നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. പുതിനയിലയില്‍ ധാരാളമായി ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പുതിനയില ദഹന പ്രശ്നമുള്ളവര്‍ക്ക് മികച്ചതാണ്. കാരണം ഇവ ദഹന പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കും. ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇവ ശ്വസനപ്രക്രിയയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ഒഴിവാക്കാനും സാഹിയിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള പുതിന മുഖക്കുരുവിനെ തടയാനുള്ള കഴിവുമുണ്ട്. മൊത്തത്തിലുള്ള ആരോഗ്യത്തിനായി പുതിന കൊണ്ടുള്ള ചായ ശീലമാക്കുന്നത് നല്ലതാണ്. ആദ്യം വെള്ളം നല്ല പോലെ തിളപ്പിക്കുക. തിളച്ച് കഴിഞ്ഞാല്‍ അതിലേക്ക് തേയില പൊടി ഇടുക. ശേഷം പുതിനയിലയും ചേര്‍ക്കുക. ശേഷം കുടിക്കുന്നതിന് പത്ത് മിനുട്ട് മുമ്പ് തേനും നാരങ്ങ നീരും ചേര്‍ക്കും. ശേഷം കുടിക്കാം.