17.1 C
New York
Thursday, December 8, 2022
Home Literature വാറുണ്ണി മെമ്മോറിയൽ അവാർഡ് (കഥ)

വാറുണ്ണി മെമ്മോറിയൽ അവാർഡ് (കഥ)

✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

Bootstrap Example

സ്കൂൾ വാർഷിക ദിനത്തിൻറെയന്ന് കിരൺ ഏറ്റവും നല്ല ഗായകനുള്ള ട്രോഫിയും വാറുണ്ണി മെമ്മോറിയൽ അവാർഡ് ആയി കിട്ടിയ ക്യാഷ് പ്രൈസും കൊണ്ടാണ് അന്ന് രാത്രി വീട്ടിൽ എത്തിയത്. പേരക്കുട്ടിയുടെ ഈ സംഗീതത്തോടുള്ള താൽപര്യത്തിന് ഏറ്റവും പ്രോത്സാഹനം കൊടുത്തിരുന്നത് ആ വീട്ടിലെ മുത്തച്ഛനായിരുന്നു. അതുകൊണ്ട്തന്നെ കുഞ്ഞു ട്രോഫിയും,രൂപയും കൊണ്ട് ആദ്യം ഓടിയെത്തിയത് മുത്തച്ചന്റെയരികിലേക്ക് ആയിരുന്നു. സംഗീതപഠനം പഠിത്തത്തെ ബാധിക്കാതെ നോക്കണമല്ലോ. പക്ഷേ സമ്മാനവുമായി വന്നപ്പോൾ ആ വീട്ടിൽ സന്തോഷം തിരതല്ലി. അന്നേരമാണ് എല്ലാവരും ഈ വാറുണ്ണിയെ കുറിച്ച് അന്വേഷിക്കുന്നത്. മുത്തച്ഛന്റെ അയൽവാസി ആയിരുന്നത്രെ ഈ വാറുണ്ണി.എല്ലാവരും മുത്തച്ഛൻ വാറുണ്ണിയെ കുറിച്ച് പറയുന്നത് കേൾക്കാൻ കാതോർത്തിരുന്നു.

“കുതിര വാറുണ്ണി” അങ്ങനെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. നല്ല അരോഗദൃഢഗാത്രനാ യിരുന്നു. ഒരുപാട് പ്രത്യേകതകളുള്ള മനുഷ്യനായിരുന്നു ഇദ്ദേഹം. ആരെയും കൂസാത്ത പ്രകൃതം. വെള്ള ജുബ്ബയും വെള്ളമുണ്ടും വെള്ള നെഹ്റു തൊപ്പിയും ധരിച്ചു ടൗൺ മുഴുവൻ സൈക്കിൾ ഓടിച്ച് ആയിരുന്നു യാത്ര. ഇദ്ദേഹത്തിൻറെ വീട് തന്നെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ആനക്കൊമ്പും പുലിയുടെ തല സ്റ്റഫ് ചെയ്തു വെച്ചതും എല്ലാം സ്വീകരണമുറിയിൽ തന്നെയുണ്ട്. നാല് ചങ്ങലകളിൽ ഉള്ള സപ്രമഞ്ച കട്ടിലിൽ മാൻതോൽ വിരിച്ചാണ് കിടന്നുറങ്ങിയിരുന്നത്. പിന്നെ ഇദ്ദേഹം കുടിക്കുന്ന വെള്ളത്തിനും പ്രത്യേകതയുണ്ട്. കിണറ്റിൽ നിന്നും സ്വയം വെള്ളം കോരി പണ്ട് കഷായവും മറ്റും വൈദ്യശാലകളിൽ നിന്ന് കൊണ്ടുവന്നിരുന്ന കളർ കുപ്പികളിൽ വെള്ളം നിറച്ച് സൂര്യപ്രകാശം ഏൽപ്പിക്കാൻ വയ്ക്കും. സൂര്യതാപം കൊണ്ടു ചൂടായ വെള്ളം തണുപ്പിച്ചതിനുശേഷം കുടിക്കും. പച്ചക്കറിയും അതാത് സീസൺ അനുസരിച്ചുള്ള പഴവർഗങ്ങളും മാത്രമാണ് ഭക്ഷണം. അത്യാവശ്യം സാമ്പത്തികശേഷിയുള്ള കുടുംബാംഗം ആയിരുന്നെങ്കിൽ പോലും വലിയ കണിശക്കാരൻ ആയിരുന്നു. ഒരു പൈസ പോലും അനാവശ്യമായി കളയില്ല. ഭൂമിയുടെ സ്പന്ദനം കൃത്യമായി അറിയാൻ കാലിൽ ചെരുപ്പ് ധരിക്കില്ല. ഇദ്ദേഹത്തിൻറെ വീടിനു പുറകിൽ വാറുണ്ണി തന്നെ കുഴിച്ചുണ്ടാക്കിയ ഒരു കുളമുണ്ടായിരുന്നു. മാസത്തിൽ ഒരു ദിവസം ദേഹമാസകലം കളിമണ്ണ് കുഴച്ച് ദേഹം മുഴുവൻ പൊത്തി ഒരു പ്രതിമപോലെ മാവിൻചുവട്ടിൽ നിൽക്കും. ഒരു മണിക്കൂർ കഴിയുമ്പോൾ കാലുകൊണ്ട് മണ്ണുമാറ്റി അവിടെ നീണ്ടു നിവർന്ന് കിടക്കും. അതുകഴിഞ്ഞാൽ കുളത്തിൽ കുളി. കുറേസമയം കുളത്തിൽ മലർന്ന് കിടക്കാൻ ഉള്ള ഒരു സിദ്ദി ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതൊക്കെയായിരുന്നു പുള്ളിയുടെ ആരോഗ്യരഹസ്യം.

ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എല്ലാ കുട്ടികൾക്കും ഇദ്ദേഹത്തെ അറിയാം. കളിമണ്ണ് പൊത്തി മാവിൻചുവട്ടിൽ നിൽക്കുമ്പോൾ ചെറിയ കല്ലെടുത്തു എറിഞ്ഞു ഈ പ്രതിമ പ്രതികരിക്കുന്നുണ്ടോ എന്ന് നോക്കുക, കുടിക്കാൻ സൂര്യപ്രകാശത്തു വെച്ചിരിക്കുന്ന കളർ കുപ്പികൾ കല്ലെടുത്തെറിഞ്ഞു ഉടക്കുക, പിന്നെ ഇദ്ദേഹത്തിൻറെ വീടിൻറെ പുറകുവശത്ത് ചെറിയ ഒരു പോക്കറ്റ് റോഡാണ്. അടുക്കളയിൽ നിന്ന് പുറത്തേക്ക് പ്രോജക്ട് ചെയ്തു നിൽക്കുന്ന ചിരട്ടത്തവികൾ ചോറ് കോരുന്ന അരിപ്പത്തവികൾ, അതൊക്കെ പുറത്തു നിന്ന് ഒരു കമ്പെടുത്ത് അടുക്കളയിലേക്ക് തന്നെ മറിച്ചു ഇടുക, ഇയാൾ വടിയെടുത്ത് വരുമ്പോഴേക്കും “കുതിര വാറുണ്ണി വരുന്നേ “എന്ന് പറഞ്ഞ് എല്ലാ കുട്ടികളും കടന്നു കളയും.ഇതൊക്ക ആയിരുന്നു ആ നാട്ടിലെ കുസൃതി കുട്ടികളുടെ പണികൾ.

ഇദ്ദേഹത്തിന്റെ കയ്യിൽ ആ കാലഘട്ടത്തിൽ ലൈസൻസ് ഉള്ള ഒരു നിറ തോക്ക് ഉണ്ടായിരുന്നു. മിനി എസ്റ്റേറ്റുകൾ ഉള്ളവർക്ക് ആണ് അന്ന് ഈ തോക്ക് അനുവദിച്ചിരുന്നത്. ഇടയ്ക്ക് അവിടെ പോയി കാട്ടു പന്നി, മുയൽ, വലിയ മീൻ ഇവയൊക്കെ ഇദ്ദേഹം വെടിവെച്ചിട്ടു കൊണ്ടു വരും. ഇലക്ഷൻ സമയത്തും കേന്ദ്ര മന്ത്രിമാർ കേരള സന്ദർശനം നടത്തുന്ന സമയത്തും ഇത് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി സറണ്ടർ ചെയ്യും.

ഈ സ്വഭാവ പ്രത്യേകതകൾ നാട്ടിൽ പാട്ട് ആയതുകൊണ്ടാകാം വിവാഹവും കുടുംബവും ഒന്നും ഉണ്ടായിരുന്നില്ല വാറുണ്ണിയ്ക്. ഇദ്ദേഹത്തിൻറെ ആകെ ഒരു വീക്ക്നെസ്സ് സംഗീതമായിരുന്നു. എവിടെയെങ്കിലും പള്ളികളിലോ സ്കൂളുകളിലെ ഗാനമേള യോ സംഗീതത്തോട് അനുബന്ധിച്ച് എന്തെങ്കിലും കാര്യങ്ങളോ ഉണ്ടെങ്കിൽ ഒരു തുണി സഞ്ചിയിൽ വയലിനും ത്രികോണാകൃതിയിൽ മണിയടിക്കുന്ന പോലെ ശബ്ദം പുറപ്പെടുവിക്കുന്ന ഒരു വാദ്യോപകരണവും ഒക്കെ കരുതി നേരെ അവിടെ പോയി സ്റ്റേജിന് സൈഡിൽ ആർക്കും ശല്യമുണ്ടാക്കാതെ ഇരിക്കും. ആ പാട്ടിന് ഒപ്പിച്ച് ഒരു അപശ്രുതിയും ഉണ്ടാകാതെ ഈ ഉപകരണങ്ങൾ മാറിമാറി വായിക്കും . ട്രൂപ് അംഗങ്ങൾ ഇദ്ദേഹത്തോട് എഴുന്നേറ്റ് പോകാൻ ആവശ്യപ്പെട്ടാൽ പ്രതികരിക്കാതെ പ്രതിമ പോലെ ഇരിക്കും. ആരുപറഞ്ഞാലും അനുസരിക്കില്ല. പിന്നെ പിന്നെ ആരും പറയാതെ ആയി. വലിയ ശല്യം ഒന്നും ഇല്ലല്ലോ അവിടെ ഇരുന്നു എന്തെങ്കിലും ചെയ്യട്ടെ എന്ന് എല്ലാവരും കരുതും.

ഒരു എൺപത്തഞ്ച് വയസു വരെയൊക്കെ സൈക്കിൾ ചവിട്ടി എല്ലായിടത്തും പോകുമായിരുന്നു. പിന്നെ വീട്ടിൽ തന്നെ ഇരിപ്പായി. ഒരു ജോലിക്കാരനെ സഹായത്തിനു വച്ചു. കുറെ സ്വത്തിന്റെ ഉടമ യായതുകൊണ്ട് ബന്ധുക്കളൊക്കെ പറ്റി കൂടാൻ ശ്രമിച്ചിരുന്നെങ്കിലും ഒറ്റ എണ്ണത്തിനെ അടു പ്പിച്ചില്ല. ഏകദേശം മരണം അടുത്തെത്തി എന്ന് ബോധ്യപ്പെട്ടപ്പോൾ മഞ്ച വരെ വാങ്ങിവെച്ചു. വക്കീലിനെ വിളിച്ച് എല്ലാ സ്വത്തുവകകളും അനാഥശാലയുടെ പേരിൽ ആക്കി കൊടുത്തു. വിശ്വസ്തനായ ജോലിക്കാരനും വേണ്ടതൊക്കെ എഴുതിവെച്ചിരുന്നു. ഇയാൾ താമസിച്ചിരുന്ന വീട് വിറ്റ് ബാങ്കിലിട്ടു അതിന്റെ പലിശ കൊണ്ടാണ് സ്കൂളുകാർ ബെസ്റ്റ് സിംഗർ വാറുണ്ണി മെമ്മോറിയൽ അവാർഡ് കൊടുക്കുന്നത്.കിരണിന്റെ മുത്തച്ഛൻ കഥ പറഞ്ഞു അവസാനിപ്പിച്ചു.

ചെറുപ്പത്തിൽ പാടത്തു ഫുട്ബോൾ കളിക്കാൻ പോയിരുന്നപ്പോൾ അദ്ദേഹത്തിന്റെ വെള്ളം നിറച്ച കുപ്പികൾ കല്ലെറിഞ്ഞു ഉടച്ചിരുന്നതും ചെളി പൊത്തി നിൽക്കുന്ന ഈ പ്രതിമയ്ക്ക് കല്ലെറിഞ്ഞിരുന്നതുമായ ആ നഷ്ടപ്പെട്ട ബാല്യത്തെ കുറിച്ച് ഓർത്തു മുത്തച്ഛൻറെ കണ്ണു നിറഞ്ഞു.തന്റെ കൊച്ചുമകന് തന്നെ ഈ അവാർഡ് കിട്ടിയല്ലോ? ഇത് വാറുണ്ണി സ്വർഗ്ഗത്തിൽ ഇരുന്ന് കണ്ട് പുഞ്ചിരിക്കുന്നുണ്ടാകുമെന്ന് അദ്ദേഹം ഓർത്തു.

✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: