതുപരിപാടികളിൽ കണ്ടുമുട്ടിയവരും ഉൾപ്പെടെ നിരവധി സ്ത്രീകളാണ് പരാതികളുമായി രംഗത്തെത്തിയത്. നൂറിലേറെ വനിതകളുടെ മൊഴി അന്വേഷണ സമിതി രേഖപ്പെടുത്തി. തുടർന്ന് അഞ്ച് മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കോമോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. എന്നാൽ തെറ്റുചെയ്തിട്ടില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് കോമോ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: