17.1 C
New York
Wednesday, June 29, 2022
Home US News വാൽക്കണ്ണാടി മീഡിയയും - ന്യൂയോർക്ക് കർഷകശ്രീയും കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021 ചർച്ചാ യോഗം സംഘടിപ്പിക്കുന്നു

വാൽക്കണ്ണാടി മീഡിയയും – ന്യൂയോർക്ക് കർഷകശ്രീയും കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021 ചർച്ചാ യോഗം സംഘടിപ്പിക്കുന്നു

കോരസൺ വർഗീസ്, ന്യൂയോർക്ക്

വാൽക്കണ്ണാടി മീഡിയയും ന്യൂയോർക്ക് കർഷകശ്രീ എന്നീ സംഘടനകൾ ചേർന്ന് സംഘടിപ്പിക്കുന്ന കേരളനിയമസഭാ  തിരഞ്ഞെടുപ്പ് 2021 ചർച്ചാ യോഗം ന്യൂയോർക്കിലെ സന്തൂർ റെസ്റ്റോറന്റയിൽവച്ച് നടത്തപ്പെടുന്നു. 

2021 മാർച്ച് 21 ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് നടത്തപ്പെടുന്ന ചർച്ചായോഗത്തിൽ കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചു നേതാക്കൾ പങ്കെടുക്കും. കോവിഡ് മാനദണ്ഡം വച്ച് നടത്തപ്പെടുന്ന യോഗത്തിൽ മുൻകൂട്ടി അറിയിച്ചു മാത്രമേ പങ്കെടുക്കാനാവുകയുള്ളൂ . അതിനാൽ താല്പര്യമുള്ളവർ നേരത്തെ സംഘാടകരുമായി ബന്ധപ്പെടുക.

ആസന്നമായ കേരള നിയമസഭാ തിരെഞ്ഞെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർ, അവരുടെ ആശയ രൂപീകരണത്തിനും വിശദീകരണത്തിനും കൂട്ടായ ചർച്ചകൾ ആവശ്യമാണ്. മാധ്യമങ്ങൾ വിളമ്പുന്ന ഏകപക്ഷീയവും വ്യക്തിതാല്പര്യമുള്ള കുല്സിത ചർച്ചകൾ പലപ്പോഴും സത്യത്തിൽ നിന്നും വളരെ ദൂരെ സഞ്ചരിക്കുന്ന പൊള്ളത്തരങ്ങൾ ആയിരിക്കും. കുടിയേറ്റ ഭൂമിയിൽ എല്ലാം ഉപേക്ഷിച്ചുപോയവരായ ഒരു മനുഷ്യ കൂട്ടമല്ല ന്യൂയോർക്കിലെ മലയാളികൾ. അവർ അമേരിക്കയുടെ മുഖ്യധാരയിൽ വേരുകൾ ആഴ്ത്തുമ്പോഴും, മറക്കാത്ത, മരിക്കാത്ത ഒട്ടേറെ രാഷ്ട്രീയ സാദ്ധ്യതകൾ മനസ്സിൽ ചേർത്തുവച്ചവരാണ്. 

അതുകൊണ്ടു തന്നെ നാടിൻറെ മാറ്റങ്ങൾ അമേരിക്കൻ മലയാളികളെയും സാരമായി ബാധിക്കും. പല സ്ഥാനാർത്ഥികളും അമേരിക്കൻ മലയാളികളുടെ ഉറ്റ സുഹൃത്തുക്കളും അഭ്യുദയ കാംഷികളുമാണ്. അതുകൊണ്ടുതന്നെ കേരള നിയമസഭാതിരഞ്ഞെടുപ്പ് അമേരിക്കൻ മലയാളിക്ക് ഒഴിച്ചുകൂട്ടാനാവാത്ത ഘടകം ആണ് . ഒരു പരിധിവരെ കേരളരാഷ്ട്രീയത്തിൽ നിരന്തരം സ്വാധീനം ചെലുത്താൻ അമേരിക്കൻ മലയാളികൾക്ക് ആയിട്ടുണ്ട്. 

പുതിയ ലോകത്തെ വെല്ലുവിളികൾ ഉൾകൊള്ളാനും തങ്ങളുടെ ജന്മനാടിൻറെ പുരോഗതി സ്വപ്നം കാണുന്ന മലയാളികൾക്ക് പുതിയ രാഷ്ട്രീയ ദിശാസന്ധികൾ അടയാളപ്പെടുത്താനും പ്രായോഗിക നിർദേശങ്ങൾ പങ്കുവെയ്ക്കാനും ആകും. നിരന്തരം നടത്തപ്പെടുന്ന സൂംമീറ്റിങ്ങുകൾ നല്ലതാണെങ്കിലും അതിന്റെ പകിട്ടും കാര്യക്ഷമതയും ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. നേരിട്ടുള്ള ചെറിയ ചർച്ചാവേദികൾക്കു വീണ്ടും പതുക്കെ ഒരു ഇടം തെളിഞ്ഞുവരികയാണ്, കോവിഡിന്റെ ചെറിയ മങ്ങലോടെ… 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

കോരസൺ  വർഗീസ് – (516)3985989,  vkorason@yahoo.com

ഫിലിപ്പ് മഠത്തിൽ – (917)4597819 , madathi1@aol.com

Facebook Comments

COMMENTS

- Advertisment -

Most Popular

പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; വാക്സിനേഷന് വിമുഖത പാടില്ല

പത്തനംതിട്ട ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇനിയും വാക്സിന്‍ എടുക്കാത്തവരും, കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും, വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി...

ട്വിറ്ററിന് അന്ത്യശാസനം: ജൂലായ് നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പരിരക്ഷ നഷ്ടമാകും.

ഐടി ചട്ടങ്ങള്‍ പാലിക്കാന്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. ജൂലൈ നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സാമൂഹിക മാധ്യമം എന്ന നിലയില്‍ ലഭിക്കുന്ന പരിരക്ഷ നഷ്ടമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി. ഐടി...

ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് ചാർജിൽ വർധന.

അവധിക്കാല യാത്രയ്ക്ക് എത്തുന്ന ഗൾഫ് യാത്രക്കാരിൽ നിന്ന് വൻ ടിക്കറ്റ് നിരക്ക് ഈടാക്കി വിമാന കമ്പനികൾ.പല വിമാന കമ്പനികളും മൽസരിച്ചാണു നിരക്ക് കുത്തനെ ഉയർത്തിയത്. അതേസയമം കേരളത്തിൽ നിന്നു മടങ്ങുന്നവർക്ക് വലിയ നിരക്കു...

സി.ബി.എസ്.ഇ 10, 12 ക്ലാസുകളുടെ പരീക്ഷ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷളിലെ ഫലപ്രഖ്യാപനം ജൂലൈയിൽ പ്രഖ്യാപിക്കും. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ഉണ്ടായേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: