തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ പഠനം തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൗജന്യ ഇൻറർനെറ്റ് നൽകാനും കണക്ടിവിറ്റി കൂട്ടാനും ശ്രമമുണ്ടാകും മൂന്നാം തരംഗം കഴിഞ്ഞാൽ എന്താവുമെന്ന് പറയാനാവില്ല. കോവിഡ് കുറച്ചുകാലം നമ്മുടെ ഇടയിൽ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കുട്ടികൾക്കിടയിൽ ഡിജിറ്റൽ ഡിവൈഡ് പാടില്ല. പാഠപുസ്തകങ്ങൾക്കൊപ്പം ഡിജിറ്റൽ ഉപകരണങ്ങളും കയ്യിലുണ്ടാകണം. അതിനാവശ്യമായ സ്രോതസ്സുകൾ ഓരുമിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ചോദ്യോത്തരവേളയിൽ മറുപടി പറഞ്ഞു.