17.1 C
New York
Thursday, February 9, 2023
Home US News വാഷിംഗ്‌ടൺ: ഡിസി ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

വാഷിംഗ്‌ടൺ: ഡിസി ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

Bootstrap Example

വാർത്ത: പി.പി. ചെറിയാൻ

വാഷിംഗ്‌ടൺ ഡിസി: ഇന്ത്യയുടെ 72–ാം മത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ വാഷിംഗ്‌ടൺ ഡിസി ഇന്ത്യൻ എംബസി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ അംബാസിഡർ തരൺജിത് സിംഗ് സന്ധു ഇന്ത്യൻ എംബസിക്കു മുമ്പിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനാലാപനവും നടന്നു.കോവിഡ് 19 മഹാമാരിക്കിടയിലും സ്തുത്യർഹസേവനം അനുഷ്ഠിച്ച എല്ലാവരേയും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിച്ച അംബാസിഡർ ഇന്ത്യ – യുഎസ് ബന്ധം ശക്തമാക്കാൻ കഴിഞ്ഞതിൽ സംതൃപ്തി പ്രകടിപ്പിച്ചു.

യുഎസ് പ്രസിഡന്റ് ബൈഡൻ – വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുടെ ഭരണകൂടവുമായി ഔട്ടർ സ്പേയ്സ് മുതൽ നാനോ ടെക്നോളജി വരെയുള്ള മേഖലകളിൽ തോളോടു തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും കാലാവസ്ഥാ വ്യതിയാനം, ഹെൽത്ത് കെയർ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും യുഎസ് – ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുമെന്നും അംബാസിഡർ പറഞ്ഞു.

കോൺസുൽ ജനറൽ ഡോ. ടി. വി. നാഗേന്ദ്ര പ്രസാദ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യ– സാംസ്കാരിക– സാമ്പത്തിക മേഖലകളിൽ സൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ വംശജർക്ക് അമേരിക്കക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ കഴിയുന്നത് വലിയ നേട്ടമായി കരുതുന്നുവെന്ന് നാഗേന്ദ്ര അഭിപ്രായപ്പെട്ടു. വെർച്വൽ ആയി സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ സംസ്ഥാനങ്ങളിൽ നിന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നിരവധി അംഗങ്ങൾ പങ്കെടുത്തതു ഈ വർഷത്തെ പ്രത്യേകതയായിരുന്നു. കോവിഡ് 19 വാക്സീൻ ഇന്ത്യ മറ്റു പല രാജ്യങ്ങളിലും വിതരണം ചെയ്യുന്നതിന് ഈ സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് പ്രാസംഗീകർ ചൂണ്ടിക്കാട്ടി.

Facebook Comments

COMMENTS

- Advertisment -

Most Popular

മനഃശാസ്ത്ര സംബന്ധമായ തുടർ ലേഖനവുമായി മലയാളി മനസ്സിൽ എത്തുന്നു പ്രശസ്ത സാഹിത്യകാരനായ ശ്രീ KG ബാബുരാജ്.

"വീക്ഷണങ്ങളുടെ മനഃശാസ്ത്രം" എന്ന മനഃശാസ്ത്ര സംബന്ധമായ തുടർ ലേഖനവുമായി വെള്ളിയാഴ്ചതോറും മലയാളി മനസ്സിൽ എത്തുന്നു.. പ്രശസ്ത സാഹിത്യകാരനായ ശ്രീ KG ബാബുരാജ്. എറണാകുളം ജില്ലയിൽ ആലുവായ്ക്കടുത്ത് വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി യായ ശ്രീ കെ ജി...

മലയാളിമനസ്സ്.. ആരോഗ്യ വീഥി

ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ഇയര്‍ഫോണുകളില്‍ നിന്ന് വരുന്ന ശബ്ദം ചെവിയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇത് സ്ഥിരമായ കേടുപാടുകളിലേക്ക് നയിക്കുന്നു. സുരക്ഷിതമല്ലാത്ത ശ്രവണ രീതികള്‍ മൂലം ലോകമെമ്പാടുമുള്ള ഒരു...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി

തെറ്റു തിരുത്താനുള്ള ആർജ്ജവം നേടിയെടുക്കാം .......................................................................................................... സന്യാസി പതിവുപോലെ, തൻ്റെ പൂജാമുറിയിൽ കയറിയപ്പോൾ, അവിടിരുന്ന തൻ്റെ സ്വർണ്ണത്തളിക കാണാനില്ല! തൻ്റെ ശിഷ്യരിൽ ആരെങ്കിലുമായിരിക്കും അതെടുത്തതെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. എടുത്തത് ആരാണെങ്കിലും, തന്നോടു രഹസ്യമായി പറയുവാൻ ഗുരു ശിഷ്യരോടു...

ശുഭദിനം | 2023 | ഫെബ്രുവരി 9 | വ്യാഴം ✍കവിത കണ്ണന്‍

വീട്ടിലേക്ക് പച്ചക്കറി വില്‍ക്കാന്‍ വന്ന സ്ത്രീ ഒരു കെട്ട് ചീരയ്ക്ക് 20 രൂപ വില പറഞ്ഞു. അമ്മ അതിന്റെ പകുതി വില പറഞ്ഞു. 18 രൂപ വരെ വില്‍പനക്കാരി പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: