17.1 C
New York
Sunday, October 1, 2023
Home US News വാക്‌സീന്‍ സ്വീകരിക്കാത്ത 200 ജീവനക്കാരെ ഹൂസ്റ്റണ്‍ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തു

വാക്‌സീന്‍ സ്വീകരിക്കാത്ത 200 ജീവനക്കാരെ ഹൂസ്റ്റണ്‍ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഹൂസ്റ്റണ്‍: ഹോസ്പിറ്റല്‍ പോളിസി ലംഘിച്ചു കോവിഡ് വാക്‌സീന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ഇരുനൂറോളം ജീവനക്കാരെ ആശുപത്രി അധികൃതര്‍ തല്‍ക്കാലം സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രി സി.ഇ.ഒ ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ചു പ്രസ്താവനയിറക്കിയത്. മെത്തഡിസ്റ്റ് ഹോസ്പിറ്റല്‍ ശൃംഖലയില്‍ 25000ത്തില്‍ അധികം ജീവനക്കാര്‍ ഉണ്ടെന്നും ഇതില്‍ 24947 പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ടെന്നും സി.ഇ.ഒ പറഞ്ഞു.

178 പേര്‍ പതിനാലു ദിവസത്തിനകം വാക്‌സിനേഷന്‍ സ്വീകരിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 27 ജീവനക്കാര്‍ ഒരു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരാണ് അവരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അനുവദിച്ച സമയ പരിധിക്കുള്ളില്‍ ഇവരും രണ്ടാമത്തെ ഡോസ് സ്വീകരിച്ചില്ലെങ്കില്‍ പിരിച്ചു വിടുമെന്നും അധികൃതര്‍ പറഞ്ഞു.

മെത്തഡിസ്റ്റ് ആശുപത്രികളിലെ 285 ജീവനക്കാര്‍ക്ക് മെഡിക്കല്‍, മതപരം തുടങ്ങിയ കാരണങ്ങളാല്‍ വാക്‌സീന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവു നല്‍കിയിട്ടുണ്ട്. അതുപോലെ ഗര്‍ഭണികളായവരും മറ്റു പല കാരണങ്ങളാലും 332 പേര്‍ക്ക് ഒഴിവ് അനുവദിച്ചു.

ആശുപത്രിയിലെ 117 ജീവനക്കാര്‍ ഇതിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. വാക്‌സീന്‍ സ്വീകരിക്കണമെന്ന് നിയമന ഉത്തരവിലുണ്ടായിരുന്നില്ലെന്നാണ് ഇവരുടെ വാദം. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതു തടയണമെന്നും ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്ത ലോസ്യൂട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ വാക്‌സീന്‍ നിര്‍ബന്ധമാണെന്ന് സി.ഇ.ഒ മാര്‍ക്ക് ബൂം പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെരുംകാളിയാട്ടം പ്രദർശനത്തിനെത്തുന്നു.

കലാസാഗര ഫിലിംസിന്റെ ബാനറിൽ ഷാജി ദാമോദരൻ തിരക്കഥയുഴുതി നിർമ്മിക്കുന്ന, സുനിൽ കെ തിലക് സംവിധാനം ചെയ്യുന്ന പെരുംകാളിയാട്ടം പ്രദർശനത്തിനൊരുങ്ങുന്നു. എം എസ് നാസർ, ഉല്ലാസ് പന്തളം, അനഘ മധു എന്നിവരാണ് ഈ സിനിമയിലെ പ്രധാന...

അന്നമ്മ അലക്സാണ്ടർ ( 86) നിര്യാതയായി

കേരളാ കൗമുദി കൊല്ലം ജില്ലാ ലേഖകനും മാർത്തോമാ സഭാ കൗൺസിൽ മുൻ അംഗവുമായ സാം ചെമ്പകത്തിലിന്‍റെ (തോമസ് അലക്സാണ്ടർ) മാതാവും പത്തനംതിട്ട ഇലന്തൂർ താഴയിൽ ചെമ്പകത്തിൽ പരേതനായ സി. വി. അലക്സാണ്ടറിന്‍റെ ഭാര്യയുമായ...

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...

പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല; വിലക്ക് ഇന്ന് മുതൽ നിലവിൽ വരും

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര...
WP2Social Auto Publish Powered By : XYZScripts.com
error: