17.1 C
New York
Saturday, January 22, 2022
Home Kerala വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; സംഭവം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ

വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; സംഭവം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ

അബുദബി: ദുബയ് രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച രാവിലെയാണ് വിമാനത്താവളത്തിലെ ടാക്സിവേയിലിലാണ് സംഭവം നടന്നത്. പ്രമുഖ വിമാനകമ്പനികളായ ഫ്‌ളൈ ദുബയുടെയും ബഹ്‌റയ്ന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് എയറിന്റെയും ബജറ്റ് വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.

ബോയിങ് 737–800 വിമാനമാണ് കിർഗിസ്ഥാനിലേക്ക് യാത്ര പുറപ്പെട്ട സമയത്ത് അപകടത്തില്‍പ്പെട്ടതെന്ന് ഫ്ളൈ ദുബൈ അറിയിച്ചു. വിമാനം തിരിച്ചിറക്കി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫ്‌ളൈ ദുബയ് അറിയിച്ചു. ബഹ്റൈൻ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടുന്ന വേളയിലാണ് ഗൾഫ് എയർ വിമാനത്തിന്റെ വിങ്സില്‍ ബോയിങ് വിമാനം ഇടിച്ചത്. കൂട്ടിയിടിയെ തുടർന്ന് രണ്ടു മണിക്കൂർ നേരം രണ്ട് റൺവേയുടെയും പ്രവർത്തനം നിർത്തിവെച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടല്‍.

സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടല്‍. 50 പേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ ഹൈക്കോടതി വിലക്കി. കാസര്‍കോട് ജില്ലാ കലക്ടറുടെ വിവാദ നടപടിയ്‌ക്കെതിരെ തിരുവനന്തപുരം സ്വദേശി അരുണ്‍ രാജ് സമര്‍പ്പിച്ച...

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സമ്ബൂര്‍ണ വാക്‌സിനേഷന്‍ 83 ശതമാനവുമായി...

രാജ്യത്ത് ഇന്ന് 3.37 ലക്ഷം കോവിഡ് കേസുകൾ, ഒമിക്രോൺ രോഗബാധിതർ പതിനായിരം കടന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 3,37,704 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിതരു​ടെ എണ്ണം 10,050 ആയി. 19,60,954 സാംപിളുകളാണ് പരിശോധിച്ചത്. വെള്ളിയാഴ്ച 3,47,254 കോവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്. 488 പേരാണ് കഴിഞ്ഞ ദിവസം...

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല.

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല. അടുത്ത ഞായറാഴ്ചയും ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിച്ചാണ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം...
WP2Social Auto Publish Powered By : XYZScripts.com
error: