17.1 C
New York
Sunday, October 1, 2023
Home Special വിയോഗത്തിന്റെ മുൾപ്പടർപ്പിൽ…( മനഃശാസ്ത്ര ലേഖനം)

വിയോഗത്തിന്റെ മുൾപ്പടർപ്പിൽ…( മനഃശാസ്ത്ര ലേഖനം)

-ദേവു-

(ഈ പോസ്റ്റ് എന്നേ പോലെ ദുഃഖം അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു….
അങ്ങനെ ഉള്ളവരെ നിങ്ങൾ അറിയുമെങ്കിൽ, അവരുമായി ഇത് ഷെയർ ചെയ്യണമെന്ന് വിനീതയായി അഭ്യർത്ഥിക്കുന്നു 🙏❤️)

കോവിഡിൻ്റെ താണ്ഡവം നിർദ്ദയം തുടരുന്നു. ഒരിക്കൽ നമ്മുടെ ദേഹത്തിന്റെ, ആത്മാവിന്റെ, ചിന്തകളുടെ, ബന്ധങ്ങളുടെ സൗഹ്രൃദത്തിൻ്റെ ശകലങ്ങൾ ആയിരുന്നവരെ മരണം മോഷ്ടിച്ചു കൊണ്ട് പോകുന്നു.

മരണപ്പട്ടികയിൽ ലക്ഷങ്ങൾ മരിയ്ക്കുന്നു എങ്കിലും, ആ ഓരോ മരണവും ഓരോ തീരാദുഃഖം ആണ്. ഇന്ന് നമ്മിൽ ഓരോരുത്തരും വ്യക്തിപരമായി മരണത്തെ അടുത്ത് കണ്ടിരിക്കുന്നു എന്ന് പറയുന്നതിൽ അതിശയോക്തി ഇല്ല.

ഇന്നലെ വരെ സുഖത്തിലും ദുഃഖത്തിലും നമ്മൾക്ക് കൂട്ടായും, തുണയായി ഉണ്ടായിരുന്നവർ. ഒരു ഞൊടിയിടയിൽ മരണത്തെ ആലിംഗനം ചെയ്ത് നമ്മിൽ നിന്ന് അകന്നു പോയപ്പോൾ ആ വിയോഗത്തിന്റെ മുൾപ്പടർപ്പിൽ നമ്മൾ എരിയുകയാണ്. വേദനയുടെ മുൾപ്പടർപ്പിൽ ഓരോ നിമിഷവും ഞെരിഞ്ഞു അമരുകയാണ്.

വിഷാദത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങി, എങ്ങനെ പ്രതികരിക്കണം എന്ന് പോലും അറിയാത്തവർ. നഷ്ടപ്പെട്ട വരെ ഓർത്ത് കേഴുന്നവരോട് എന്ത് പറയണം എന്ത് പറയണ്ട എന്ന് പോലും അറിയാത്തവർ!

വേർപാടിന്റെ നോവിന് ഒരു മറു മരുന്നും ഇല്ല എന്ന് ഓർക്കുക!

ചില പ്രതികരണങ്ങൾ നോക്കാം.

“ഇത് ശരിയല്ല, അവർ മരിച്ചിട്ടില്ല”.

“ദൈവമേ, ഈ വാർത്ത ഒരിക്കലും ശരിയാകരുതേ”

“ഇങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല”

“ഒരു പക്ഷെ ഞാൻ അടുത്ത് ഉണ്ടായിരുന്നു എങ്കിൽ”

“ഞാൻ എന്നേ വെറുക്കുന്നു”

“എന്ത് കൊണ്ട്? “

“ഇത് എന്നോട് തന്നെ വേണമായിരുന്നോ, ദൈവമേ?”

വിയോഗത്തിന്റെ വിഷാദം തിരകളെ പോലെ വരും. പക്ഷേ അത് ശാന്തമായതാണോ, തരംഗങ്ങൾ ആയോ, പ്രക്ഷുബ്ധമായ കടൽ പോലെയോ, വേലിയേറ്റങ്ങളായോ, ഒരു കടൽ ഭൂകമ്പം പോലെയോ നിങ്ങളിൽ പ്രകടം ആകാം. അന്തഃസംഘർഷത്തെ ചെറുക്കാൻ ഉള്ള കരുത്ത് പലരിലും വ്യത്യസ്തം ആയതിനാൽ, വിഷാദം മുകളിൽ പറഞ്ഞ ഏതെങ്കിലും ഘട്ടത്തിൽ ആയിരിക്കും ഒരു വ്യക്തിയിൽ പ്രത്യക്ഷ്യപ്പെടുന്നത്.

നമ്മിൽ എല്ലാവരിലും ഒരു ദുഃഖം ഉണ്ട്, ഒരു കഥയുണ്ട്, ഒരു ഗാനം ഉണ്ട്. അത് ആരുമായും പങ്ക് വെച്ചില്ലായെങ്കിൽ, ഒഴുക്കിൽ പെട്ട് നമ്മൾ ഒലിച്ചു പോകും. ഇതിൽ നിന്നും കര കയറാൻ സ്വയം സഹായിക്കുക, മറ്റുള്ളവരെയും സഹായിക്കുക. നിങ്ങൾക്ക് സഹായം ലഭിച്ചിട്ടില്ലെങ്കിൽ, സഹായത്തിനായി കൈ നീട്ടുക.

കോവിഡ് മൂലമുള്ള മരണങ്ങളിൽ പലതും പ്രതീക്ഷിക്കാത്ത നേരങ്ങളിലും, ആകസ്മികമായതും, അവസാനമായി ഒന്ന് യാത്ര പറയാൻ പോലും കഴിയാത്ത സാഹചര്യത്തിൽ ആയത് കൊണ്ട് ആ മരണത്തിന് ഒരു പൂർണ്ണ വിരാമം നടക്കുന്നില്ല. ദുഃഖാചരണത്തിന് ഉള്ള അവസരങ്ങളില്ല, വേദികളില്ല, ഒരു കുടുംബത്തിൽ തന്നെ പല മരണങ്ങൾ, കൂട്ടായ ദൂഖവും, ഏകാന്തതയും ഒറ്റപ്പെടലും ശേഷിച്ച ജീവിതങ്ങളെ അർബുദം കാർന്ന് തിന്നുന്ന അവസ്ഥയാണ്.

നഷ്ടം എന്നത് ഭൗതികമായതോ മാനസികമായ ഒന്നോ ആയിരിക്കാം. നമ്മുക്ക് നേരിട്ട നഷ്ടത്തിൽ ഒരു ശൂന്യത ഉണ്ട് എന്തെന്നാൽ നഷ്ടപ്പെട്ടുപോയതിന് ഒരു മൂല്ല്യം ഉണ്ടായിരുന്നു.

നമ്മുക്ക് സ്നേഹനിധി ആയിരുന്ന ഒരാൾ നഷ്ടപ്പെടുമ്പോൾ പ്രകൃത്യാ ഉണ്ടാകുന്ന പ്രതികരണം ആണ് കൊടിയ വിഷാദം അല്ലെങ്കിൽ വ്യസനം. ഇതിനെ
ഒരു പടുകുഴിയിൽ വീഴുന്ന അനുഭവം എന്ന് പറയാമെങ്കിൽ, മറുവശത്ത് ആ കുഴിയേ നികത്താതെ ഇതിൽ നിന്നും കര കയറാൻ സാദ്ധ്യമല്ല എന്ന സത്യം കൂടി അറിയേണ്ടതുണ്ട്.

വിയോഗത്തിന്റെ വിഷാദം നമ്മിൽ ശാരീരികമായും മാനസികമായും വികാരപരമായും ഉള്ള അടയാളങ്ങൾ കാണിക്കുന്നു.

തലവേദന, മനം മറിയുക, വയറ്റിൽ അസ്വസ്ഥതകൾ, വേദന, ഉമിനീര് വറ്റുക മുതലായ അടയാളങ്ങൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നു.

ഊർജം ഇല്ലായ്മ, താനൊരു രോഗിയാണ് എന്ന് ചിന്തകൾ, ശരീരത്തിൽ താപം വർദ്ധിക്കുന്നു എന്ന് തോന്നുക, കൂടുന്ന/ കുറയുന്ന വിശപ്പ്, ഉറക്കം, ശരീരഭാരം തുടങ്ങിയ അടയാളങ്ങൾ മാനസിക സമ്മർദ്ദത്തോട് ബന്ധിപ്പിക്കുന്നവ ആണ്.

ചുറ്റുമുള്ള സാഹചര്യത്തോട് വിരക്തി, മരവിപ്പ്, വെറുപ്പ്, ഒറ്റപ്പെട്ട അവസ്ഥ, എപ്പോഴും നഷ്ടത്തേ പറ്റി മാത്രം ചിന്തിക്കുക, ഉള്ളിൽ ഉണ്ടാകുന്ന വികാരങ്ങളെ പുറത്ത് പറയുകയും പ്രകടിപ്പിക്കാനും കഴിയാത്ത അവസ്ഥ, എല്ലാം നശിച്ചു എന്ന തോന്നൽ, ആത്മഹത്യാ പ്രവണത, തീവ്ര വിഷാദം കാരണം സ്വന്തം പ്രാഥമിക കാര്യങ്ങൾ പോലും നടപ്പിലാക്കാൻ പറ്റാത്ത അവസ്ഥ വൈകാരികമായ അടയാളങ്ങൾ ആണ്.

വിയോഗത്തിന്റെ വിഷാദം നാല് തരത്തിൽ ഉണ്ട്.

കടുത്ത വിഷാദം (acute)
പൂർണ്ണ വിഷാദം (Integrated)
സമ്മിശ്ര വിഷാദം ( Complicated)
സുദീർഘമായ വിഷാദം (Prolonged)
മുൻകൂർ വിഷാദം (Anticipatory)

പലതരം വികാരങ്ങൾ വിയോഗത്തിന്റെ വിഷാദത്തിനൊപ്പം കാണാവുന്നതാണ്. സ്വയം കുറ്റപ്പെടുത്തുക, മാനക്കേട് തോന്നുക , കടുത്ത കോപം, ഇവയൊക്കെ സമയത്തോടൊപ്പം അതിന്റെ തീവ്രത കൂടും.

ഈ യുക്തി ഹീനമായ വിഷാദത്തോട് ഒപ്പം നമ്മളിൽ ഉള്ള ഒരു ഭാഗം തന്നെ നമ്മൾക്ക് നഷ്ടപ്പെടുന്നു. യഥാർത്ഥത്തിൽ, ഈ വിഷാദത്തിന്റെ മൂലകാരണം അല്ലെങ്കിൽ വ്യാഖ്യാനം ആണ് നമ്മൾക്ക് അന്വേഷിച്ച് കണ്ടെത്തേണ്ടത്.

നമ്മുടെ പെരുമാറ്റവും, സ്വഭാവ രീതികൾ, ചിന്തകൾ, വികാരങ്ങൾ, വാക്കുകൾ ഇവയെല്ലാം നമ്മുടെ വൈകാരിക മർമ്മസ്ഥാനങ്ങൾ ആണ്. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടതാണ്. ഒരുവൻ്റെ മാനസികമായ അവസ്ഥയേ ഇവ പ്രത്യക്ഷമായി തന്നെ ബാധിക്കുന്നു.

ആയതിനാൽ ഈ അനുഭവങ്ങൾ ഉള്ളവർ തുറന്നു സംസാരിക്കാനും, വ്യഥകളെ പങ്ക് വെയ്ക്കുകയും, ആ വികാരങ്ങളിലൂടെ സ്വയം ഊളിയിട്ടു, അവയേ സ്പർശിച്ചു അറിയാൻ ശ്രമിക്കുകയും വേണം.

വിയോഗത്തിന്റെ വേദനയിൽ കഴിയുന്നവരോട് അരുതാത്ത കാര്യങ്ങൾ:

 1. അവരുടെ വൈകാരികമായ വേദനയെ കുറയ്ക്കാനോ, ഇല്ലാതാക്കാനോ ശ്രമിക്കരുത്.
 2. കരയുന്നവരെ പിന്തിരിപ്പിക്കാൻ ഒരിക്കലും ശ്രമിക്കരുത്.

വിയോഗത്തിന്റെ വേദനയിൽ കഴിയുന്നവർക്ക് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ:

 1. അവരുടെ വേദനയോടെ ഒപ്പം ഉണ്ടായിരിക്കുക.
 2. അവർ പറയുന്നത് ക്ഷമയോടെ, ശ്രദ്ധയോടെ കേൾക്കുക.
 3. അവരുടെ അനുഭവങ്ങൾ പങ്കുവെച്ച്, അവരുടെ വാക്കുകൾ കൊണ്ട് തന്നെ, മരണപ്പെട്ട വ്യക്തിയുടെ ഓർമ്മകളെ ഉൾപ്പെടുത്തി കൊണ്ട് ഉള്ള ഒരു കഥയേ സൃഷ്ടിയ്ക്കുക.
 4. അവരുടെ വൈകാരികമായ മരവിപ്പിനെയാണ് നാം തടുക്കേണ്ടിയത്.
 5. തുടർച്ചയായി വരുന്ന ചിന്തകൾ, മരിച്ച് പോയ വ്യക്തിയുടെ രൂപവും ഓർമ്മകളും, കൂടെ കൂടെ ഉണ്ടാകുന്ന വേദനയുടെ വേലിയേറ്റങ്ങൾ, തുടർച്ചയായുള്ള കരച്ചിൽ, നഷ്ടബോധം ഇവയെ അടിച്ചമർത്താൻ ഒരിക്കലും ശ്രമിക്കരുത്.
 6. പകരം ചിന്തയിലും, വികാരങ്ങളിലും, പേടിപ്പെടുത്തുന്നവയോ, അല്ലാത്തതോ, ആയ സ്വപ്നങ്ങളിൽ, അവർ യഥാർത്ഥത്തിൽ എന്താണ് കാണുന്നത്, ചിന്തിക്കുന്നത്, അനുഭവപ്പെടുന്നത് എന്നതിന്റെ ഒരു ചിത്രം വരയ്ക്കാൻ ശ്രമിക്കുക.
 7. വികാര മരവിപ്പ് തിരിച്ച് അറിഞ്ഞ്, അവയുടെ നാമങ്ങൾ കണ്ടെത്താൻ ശ്രമിക്കുക.
 8. വേദനപ്പെടുത്തുന്നു എങ്കിലും ആ വികാരങ്ങളെ അംഗീകരിച്ചു, സ്വീകരിയ്ക്കുക.
 9. വിയോഗത്തിന്റെ മുൾപ്പടർപ്പിൽ ഞെരിഞ്ഞു അമരുന്നത് സ്വാഭാവികം ആണ് എന്ന് അറിയിക്കുക.
 10. മുന്നോട്ട് നീങ്ങുക!!

വിയോഗത്തിന്റെ വിഷാദം അനുഭവിക്കുന്നവരോട് ചെയ്യരുതാത്ത/ പറയരുതാത്തത വാക്കുകൾ:

 1. ഇത് ദൈവത്തിന്റെ പദ്ധതി ആയിരുന്നു.
 2. ഇങ്ങനെ വിഷമിച്ച് ഇരുന്നാൽ പറ്റില്ല.
 3. മരണപ്പെട്ട വ്യക്തിയെ കുറിച്ച് ഓർപ്പിക്കുന്ന കാര്യങ്ങൾ സംസാരിക്കണ്ട, അവരെ പറ്റി ഓർക്കണ്ട. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് അവർക്ക് ശാന്തി കിട്ടില്ല.
 4. മരണപ്പെട്ട വ്യക്തിയുടെ ചിത്രം, ഉപയോഗിക്കുന്ന സാധനങ്ങൾ നീക്കം ചെയ്യുക.
 5. ഇനിയും. ജീവിതം മുഴുവൻ കിടക്കുന്നു. മറ്റൊരാളെ കണ്ടെത്തുക.
 6. ഒന്നുമല്ലെങ്കിലും അവർ ഇത്രയും നാൾ ജീവിച്ച് ഇരുന്നല്ലോ. എത്രയോ പേർ അകാലചരമം അടയുന്നു?
 7. അവർ ഇപ്പോൾ ഒരു നല്ല സ്ഥലത്താണ്.
 8. ഈ മരണം അവർ സ്വയം വരുത്തി വെച്ചതാണ്.
 9. എല്ലാത്തിനും ഒരു കാരണം ഉണ്ട്.
 10. അവർ മരിച്ചിട്ടിപ്പോൾ ഇത്രയും നാൾ ആയില്ലേ, ഇനിയും അതും ഓർത്ത് വിഷമിക്കേണ്ട.
 11. എനിക്ക് മനസ്സിലാക്കാൻ കഴിയും. (നിങ്ങൾക്ക് ഒരിക്കലും കഴിയാത്ത ഒരു കാര്യം ആണ് ഇത്)

വിയോഗത്തിന്റെ വിഷാദം അനുഭവിക്കുന്നവരോട് പറയേണ്ടത് :

 1. നിന്റെ നഷ്ടത്തിൽ നിന്നോട് ഒപ്പം ഞാനും പങ്ക് ചേരുന്നു.
 2. നിന്നോട് സംസാരിക്കാൻ ഉള്ള ശരിയായ വാക്കുകൾ എന്താണ് എന്ന് എനിക്ക് അറിയില്ല. അവയേ ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നിരുന്നാലും ഞാൻ നിന്നെ കരുതുന്നു എന്ന് അറിയുക!
 3. സത്യത്തിൽ നീ ഇപ്പോൾ അനുഭവിക്കുന്നത് എന്താണ് എന്ന് എനിക്ക് ഊഹിക്കാൻ കൂടി പറ്റുന്നില്ല! എന്നിരുന്നാലും ഒന്നറിയുക, ഞാൻ നിനക്ക് ഉള്ള എന്ത് സഹായത്തിനും ഒരു വിളിപ്പാടകലെ ഉണ്ട്.
 4. നീയും നിന്റെ കുടുംബവും എൻ്റെ ചിന്തകളിലും, പ്രാർത്ഥനകളിലും ഉണ്ട്.
 5. നിന്റെ മനസ്സിന്റെ വേദന എനിക്ക് ഊഹിക്കാൻ പോലും സാധിക്കില്ല. പക്ഷേ, നീ ഒന്ന് വിളിച്ചാൽ, ഞാൻ അടുത്ത് തന്നെ ഉണ്ട് എന്ന് മറക്കരുത്.
 6. എന്നോട് ഒപ്പം നിന്റെ വേദന പങ്കിടാൻ നീ ഒരുക്കമാണോ?
 7. നിങ്ങൾക്ക് മരണപ്പെട്ട വ്യക്തിയുടെ ഏറ്റവും നല്ല ഓർമ്മകൾ എന്തുണ്ടോ, അത് അവരുമായി പങ്കു വെയ്ക്കുക

വിയോഗത്തിന്റെ വിഷാദ ഘട്ടങ്ങൾ ഇപ്രകാരം ആണ്.

നിരാകരിക്കൽ (Denial )
അമർഷാവേശം (Anger)
വിലപേശൽ (Bargaining)
വിഷാദം (Depression)
സമ്മതിക്കുക (Acceptance)

 1. നിങ്ങൾ ആരും അറിയാതെ മൂടി വെച്ച് അനുഭവിക്കുന്ന വികാരങ്ങളുടെ മുഖംമൂടി അഴിച്ചു മാറ്റുക.
 2. വിയോഗ വേദനയുടെ ഘട്ടങ്ങൾ തിരിച്ചറിയുക.
 3. അതിനേ പറ്റി തുറന്നു സംസാരിക്കുക.
 4. മറ്റുള്ളവരുമായി ആ വേദനയുടെ നിങ്ങളുടെ സ്വന്തം കഥ പങ്ക് വെയ്ക്കുക.
 5. നിങ്ങളുടെ മുറിവിനേ ഉണങ്ങാൻ അനുവദിക്കുക!

ശാരീരിക അടയാളങ്ങളെ എങ്ങനെ അതിജീവിക്കാം?

 1. നന്നായി വെള്ളം കുടിക്കുക.
 2. ഭക്ഷണം സമയത്തിന് കഴിക്കുക.
 3. വിശ്രമിക്കുക
 4. വ്യായാമം ചെയ്യുക

മാനസിക അടയാളങ്ങളിൽ നിന്നും എങ്ങനെ അതിജീവിക്കാം?

 1. നിങ്ങളുടെ വ്യസനത്തിൽ നിന്നും കരകയറാൻ സ്വയം സമയം നൽകുക.
 2. നിങ്ങളുടെ വ്യസനത്തിൻ്റെ ഘട്ടങ്ങളെ തിരിച്ചറിയുക.
 3. അവയോട് ചേർന്ന യുക്തിയെ തിരിച്ചറിയുക.
 4. ഏകാന്തതയും ഒറ്റപ്പെടലും ഒഴിവാക്കി, മറ്റുള്ളവരുമായി ദുഃഖം പങ്ക് വെയ്ക്കുക.
 5. തുല്ല്യ ദുഃഖിതരുമായി ഇടപ്പഴകുക, അന്യോന്യം അനുഭവങ്ങൾ പങ്കുവെയ്ക്കുക.
 6. നിങ്ങൾക്ക് സന്തോഷം തരുന്ന വിനോദ കാര്യങ്ങളിൽ ഏർപ്പെടുക.
 7. ശാരീരിക ആരോഗ്യം ശ്രദ്ധിക്കുക.

വൈകാരികമായ അടയാളങ്ങളെ എങ്ങനെ അതിജീവിക്കാം?

 1. നഷ്ടത്തിനേ അംഗീകരിക്കുക.
 2. അതിനർത്ഥം മരണപ്പെട്ടവരെ മറക്കാൻ അല്ല. അവരുടെ ഓർമ്മകളെ വിലപ്പെട്ടതായി കരുതി, താലോലിക്കുക.
 3. മരിച്ച് പോയ വ്യക്തിയ്ക്ക് ഒരു കത്തെഴുതുക. അത് നിങ്ങളുടെ നിലപാടിൽ എഴുതുക. അതിന്റെ മറുപടി അവർ എങ്ങനെ എഴുതിയിരിക്കും എന്നത് അവരുടെ നിലപാടിൽ എഴുതുക.
 4. ഓർമ്മകളെ വാത്സല്യം പൂർവ്വം വളർത്താൻ ഒരു ജേർണൽ ഉണ്ടാക്കുക. ഇതിൽ നല്ല ഓർമ്മകൾ, ചിത്രങ്ങൾ, ചെയ്യാൻ കഴിയാതേ പോയ കാര്യങ്ങൾ, അനിഷ്ടം തോന്നിയ സംഭവങ്ങൾ, അഭിനന്ദനങ്ങൾ, നന്ദിപൂർവ്വമുള്ള അംഗീകാരങ്ങൾ ഒക്കെ ആകാം.
 5. ഒരു ഒഴിഞ്ഞ കസേരയിൽ അവർ ഉണ്ട് എന്ന് ഭാവിച്ച് അവരോട് സംസാരിക്കാം.
 6. ആർട്ട് തെറാപ്പിയ്ക്ക് ചേരുക
 7. മരണപ്പെട്ട വ്യക്തി ഇല്ലാത്ത ലോകവുമായി പരിചയപ്പെടാൻ ശ്രമിച്ച്, ഇണങ്ങി ജീവിക്കാൻ ശ്രമിക്കുക, പഠിക്കുക.
 8. നിങ്ങളിൽ അവരെ ഓർപ്പിക്കുന്ന എന്താണ് ഉള്ളത് എന്നറിഞ്ഞ് ചെയ്യുക.

9.മഴ പെയ്യുമ്പോൾ, കാറിന്റെ വൈപ്പർ ഇട്ട് ഗ്ലാസ് തുടയ്ക്കുന്നത് പോലെ, നിങ്ങളുടെ മിഴിനീർ തുടയ്ക്കാൻ കഴിയുന്ന “വൈപ്പർ” ആരാണെന്ന് തിരിച്ചറിയുക.
നാം എല്ലാവരും ഓരോ ചിറകൊടിഞ്ഞ മാലാഖമാർ ആണ് എന്ന് അറിയാമോ?

നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?

 1. നിങ്ങൾക്ക് സഹായം ലഭിച്ചില്ല എങ്കിൽ, സഹായം തേടുക.
 2. മറ്റുള്ളവരെ സഹായിക്കുക.
 3. ഊഷ്മളതയോടെ അവരെ സ്വീകരിക്കുക.
 4. നിസ്വാർത്ഥ തുണയായി നിൽക്കുക.
 5. സഹാനുഭൂതിയോടെ അവരെ സംസാരിക്കാൻ അനുവദിക്കുക.
 6. കരുണയുടെ കൈകൾ നീട്ടുക.
 7. അവരുടെ ചിന്തകളെ, മാനസിക വികാരങ്ങളെ അംഗീകരിക്കുക. അത് പറഞ്ഞു അവരെ കളിയാക്കുകയോ, മാറ്റി നിർത്തുകയോ ചെയ്യരുത്.
 8. സമാധാനത്തിന്റെ പാതയിലേക്ക് നിന്നേ നയിക്കുന്ന, നിന്റെ വഴികളെ നീ കണ്ടെത്തുക.
 9. ജീവിത മൂല്യങ്ങളെ പങ്ക് വെയ്ക്കുക.

ഈ കോവിഡ് കാലത്ത് ഉണ്ടായ മരണങ്ങൾ നമ്മിൽ ഭയം വിതച്ചു.

ഒരോ മരണങ്ങളിലും ഓരോ കഥയുണ്ട്.

ഒരിക്കലും അവരേ വേദനിപ്പിയ്ക്കരുത്.
നിങ്ങൾ വേദന സ്രൃഷ്ടിയ്ക്കുന്നവൻ അല്ലാത്തത് കൊണ്ട്! അവർ നിന്നേ വേദനിപ്പിച്ചു എങ്കിൽ, അത് അവരുടെ ഉള്ളിലെ ഉള്ള വേദന കാരണം മാത്രം ആണ് എന്ന് മനസ്സിലാക്കുക!

ആ കഥയിൽ ഒരു പ്രത്യാശ ഉണ്ട്.

ആ പ്രത്യാശ നിങ്ങളുടെ ഗാനമാണ്.

അസാധാരണമായ വിഷാദത്തിന്റെ മുൾപ്പടർപ്പിൽ ജീവിക്കുക എന്നത് ഈ പരിതസ്ഥിതിയിൽ സാധാരണമാണ്.

ആയതിനാൽ, അതിനേ അംഗീകരിച്ചു, സ്വീകരിയ്ക്കുക… മുന്നേറുക….

കാതങ്ങൾ താണ്ടി, ഇനിയും നമ്മൾക്ക് യാത്ര തുടരണ്ടേ?

സ്നേഹപൂർവ്വം
-ദേവു-

FACEBOOK - COMMENTS

WEBSITE - COMMENTS

12 COMMENTS

 1. വിയോഗം ദുഖമാണ്. ഏറ്റവും അടുത്തവരാണെങ്കിൽ ദുഖത്തിന്റെ
  ആഴം കൂടുതലായിരിക്കും. കുടുംബത്തിലെ പല അംഗങ്ങളുടെ വേർപാട് അതിതീവ്രം. ദുഖിക്കുന്നവർക്ക് അല്പമെങ്കിലും
  ആശ്വാസം നൽകട്ടെ.

 2. നല്ലത് – വിഷമിക്കുന്ന വർക്ക് അവരുെടെ കൂെടെയുള്ളവർക്ക് ഏറെ പ്ര
  യോജന പ്രദം💐

 3. ഈ മഹാമാരിയിൽ ഏറ്റവും ഉചിതമായ മന:ശാസ്ത്ര ലേഖനം . ദേവുവിന് Big Salute.

 4. Standing beside the grieving person and letting them know that you are just a call away in need is crucial. That can open up endless possibilities for a grieving depressed person . We should be a good listener . Well written Devu .

 5. This article will be very useful to the depressed
  Person. Generally depressed person likes to
  Sit somewhere lonely , thinking about some
  Thing which he or she cannot explain. In such
  a situation the best way to give him or her relief
  Is to give him or her maximum affection of his
  Or her nearest friends and make the depressed
  Person to involve in any of the person,’s most
  Liked activity and not let the person to be alone

 6. ശാസ്ത്രീയമായ വീക്ഷണത്തോടെ എഴുതിയ ലേഖനം പൊതു സമൂഹ നന്മക്കു വളരെ ഉതകുന്നതാണ്. അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലോകം പോയ വാരം ✍സ്റ്റെഫി ദിപിൻ

* ഹൃദയമാറ്റ ശസ്ത്രക്രിയ, അല്ലെങ്കിൽ മരണം എന്ന ഘട്ടത്തിലുള്ളവർക്ക് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിക്കാനുള്ള സാധ്യത കൂടുതൽ സജീവമാകുന്നു. യുഎസിലെ ബാൾട്ടിമോറിൽ മേരിലാൻഡ് സർവകലാശാലാ മെഡിക്കൽ സെന്ററിൽ നടത്തിയ ഇത്തരത്തിലെ രണ്ടാം...

പെരുംകാളിയാട്ടം പ്രദർശനത്തിനെത്തുന്നു.

കലാസാഗര ഫിലിംസിന്റെ ബാനറിൽ ഷാജി ദാമോദരൻ തിരക്കഥയുഴുതി നിർമ്മിക്കുന്ന, സുനിൽ കെ തിലക് സംവിധാനം ചെയ്യുന്ന പെരുംകാളിയാട്ടം പ്രദർശനത്തിനൊരുങ്ങുന്നു. എം എസ് നാസർ, ഉല്ലാസ് പന്തളം, അനഘ മധു എന്നിവരാണ് ഈ സിനിമയിലെ പ്രധാന...

അന്നമ്മ അലക്സാണ്ടർ ( 86) നിര്യാതയായി

കേരളാ കൗമുദി കൊല്ലം ജില്ലാ ലേഖകനും മാർത്തോമാ സഭാ കൗൺസിൽ മുൻ അംഗവുമായ സാം ചെമ്പകത്തിലിന്‍റെ (തോമസ് അലക്സാണ്ടർ) മാതാവും പത്തനംതിട്ട ഇലന്തൂർ താഴയിൽ ചെമ്പകത്തിൽ പരേതനായ സി. വി. അലക്സാണ്ടറിന്‍റെ ഭാര്യയുമായ...

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...
WP2Social Auto Publish Powered By : XYZScripts.com
error: