17.1 C
New York
Wednesday, August 10, 2022
Home Kerala ' വിജയ ' ചരിത്രമെഴുതിയ നവകേരളം !

‘ വിജയ ‘ ചരിത്രമെഴുതിയ നവകേരളം !

ലിജുഗോപാൽ, ആഴ്വാഞ്ചേരി

ഒടുവിൽ കേരളം ചരിത്രമെഴുതി ചേർത്തിരിക്കുന്നു…
44 വർഷത്തിന് ശേഷം ഒരു തുടർ ഭരണം…
എത്രയെത്ര ആരോപണങ്ങൾ…
രണ്ട് പ്രളയങ്ങൾ… ഓഖി,നിപ്പ, കൊറോണ ഇത്യാദി ദുരന്തങ്ങളെയെല്ലാം അതിജീവിച്ച ഒരു സർക്കാർ..
ജനമനസുകളിൽ എത്ര ആഴത്തിലാണ് ഈ സർക്കാർ പതിഞ്ഞിരിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ വിജയം.
കഴിഞ്ഞ തവണ 91 സീറ്റ് എന്നത് LDF ഇത്തവണ 99 ആക്കി വർദ്ധിപ്പിച്ചപ്പോൾ കഴിഞ്ഞ തവണത്തെ 47ൽ നിന്ന് UDF 41 ലെക്ക് ചുരുങ്ങി.
ബി ജെ പി സംപൂജ്യരാവുകയും ചെയ്തു.

കഴിഞ്ഞ തവണ പൂഞ്ഞാറിലെ രാജാവായിരുന്ന പി.സി ജോർജ് ഇത്തവണ ദയനീയ പരാജയം ഏറ്റുവാങ്ങിയ ശേഷം പറഞ്ഞ വാചകങ്ങൾ കടമെടുക്കട്ടെ – ” പിണറായിയാണ് താരം.. ഒരു ജീവിയെ പോലും പട്ടിണിക്കിടാതെ അദ്ദേഹം നോക്കി… “

അതെ, എതിരാളികൾ പോലും അംഗീകരിക്കുന്ന വ്യക്തിത്വം.
കേരളത്തിൽ നിന്ന് ബിജെപിയെ തുടച്ചു നീക്കുമെന്ന് പറഞ്ഞ പിണറായി അതു പ്രാവർത്തികമാക്കുക കൂടി ചെയ്തു..

രണ്ടാം പിണറായി സർക്കാർ വിജയം ഉറപ്പിച്ച ശേഷമുള്ള വാർത്താ സമ്മേളനത്തിൽ , “നമ്മളൊരു മഹാമാരിയെ നേരിടുകയാണ്.. ദുരിതകാലമാണ്.. എല്ലാവരും ജാഗ്രത പാലിക്കണം “എന്നാണ് ആ ജനനായകൻ പറഞ്ഞത് .

പിണറായി കിറ്റ് രാഷ്ട്രീയം കളിക്കുകയാണ് എന്ന് പറഞ്ഞ പ്രതിപക്ഷമാണ് നമുക്കുള്ളത് ,ചിലർ പറഞ്ഞു പിണറായി കിറ്റുകൊടുത്ത് ജനങ്ങളെ മടിയൻമാരാക്കുന്നു അവർക്ക് ജോലിയാണ് വേണ്ടത്..കിറ്റല്ല എന്നാണ്..
കൊറോണയെ പോലുള്ള മഹാമാരി പടർന്നു പിടിച്ചിരിക്കുന്ന ദുരിത സമയത്ത് കിറ്റ് വിതരണം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്ന സർക്കാരിനെ മാറി നിന്ന് വിമർശിച്ച് നല്ല പിള്ള ചമയാൻ ആർക്കും പറ്റും.. പക്ഷെ ക്രിയാത്മകമായി ഇടപെടാനും ഗവൺമന്റിനൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കാനും പ്രതിപക്ഷം ശ്രമിച്ചിരുന്നെങ്കിൽ ഒരു പക്ഷെ റിസൾട്ട് മറ്റൊന്നായേനേ..

എല്ലാത്തിനും കുറ്റം കണ്ടെത്തിയ പ്രതിപക്ഷ നേതാവ് തന്നെയാണ് ശരിക്കും കോൺഗ്രസിന്റെ പരാജയത്തിന് ഉത്തരവാദി..
കുറ്റം കണ്ടെത്താൻ എളുപ്പമാണ് ഭരണപരമായ കർത്തവ്യം നിർവഹിക്കാനാണ് ബുദ്ധിമുട്ട് എന്നുള്ളത് കൊണ്ട് തന്നെ കേരളത്തിലെ പ്രബുദ്ധ ജനങ്ങൾ പ്രതിപക്ഷത്തെ വീണ്ടും പ്രതിപക്ഷത്ത് തന്നെ ഇരുത്തി..!

എം.സ്വരാജിന്റെ പരാജയം കോൺഗ്രസ് – ബി ജെ പി കള്ളകളിയുടെ യഥാർത്ഥ ചിത്രം നമുക്കു മുന്നിൽ വരച്ചു കാണിച്ച് തന്ന തിരഞ്ഞെടുപ്പു കൂടിയാണ് ഇത്. തവനൂരിലെ കെ.ടി.ജലീലിലിന്റെ വിജയവും, തൃത്താലയിൽ എം.ബി രാജേഷിന്റെ വിജയവും വ്യക്തിപരമായി സന്തോഷമുള്ള കാര്യങ്ങളാണ്.
മണ്ണാർക്കാട് കെ.പി.സുരേഷ് രാജ് തോറ്റതിൽ വിഷമം ഉണ്ടെങ്കിലും UDF ന്റെ ഷംസുദ്ദീൻ അർഹിച്ച വിജയമായിരുന്നു!

പാലക്കാട് UDF സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ വിജയത്തിനു വേണ്ടി അവസാന നിമിഷം വരെ ചങ്കിടിപ്പോടെ കാത്തിരുന്ന സഖാക്കളുണ്ട്. വേറൊന്നും കൊണ്ടല്ല M. L. A ഓഫീസും ഓപ്പൺ ചെയ്ത് കാത്തിരിക്കുന്ന ശ്രീധരൻ സാറിനെ നിയമസഭ കാണിക്കാതിരിക്കാൻ…!
നേമത്ത് കുമ്മനവും തൃശ്ശൂരിൽ സുരേഷ് ഗോപിയും ഒന്നു ആളി കത്തി പിന്നീട് കെട്ടടങ്ങി :
രണ്ടിടത്ത് മത്സരിച്ച കെ.സുരേന്ദ്രൻ ഹെലികോപ്ടറിന്റെ വാടക കൊടുത്തു കാണുമോ ?
എന്തായാലും കേരള ജനത മാത്രമല്ല ഭാരതം മൊത്തം ശ്രദ്ധയൂന്നി കൊണ്ടിരിക്കുന്ന കേരളത്തിലെ പുതിയ സർക്കാർ, രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ കുറേ പ്രതീക്ഷകളുണ്ട്.
തൊഴിൽ.
ആരോഗ്യം
വിദ്യഭ്യാസം
എന്നീ മേഖലകളിലുള്ള സമഗ്ര വികസനം..
ദുരിതം കൊണ്ട് തകർന്നിരിക്കുന്ന കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് പുത്തനുണർവ്…

രണ്ടാം പിണറായി സർക്കാരിന് കാര്യക്ഷമതയുള്ള ,അഴിമതി രഹിത ഭരണം കാഴ്ച്ചവെക്കാൻ കഴിയട്ടെ…

ചുവന്ന പൂക്കളെ പോലെ
പൂത്ത്, തളിർത്ത്… പന്തലിച്ച്
നാളെകളിൽ വസന്തം തീർക്കട്ടെ

ലാൽ സലാം..
ലിജുഗോപാൽ ആഴ്വാഞ്ചേരി

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: