കന്നട നടൻ സഞ്ചാരി വിജയ് (38) മരിച്ചു. അദ്ദേഹം വാഹന അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂൺ 12നാണ് സഞ്ചാരി വിജയ് ഓടിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെട്ടത്. തലയ്ക്കു ഗുരുതര പരിക്കേറ്റതിനെ തുടർന്ന്. ബ്രെയിൻ സർജറിക്ക് വിധേയനാക്കിയിരുന്നുവെങ്കിലും സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുകയായിരുന്നു. നടൻ കിച്ചാ സുദീപാണ് വിജയുടെ മരണവാർത്ത സ്ഥിതീകരിച്ചിരിക്കുന്നത്. നാനു അവനല്ല എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ളയാളാണ് വിജയ്. വിജയുടെ മരണം കന്നട സിനിമാ ലോകത്ത് തീരാനഷ്ടം തന്നെയാണ്.