17.1 C
New York
Wednesday, December 1, 2021
Home US News വികാസ് സ്കൂളിലെ 30 ഭിന്ന ശേഷി കുട്ടികൾക്ക് ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ് സ്മാർട്ട് ഫോണുകൾ...

വികാസ് സ്കൂളിലെ 30 ഭിന്ന ശേഷി കുട്ടികൾക്ക് ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ് സ്മാർട്ട് ഫോണുകൾ വിതരണം നടത്തി

വർഗീസ് ജേക്കബ്, (കൈരളി ആർട്സ് ക്ലബ് പ്രസിഡന്റ്)

ഫ്ലോറിഡ: ചാരിറ്റി പ്രവർത്തനങ്ങൾക്കു പുകൾപെറ്റ ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ് തിരുവല്ല വികാസ് സ്കൂളിലെ ഭിന്ന ശേഷിക്കാരായ 30 കുട്ടികൾക്ക് പഠനാവശ്യത്തിനായി സ്മാർട്ട്ഫോ ണുകൾ വിതരണം ചെയ്തു. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ പാവപ്പെട്ടവരായ ഈ കുട്ടികൾക്ക് പഠനത്തിനു ആവശ്യമായ കമ്പ്യൂട്ടറുകളോ സ്മാർട്ട് ഫോണുകളോ ഉണ്ടായിരുന്നില്ല.

സ്വന്തമായി ഒരു സ്മാർട്ട് ഫോൺ വാങ്ങുക എന്നത് ഈ കുടുംബങ്ങൾക്ക് അപ്രാപ്യമായിരുന്നു. ഇതേ തുടർന്ന് 30 കുട്ടികൾക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകാൻ കൈരളി ആർട്സ് ക്ലബ് തീരുമാനിക്കുകയായിരുന്നു. തിരുവല്ലയിലെ വികാസ് സ്കൂളിൽ നടന്ന ചടങ്ങിൽ മാത്യു ടി തോമസ് എം ൽ എ സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.

ഫ്ലോറിഡയിൽ നിന്ന് വെർച്ച്വൽ ആയി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. കൈരളി ആർട്സ് ക്ലബ് ഇതിനോടകം തന്നേ അനേകം ചാരിറ്റി പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചിട്ടുണ്ട് എന്നും ഈ മാതൃക മറ്റു സാമൂഹ്യ സംഘടനകളും തുടരണമെന്നും ഫൊക്കാന പ്രസിഡന്റ് ഉത്‌ബോധിപ്പിച്ചു.

അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡണ്ട് ആയി ഒരു തിരുവല്ലക്കാരൻ സ്ഥാനം വഹിക്കുന്നതിൽ തങ്ങൾ അഭിമാനം കൊള്ളുകയാണെന്ന് വൈ.എം.സി.എ സെക്രെട്ടറി ജോയ് ജോൺ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. വൈ.എം.സി.എ പ്രസ്ഥാനത്തിന് കാതലായ സംഭാവനകൾ നൽകിയിട്ടുള്ള ആളാണ് ജോർജി വർഗീസ്. നാട്ടിൽ ആയിരുന്നപ്പോൾ തിരുവല്ല സബ് റീജിയൻ ചെയർമാൻ ഉൾപ്പെടെ പല സ്ഥാനങ്ങളും ജോർജി വർഗീസ് അലങ്കരിച്ചിരുന്നു.

വൈ എം സി എ പ്രസിഡന്റ് ഐപ്പ് എബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ. ഗീവറുഗീസ് മാർ കൂറീലോസ്, കൈരളി പ്രസിഡന്റ് വറുഗീസ് ജേക്കബ്, ഫൊക്കാന കൺവെൻഷൻ പേട്രൺ ഡോ. മാമൻ സി ജേക്കബ്, രഞ്ജിത് എബ്രഹാം, കൈരളി ആർട്സ് സെക്രട്ടറി ഡോ. മഞ്ജു സാമുവേൽ, ടി ജെയിംസ്, ഇ എ ഏലിയാസ്, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു. . കൈരളി ആർട്സ് ക്ലബ് പ്രസിഡന്റ് വര്ഗീസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള വിവിധങ്ങളായ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചവർ പ്രശംസിച്ചു.

വർഗീസ് ജേക്കബ്, (കൈരളി ആർട്സ് ക്ലബ് പ്രസിഡന്റ്)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: