ഒരു തരത്തിൽ പറഞ്ഞാൽ, മനുഷ്യൻ ലോകത്തെ പടുത്തുയർത്തിയിരിക്കുന്ന രീതി തന്നെ അവന് വിഷമം ഉണ്ടാക്കി കൊടുക്കാൻ വേണ്ടി ആണ്.
ഇവിടെ മനുഷ്യന്റെ സന്തോഷം സാമ്പത്തിക വളർച്ചയ്ക്ക് പറ്റിയതല്ല.
നമ്മൾക്കു ഉള്ളത് കൊണ്ട് ഓണം ആണെന്ന് പറയുന്നു എങ്കിൽ, പിന്നെ എന്തിനാണ്, “എനിക്ക് ഇനിയും വേണം” എന്ന ചിന്ത അവനെ കാർന്ന് തിന്നുന്നത്?
“കിട്ടിയതൊന്നും മതിയല്ല പിന്നെയും
കിട്ടിയാലും മതിയല്ല ദുരാഗ്രഹം !”
എന്ന് കുഞ്ചൻ നമ്പ്യാരുടെ വരികൾ ഈ ആശയത്തെ എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു!
മുഖത്തുള്ള ചുളിവുകളെ പറ്റി പറഞ്ഞ് മനുഷ്യനെ പേടിപ്പിച്ച്, വയസ്സിനെതിരെ പൊരുതാനുള്ള ആൻ്റി എയിജിങ്ങ് ക്രീം വിൽക്കപ്പെടുന്നു!
രാജ്യത്തിൽ നിന്നും പുറത്താക്കപ്പെടും എന്ന ഭീതി പാവം ജനങ്ങളിൽ സ്രൃഷ്ടിച്ച്, രാഷ്ട്രീയ പാർട്ടികൾ വോട്ടുകൾ നേടി എടുക്കുന്നു.
ഒരുവൻ്റെ അവയവങ്ങളുടെ പോരായ്മകളെ പറ്റി പറഞ്ഞ്, അവനിലെ ശാരീരിക കുറവുകളെ ചൂണ്ടിക്കാട്ടി, പ്ലാസ്റ്റിക് സർജറി ചെയ്യുന്നു.
സ്വന്തം ജീവനെ പറ്റി പറഞ്ഞ് പേടിപ്പിച്ച്, ജീവിതത്തിന്റെ സകല മേഖലകളെയും പറ്റി പറഞ്ഞ് പേടിപ്പിച്ച്, കമ്പനികൾ ഇൻഷൂറൻസ് വിൽക്കുന്നു.
തങ്ങളുടെ ജീവിതത്തിൽ ഏതോ ഒരു കലയുടെ രസം കുറവാണ് എന്ന് പറഞ്ഞു, അവർ ടീ വീ ഷോകൾ കാണാൻ പ്രേരിപ്പിക്കുന്നു.
തൻ്റെ കൈയ്യിൽ കാലത്തിനു ഒപ്പം വെല്ലുന്ന ടെക്നോളജി ഇല്ലായെന്ന് പറഞ്ഞു, മറ്റുള്ളവരെ അപേക്ഷിച്ച് താൻ കുറവുള്ളവൻ എന്ന് പേടിപ്പിച്ച്, ഒരു പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിക്കുന്നു.
ഈ മാതിരി ഉള്ള ചുറ്റുപാടിൽ, ശാന്തത കൈവരിക്കുക എന്ന് പറഞ്ഞാൽ, ഏതോ വിപ്ലവത്തിന് തുനിയുന്നത് പോലെ അല്ലേ?
പഴമയിൽ തന്നെ നിന്ന്, പൂതുമയിലേക്ക് മോടി പിടിക്കാൻ കൂട്ടാക്കാതെ, സന്തോഷം കണ്ടെത്തുന്നത്!
നമ്മുടെ മാനുഷിക കുറവുകളിൽ സംതൃപ്തിയും, സ്ഥായിയായ സന്തോഷവും കണ്ടെത്തുന്നത് വിപണിയ്ക്ക് നല്ലതല്ല!
സ്നേഹപൂർവ്വം
-ദേവു-
ഫോട്ടോ കടപ്പാട്
ഗൂഗിൾ
Haa.. True!
Thank you 💞
വാസ്തവം
It s not necessary.we can live with out being greedy. Don’t get fascinated by others look. You be like what u want to be. Never like to impress others. Never think what others will think about u. Let them think whatever they feel like
But do what ever you feel like is correct
Thank you
Very true madam
Interesting take on marketing strategies. Well observed Devu!