റിയാദ് : വാക്‌സിനേഷൻ സ്വീകരിക്കാത്തവർക്ക് മാളുകളിൽ പ്രവേശനം അനുവദിക്കില്ലെന്ന് സൗദി വാണിജ്യമന്ത്രാലയ വക്താവ് അബ്ദുൾ റഹ്മാൻ അൽഹുസൈൻ അറിയിച്ചു. ആഗസ്റ്റ് 1 മുതൽ പ്രവേശനം അനുവദിക്കില്ല. സൗദി അറേബ്യയിൽ നടക്കുന്ന ഇവെന്റുകളിലും തൊഴിലിടങ്ങളിലും സർക്കാർ ഓഫിസുകളിലും വാക്‌സിൻ സ്വീകരിക്കാത്തവർ പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തുമെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. കുറഞ്ഞ പക്ഷം ഒരു ഡോസ് സ്വീകരിച്ചു ഇമ്മ്യൂണിറ്റി നേടിയവർ ആയിരിക്കണം. എന്ന് അബ്ദുൾ റഹ്മാൻ അൽഹുസൈൻ അറിയിച്ചു.