17.1 C
New York
Thursday, October 28, 2021
Home Special വിജയം (ദേവു എഴുതുന്ന “ചിന്താ ശലഭങ്ങൾ …”)

വിജയം (ദേവു എഴുതുന്ന “ചിന്താ ശലഭങ്ങൾ …”)

(ദേവു എഴുതുന്ന “ചിന്താ ശലഭങ്ങൾ …”)

വിജയം:

ഒരുവൻ്റെ, ദിനരാത്രങ്ങളിലൂടെയുള്ള, ചെറിയ, ചെറിയ കഠിന പ്രയത്നങ്ങളുടെ ആകെ തുകയാണ് വിജയം. വിജയം ഒരിക്കലും ഒരു അവസാനമല്ല! വിജയത്തിന് ശേഷം അതിനെ നിലനിർത്തുന്നതാണ് ഏറെ പ്രാധാന്യം. തോൽവി വിജയത്തിന്റെ മുന്നോടിയാണ്.

എന്താണ് വിജയം?

സ്വന്തം ലക്ഷ്യങ്ങളുടെ പൂർണ്ണതയിൽ എത്തുന്നതിനു ആണ് വിജയം എന്ന് പറയുന്നത്. എന്തെങ്കിലും ഒന്നിൻ്റെ പരിണിതഫലം അഭിവൃദ്ധിയും, ഇച്ഛിച്ചത് ഹിതകരമായി വരുന്ന അവസ്ഥയ്ക്കാണ് വിജയം എന്ന് പറയുന്നത്. ഇതിനപ്പുറം ഉള്ള വിജയം വ്യക്തിപരമായ കാഴ്ചപ്പാട് ആണ്.

മനഃശാസ്ത്രഞ്ജർ പറയുന്നത്, വിജയികൾക്ക് എപ്പോഴും; വിജയത്തിലേക്ക് എത്തിച്ചേരാൻ ഉള്ള ഒരു മനസ്സുണ്ട്. ലക്ഷ്യപ്രാപ്തിയ്ക്ക് അനുചിതമായ മാനസിക ആവശ്യത്തിനൊപ്പം, തങ്ങളുടെ നിലയും വിലയും അവർക്ക് വളരെ ഏറെ പ്രാധാന്യം ഉള്ളതാണ്.

ചില സ്വഭാവ സവിശേഷതകളും, ചിന്താഗതിയും വിജയത്തിലേക്ക് ഉള്ള പാതയ്ക്ക് അത്യന്താപേക്ഷിതമാണ്.

 • ധിഷണാവിലാസമുള്ള ജിജ്ഞാസ
 • വിനയത്തോടെയുള്ള, തുറന്ന ചിന്താഗതി
 • പുതു അനുഭവങ്ങളോടുള്ള തുറന്ന സമീപനം
 • മനസ്സിന്റെ ആന്തരികതയുടെ ബിന്ദു പദം
 • സത്യസന്ധമായ പ്രവർത്തനം
 • അവസരങ്ങൾക്ക് വേണ്ടി ഉള്ള ജാഗരൂകതമായ കാത്തിരിപ്പ്
 • നിലനിൽപ്പിനായും വിജയത്തിലേക്കുമുള്ള ഇച്ഛ
 • കഠിന പ്രയത്നം
 • ഒരുവൻ്റെ ഉള്ളിലും പുറത്തും തമ്മിലുള്ള സംതുലിതാവസ്ഥ

വിജയത്തിൻ്റെ പിന്നിലുള്ള മനഃശാസ്ത്രം

നമ്മുടെ വ്യക്തിപരമായ, മാനസിക അവസ്ഥയിലുള്ള
“വിജയത്തിൻ്റെ മനഃശാസ്ത്രം”
അനുസരിച്ചാണ്, വിജയത്തിലേക്ക് എത്തിച്ചേരാൻ ഉള്ള സ്വഭാവത്തെ തന്നെ നമ്മൾ തിരഞ്ഞെടുക്കുന്നത്.

വിജയം ഇന്നതാണ്, എന്ന സമൂഹ വ്യാഖ്യാനത്തിന്റെ പിറകെ ഓടാതെ, വിജയത്തിൻ്റെ നിർവചനം നിന്റെ കണ്ണിൽ എന്താണ് എന്നുള്ളതിനെയാണ് നീ പിന്തുടരേണ്ടത്!!

വിജയം എന്നത് ജീവിതത്തിൽ സാഫല്ല്യത്തിൻ്റെയും, സംതൃപ്തിയുടെയും പൂർണ്ണത കൈവരുമ്പോൾ തോന്നുന്ന ഒരു വികാരമാണ്. അത് നീ ചെയ്യുന്ന ഏതെങ്കിലും ജോലിയോ, നിന്റെ ബാങ്ക് അക്കൗണ്ടിൽ എത്ര കാശ് ഉണ്ടെന്നോ, നിന്റെ പേരിൽ എത്രത്തോളം സ്വത്തുക്കൾ ഉണ്ടെന്നോ എന്നൊന്നും ഇതിനെ ബാധിക്കാറില്ല. വിജയം ഒരിക്കലും ഒരു ആകസ്മിക സംഭവം അല്ല. അത് നിരന്തരമായ കഠിന പ്രയത്നത്തിൻ്റെയും, പഠനത്തിന്റെയും, അനുഭവത്തിൻ്റെയും, ത്യാഗത്തിന്റെയും, എല്ലാറ്റിനും ഉപരിയായി നീ പഠിയ്ക്കുവാനോ, ചെയ്യാനോ താൽപ്പര്യപ്പെടുന്ന ഒന്നിനോടുള്ള സ്നേഹം ആണ്!

വിജയം സന്തോഷത്തിന്റെ താക്കോൽ അല്ല. സന്തോഷമാണ് വിജയത്തിൻ്റെ താക്കോൽ. വിജയമെന്നത് നിന്റെ ഏറ്റവും നല്ല പ്രയത്നത്തിൻ്റെ നേരിട്ട ഫലമായി ഉണ്ടാകുകയും, നീ അനുഭവിക്കുന്ന സമാധാനത്തിന്റെയും, സന്തോഷത്തിൻ്റെയും, നിന്റെ സംതൃപ്തിയുടെയും തിരിച്ചറിവ് ആണ്.

ഈ ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആയാലും നിനക്ക് പരാജയപ്പെട്ടു എന്ന തോന്നൽ ഉണ്ടാകാം. അതേസമയം, ഈ ലോകത്തിലെ ഏറ്റവും പാവപ്പെട്ട ഒരുവനും ലോകത്തെ മുഴുവൻ നേടിയതായി തോന്നാം!

ഏവർക്കും വിജയത്തിലേക്ക് എത്തിച്ചേരാൻ ഉള്ള എല്ലാ ആശംസകളും നേർന്നു കൊണ്ട്….

സ്നേഹപൂർവ്വം
-ദേവു-

COMMENTS

23 COMMENTS

 1. ജീവിതനിലവാരമാണ് വിജയത്തിന് വഴിയൊരുക്കുന്നത്..
  സമചിത്തതയും സഹിഷ്ണതയും ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കുന്ന മനോഹര പാതയാണ്…
  സ്നേഹവും സമന്വയമനോഭാവവും തിടുക്കമൊട്ടുമില്ലാത്ത മനസ്സും വിജയത്തിന് കാരണമാണ്..
  പരാജയം എന്ന ഭീതിയും വിജയത്തിന് വിഘ്നമാണ്.. വിജയം എന്നത് പല പരാജയങ്ങളുടേയും നേട്ടമായാലും മനഃസംതൃപ്തിയോടെ പ്രിശ്രമിക്കാൻ മനസ്സ് ഒരുക്കാൻ കഴിയുന്നതാണ് വിജയം..

  • ആശയങ്ങൾ പങ്ക് വെച്ചതിന് ഒത്തിരി നന്ദി.

   സ്നേഹപൂർവ്വം
   ദേവു

 2. നല്ല ആശയങ്ങൾ അവതരിപ്പിക്കുന്ന ഈ രീതി ഏറെ പോത്സാഹജനകമാണ്

   • മനുഷ്യ ജീവിതത്തോടു ബന്ധപ്പെടുത്തിയുള്ള ദേവുവിന്റെ രചനകൾ എന്നും എനിക്കിഷ്ടമാണ്.

 3. Good morning mam… True worthful concepts for success that many are lacking nowdays. All want short cuts and get success through trutthless means… Very beautifully written.

 4. വിജയത്തിലെത്താൻ കുറു ക്കുവഴികളില്ല.
  കഠിന പ്രയത്നം… വിജയം സുനിശ്ചിതം.
  എഴുത്തുകാരിക്കും വിജയാശംസകൾ.

  • ഒൻപതാം ക്ലാസ്സിൽ ആണെന്ന് തോന്നുന്നു, മലയാള പാഠാവലിയിലെ ഒരു പാഠം തന്നെ ആയിരുന്നു, ” കുറുക്ക് വഴികൾ”. അവയെ ഏറ്റവും അപകടവും ദുർഘടം നിറഞ്ഞ വഴികൾ എന്ന് പരാമർശിക്കുന്ന ഒരു വരി ഇപ്പോഴും ഓർക്കുന്നു. ജീവിതത്തിൽ പിൽക്കാലത്ത്, ആ വരികൾ പലപ്പോഴും ഒരു ആത്മ മന്ത്രം പോലെ മനസ്സാക്ഷി ഉരുവിടുമായിരുന്നു.

   ഈ വായനയ്ക്ക് ഒത്തിരി നന്ദിയും സ്നേഹവും!

   സ്നേഹപൂർവ്വം
   ദേവു

 5. Very nicely written article madam.
  An eye opener for all of us who gets carried away by this world’s perception of success.

 6. മനുഷ്യ ജീവിതത്തോടു ബന്ധപ്പെടുത്തിയുള്ള ദേവുവിന്റെ രചനകൾ എന്നും എനിക്കിഷ്ടമാണ്.

 7. വളരെ വിക്ഞാനാ പ്രദമായ പോസ്റ്റ്‌.. ഭാവുകങ്ങൾ.. പ്രിയ… ജീ… ആധികാരികമായി എഴുതി ഈ പോസ്റ്റിന്റെ പ്രസക്തി കളയുന്നില്ല.. അങ്ങയുടെ പോസ്റ്റ്‌കളെല്ലാം ശ്യൂന്യതയിൽ നിന്ന് ആഹാവിച്ചെഴുതുന്ന അർത്ഥവത്തായ സത്യങ്ങൾ തന്നെ..

 8. നല്ലറിവുകൾ പങ്കു വെച്ചതിന് സന്തോഷം
  ഭാവുകങ്ങൾ.🌹

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: